​’എല്ലാ സമരങ്ങൾക്കും ഒരൊറ്റ ലക്ഷ്യം’; കേന്ദ്ര സർക്കാരിനെതിരെ പോരാട്ടം കടുപ്പിക്കാൻ ഉറച്ച് രാഹുൽ ഗാന്ധിയും ഇന്ത്യാ സഖ്യവും

For full experience, Download our mobile application:
Get it on Google Play

ന്യൂഡൽഹി: മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യപ്പെട്ടുള്ള പ്രക്ഷോഭം കൂടുതൽ ശക്തമാക്കാൻ ഇന്ത്യ സഖ്യം നേതാക്കളുടെ തീരുമാനം. ലോക്സഭ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിയുടെ വസതിയിൽ ചേർന്ന സഖ്യകക്ഷി നേതാക്കളുടെ യോഗത്തിന് ശേഷമാണ് ഭരണഘടനാ മൂല്യങ്ങളും ജനാധിപത്യവും സംരക്ഷിക്കുന്നതിനായി ഒറ്റക്കെട്ടായി മുന്നോട്ടുപോകാൻ തീരുമാനിച്ചത്. എത്രയൊക്കെ ബാരിക്കേഡുകൾ തീർത്തും സമരങ്ങൾ അടിച്ചമർത്താൻ നോക്കിയാലും ലക്ഷ്യം കാണുന്നതുവരെ പോരാട്ടം തുടരുമെന്ന് യോഗത്തിന് ശേഷം നേതാക്കൾ സംയുക്തമായി പ്രഖ്യാപിച്ചു.

സമാന്തര പ്രക്ഷോഭങ്ങളല്ല നടക്കുന്നതെന്നും, ജനാധിപത്യം തിരിച്ചുപിടിക്കുന്നതിനുള്ള ഒരൊറ്റ ലക്ഷ്യത്തോടെയുള്ള പ്രതിഷേധമാണിതെന്നും രാഹുൽ ഗാന്ധി വ്യക്തമാക്കി. ജന്തർ മന്ദറിനെ സമരവേദികളുടെ പട്ടികയിൽ നിന്ന് ഒഴിവാക്കിയ സർക്കാർ നടപടിയെ നേതാക്കൾ രൂക്ഷമായി വിമർശിച്ചു. തിരഞ്ഞെടുപ്പ് കമ്മീഷനെയും ഭരണഘടനാ സ്ഥാപനങ്ങളെയും ഹൈജാക്ക് ചെയ്തവർക്കെതിരായ ജനവികാരമാണ് ദില്ലിയിൽ കണ്ടതെന്ന് ആർ ജെ ഡി നേതാവ് തേജസ്വി യാദവ്, ശിവസേന നേതാവ് സഞ്ജയ് റാവത്ത് തുടങ്ങിയവർ ചൂണ്ടിക്കാട്ടി. അടുത്ത സമരപരിപാടികൾ ഉടൻ പ്രഖ്യാപിക്കുമെന്നും കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖർഗെ അറിയിച്ചു.

സി പി എം ജനറൽ സെക്രട്ടറി എം എ ബേബി, സി പി ഐ നേതാവ് ഡി രാജ, എൻ സി പി നേതാവ് സുപ്രിയ സുലെ, തൃണമൂൽ കോൺഗ്രസ് എം പി സാഗരിക ഘോഷ്, ഐസ പ്രതിനിധി നേഹ ബോറ തുടങ്ങി വിവിധ കക്ഷി നേതാക്കൾ യോഗത്തിൽ പങ്കെടുത്തു. വോട്ടർ പട്ടികയിലെ ക്രമക്കേടുകൾക്കും എസ് ഐ ആർ നടപടികൾക്കുമെതിരെയുള്ള പോരാട്ടത്തിൽ കർഷക സംഘടനകളും തൊഴിലാളി യൂണിയനുകളും വിദ്യാർത്ഥികളും അണിനിരക്കുമെന്ന് നേതാക്കൾ വ്യക്തമാക്കി. സുപ്രീം കോടതിയുടെയും ചീഫ് ജസ്റ്റിസിന്റെയും മേൽ പൂർണ്ണ വിശ്വാസമുണ്ടെന്നും നീതിന്യായ വ്യവസ്ഥയിലൂടെയും ശക്തമായ രാഷ്ട്രീയ പ്രതിരോധത്തിലൂടെയും മുന്നോട്ട് പോകുമെന്നും ഇന്ത്യ സഖ്യം വ്യക്തമാക്കി. ഗ്യാനേഷ് കുമാറിനെതിരെ ഭരണഘടനാപരമായ എല്ലാ വഴികളിലൂടെയും സമ്മർദ്ദം തുടരുമെന്നും പ്രക്ഷോഭങ്ങൾ രാജ്യവ്യാപകമായി വ്യാപിപ്പിക്കുമെന്നും നേതാക്കൾ ആവർത്തിച്ചു.

Asian Nov
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

എറണാകുളം മാർക്കറ്റിലെ കടവുഭാഗം സിനഗോഗിന് നേരെ ആക്രമണം ; പ്രതി പിടിയിൽ

0
കൊച്ചി: എറണാകുളം മാര്‍ക്കറ്റിലെ കടവുഭാഗം സിനഗോഗ് പള്ളിക്ക് നേരെയുണ്ടായ അക്രമത്തില്‍ പ്രതി...

ബിഹാറില്‍ വൻ ബോട്ടപകടം! 11 പേർക്ക് ദാരുണാന്ത്യം; 5 പേരെ രക്ഷപ്പെടുത്തി

0
പട്‌ന: ബിഹാറിലെ ഹാജിപുരില്‍ ഗംഗാ നദിയില്‍ യാത്രാബോട്ട് മറിഞ്ഞ് 11 പേര്‍ക്ക്...

സാമ്പത്തിക ആഘാതത്തിൽ ഖത്തർ ; ഏത് തിരിച്ചടിയും നേരിടാൻ രാജ്യം സജ്ജമാകണമെന്ന് അമീർ ഷെയ്ഖ്...

0
ഖത്തർ സിറ്റി: ഏത് മോശം സാഹചര്യത്തെയും നേരിടാൻ ഒരുങ്ങണമെന്ന സുപ്രധാന സന്ദേശവുമായി...

ജനാധിപത്യം കോണ്‍ഗ്രസിന്റെ പ്രാണവായു – കണ്ണിലെ കൃഷ്ണമണി പോലെ കാത്തുസൂക്ഷിക്കും : പന്തളം സുധാകരന്‍

0
തിരുവല്ല : ജനാധിപത്യവും ഭരണഘടനയും കോണ്‍ഗ്രസ് പാര്‍ട്ടിയുടെ പ്രാണവായുവാണെന്നും അത് സംരക്ഷിക്കുവാന്‍...