തൃശൂര്‍: കെ- റെയില്‍ ഇരകള്‍ നട്ട വാഴയില്‍ വിളഞ്ഞ ഒരു കുലയ്ക്ക് ലേലത്തില്‍ കിട്ടിയത് 60,250 രൂപ. എം.എല്‍.എയ്ക്ക് പകരം വാഴ എന്ന സമരപരിപാടിയുടെ ഭാഗമായി തൃശൂര്‍ പാലയ്ക്കല്‍ ചെത്തിക്കാട്ടില്‍ ബാബുവിന്റെ പറമ്പില്‍ നട്ട വാഴയിലെ കുലയ്ക്കാണ് ഈ വില .തുക കെ-റെയില്‍ ഇരയും വിധവയുമായ ചെങ്ങന്നൂര്‍ മുളക്കുറ്റിയിലെ തങ്കമ്മയ്ക്ക് നല്‍കും. തങ്കമ്മയുടെ മൂന്നു സെന്റിലുള്ള കൂരയ്ക്കുള്ളില്‍ മഞ്ഞക്കുറ്റി സ്ഥാപിച്ചിരുന്നു. കുല ലഭിച്ചത് മറ്റൊരു ഇരയായ പാലയ്ക്കല്‍ സ്വദേശി കെ.വി.പ്രേമനാണ്.
കെ-റെയില്‍ വിരുദ്ധ സമരസമിതി നടത്തിയ ലേലത്തില്‍ നൂറോളം പേര്‍ പങ്കെടുത്തു. ഓരോരുത്തരും കൂട്ടിവിളിക്കുന്ന തുക വിഹിതം മാത്രം നല്‍കുന്ന തരത്തിലായിരുന്നു ലേലം. അഞ്ഞൂറു രൂപയിലായിരുന്നു തുടക്കം. വിവിധ സ്ഥലങ്ങളില്‍ കുലകള്‍ ലേലം ചെയ്തതില്‍ നിന്ന് ഒന്നേകാല്‍ ലക്ഷത്തോളം രൂപ ലഭിച്ചിരുന്നു. ഇതും തങ്കമ്മയുടെ ഭവന നിര്‍മ്മാണ ഫണ്ടിലേക്കാണ് നല്‍കിയത്. സംസ്ഥാന വ്യാപകമായി 99 വാഴകള്‍ നട്ടിരുന്നു. അടുത്ത ലേലം 22ന് കോഴിക്കോട്ട് നടക്കും. അറുപത്തിയഞ്ചുകാരിയായ തങ്കമ്മയുടെ രണ്ട് ആണ്‍മക്കളില്‍ ഒരാള്‍ രോഗബാധിതനാണ്.
സ്വകാര്യ സ്ഥാപനത്തില്‍ ജോലി ചെയ്യുന്ന രണ്ടാമത്തെ മകന്റെ തുച്ഛവരുമാനമാണ് ആശ്രയം. ആരോഗ്യപ്രശ്‌നം വകവെയ്ക്കാതെ തങ്കമ്മയും ജോലിക്ക് പോയാണ് കുടുംബം പോറ്റുന്നതെന്ന് സമരസമിതി ഭാരവാഹികള്‍ പറഞ്ഞു. അവിണിശ്ശേരി പഞ്ചായത്ത് പ്രസിഡന്റ് ഹരി സി.നരേന്ദ്രൻ ലേലം ഉദ്ഘാടനം ചെയ്തു. സമരസമിതി ജില്ലാ ചെയര്‍മാൻ ശിവദാസൻ മഠത്തില്‍ അദ്ധ്യക്ഷത വഹിച്ചു. പഞ്ചായത്ത് വൈസ് പ്രസിഡന്റ് ഗീതാ സുകുമാരൻ, അംഗം വി.ഐ.ജോണ്‍സണ്‍, സമരസമിതി വൈസ് ചെയര്‍മാൻ എസ്.രാജീവൻ എന്നിവര്‍ പ്രസംഗിച്ചു.
പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം
വാര്‍ത്തകള്‍ നല്‍കുവാന്‍ വാട്സാപ്പ് 751045 3033/ 94473 66263 mail – [email protected] എന്നിവ മാത്രം ഉപയോഗിക്കുക. മറ്റുള്ള വാട്സ് ആപ്പ് നമ്പരുകളിലും മെയിലിലും വരുന്നവ സ്വീകരിക്കുന്നതല്ല. വാര്‍ത്തയോടൊപ്പം ഒരു ചിത്രം ഉണ്ടായിരിക്കണം. ഗൂഗിള്‍ മലയാളത്തില്‍ ടൈപ്പ് ചെയ്ത് വാര്‍ത്തകള്‍ നല്‍കണം. വാര്‍ത്തകള്‍ നല്‍കുമ്പോള്‍ എല്ലാ നമ്പരുകളിലും മെയിലുകളിലും നല്‍കാതെ ഒരിടത്തുമാത്രം നല്‍കുക. ചീഫ് എഡിറ്ററുമായി ബന്ധപ്പെടുവാന്‍ 94473 66263, 85471 98263, 0468 2333033 എന്നീ നമ്പരുകള്‍ ഉപയോഗിക്കുക.