Wednesday, May 7, 2025 5:28 pm

കെ-ഫോണിനെയല്ല, അതിനുപിന്നിലെ അഴിമതിയെയാണ് വിമർശിച്ചത്: വി.ഡി സതീശൻ

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം: കെ ഫോൺ പദ്ധതിയെയല്ല അതിന് പിന്നിലെ അഴിമതിയെയാണ് വിമർശിച്ചതെന്ന് പ്രതിപക്ഷനേതാവ് വി.ഡി സതീശൻ. 60000 പേർക്ക് കണക്ഷൻ കൊടുക്കാനേ ലൈസൻസുള്ളു. പദ്ധതി നടത്തിപ്പിന് ഏൽപ്പിച്ചത് കറക്ക് കമ്പനികളെയാണെന്നും അദ്ദേഹം പറഞ്ഞു.’കെ ഫോൺ പദ്ധതിയുടെ സുപ്രധാന ഘടകമാണ് ഒപ്റ്റിക്കൽ ഗ്രൗണ്ട് വയറുകൾ അഥവാ ഒ പി ജി ഡബ്ല്യു കേബിളുകൾ. ഒപ്റ്റിക്കൽ ഫൈബർ ഇന്ത്യൻ നിർമിതം ആയിരിക്കണമെന്നായിരുന്നു വ്യവസ്ഥ. കേബിളുകൾ ഇന്ത്യയിൽ നിർമ്മിച്ച ടെസ്റ്റ് ചെയ്യാനുള്ള സൗകര്യം ഉണ്ടായിരിക്കണം , കഴിഞ്ഞ അഞ്ചുവർഷത്തിനുള്ളിൽ മിനിമം 250 കിലോമീറ്റർ കേബിൾ നിർമ്മിച്ച സ്ഥാപനം ആയിരിക്കണം എന്നിവയും വ്യവസ്ഥകളിലുണ്ട്. ഈ ടെൻഡർ പ്രകാരം എൽ എസ് കേബിൾ എന്ന സ്ഥാപനമാണ് കരാർ നേടിയത്’സതീശന്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.

‘എന്നാൽ ഈ സ്ഥാപനത്തിന്റെ ഫാക്ടറിയിൽ(ഹരിയാന) കേബിളുകൾ നിർമ്മിക്കാനുള്ള ഒരു സൗകര്യമില്ല. ഇവർ ചൈനയിൽ നിന്നും ഇറക്കുമതി ചെയ്തതിനു ശേഷം എൽ എസ് കേബിൾ ഇന്ത്യ പ്രൈവറ്റ് ലിമിറ്റഡ് എന്ന പേര് ആലേഖനം ചെയ്യുക മാത്രമാണ് ചെയ്യുന്നത്. ഇന്ത്യയിൽതന്നെ നിർമിക്കുന്ന കേബിളുകൾ വേണം എന്ന് കരാറിൽ നിഷ്കർഷിക്കുമ്പോൾ മാനദണ്ഡങ്ങൾ പാലിക്കാതെ ചൈനയിൽ നിന്നും ഇത്തരം കേബിളുകൾ ഇറക്കുമതി ചെയ്യുന്നു. എസ്.ആർ.ഐ.ടി.ക്ക് വേണ്ടി ഐഎസ്പി ടെണ്ടർ വ്യവസ്ഥകളിൽ മാറ്റം വരുത്തി. ഇത്രയൊക്കെ നടന്നിട്ടും മുഖ്യമന്ത്രി എന്നിട്ടും ന്യായീകരിക്കുകയാണ്’…സതീശൻ പറഞ്ഞു.

ncs-up
rajan-new
memana-ad-up
dif
previous arrow
next arrow
Advertisment
silpa-up
asian
sam
WhatsAppImage2022-07-31at72444PM
life-line
previous arrow
next arrow

FEATURED

സംസ്ഥാനത്ത് വിവിധ ജില്ലകളിലെ തീരപ്രദേശങ്ങളിൽ ഇന്ന് കള്ളക്കടൽ പ്രതിഭാസത്തിന് സാധ്യത

0
തിരുവനന്തപുരം: സംസ്ഥാനത്ത് വിവിധ ജില്ലകളിലെ തീരപ്രദേശങ്ങളിൽ കള്ളക്കടൽ പ്രതിഭാസത്തിന് സാധ്യത. ഇന്ന്...

രാജ്യവ്യാപകമായി നടത്തിയ സിവിൽ ഡിഫൻസ് മോക് ഡ്രിൽ അവസാനിച്ചു

0
ന്യൂ ഡൽഹി: രാജ്യവ്യാപകമായി നടത്തിയ സിവിൽ ഡിഫൻസ് മോക് ഡ്രിൽ അവസാനിച്ചു....

സർക്കാർ അറിയിപ്പുകൾ ; പത്തനംതിട്ട ജില്ല

0
അപേക്ഷിക്കാം സംസ്ഥാന ഭാഗ്യകുറി ക്ഷേമനിധി ബോര്‍ഡിന്റെ ആഭിമുഖ്യത്തില്‍ ക്ഷേമനിധി അംഗങ്ങളായ വഴിയോര ഭാഗ്യകുറി...

ഓപ്പറേഷൻ സിന്ദൂർ ; ഇന്ത്യ നടത്തിയ തിരിച്ചടിക്ക് പിന്നാലെ മറുപടിയുമായി പാകിസ്ഥാൻ

0
പാകിസ്ഥാൻ: ഓപ്പറേഷൻ സിന്ദൂറെന്ന പേരിൽ ഇന്ത്യ നടത്തിയ തിരിച്ചടിക്ക് പിന്നാലെ മറുപടിയുമായി...