രാഷ്ട്രീയ പകപോക്കലിനു വേണ്ടി ഉപയോഗിക്കും ; ജയിൽ മോചന വിവരങ്ങൾ പരസ്യമാക്കരുതെന്ന് ശശികല

For full experience, Download our mobile application:
Get it on Google Play

ചെന്നൈ : രാഷ്ട്രീയ പകപോക്കലിന്റെ ഭാഗമായി എതിര്‍പാര്‍ട്ടികള്‍ ആവശ്യപ്പെട്ടാല്‍ തന്റെ ജയില്‍ മോചന വിവരങ്ങള്‍ നല്‍കരുതെന്ന് അഭ്യര്‍ത്ഥിച്ച് അണ്ണാഡിഎംകെ മുന്‍ ജനറല്‍ സെക്രട്ടറി വി.കെ.ശശികല. അനധികൃത സ്വത്തു സമ്പാദന കേസില്‍ പെട്ട് പരപ്പന അഗ്രഹാര ജയിലില്‍ കഴിയുകയാണ് ശശികലയിപ്പോള്‍ തടവുപുള്ളികളുടെ വിവരങ്ങള്‍ വിവരാവകാശ നിയമം മൂലം ആവശ്യപ്പെടാന്‍ സാധിക്കില്ലെന്നും കത്തിലുണ്ട്. ശശികലയുടെ ശിക്ഷാ കാലാവധി 2021 ജനുവരി 27ന് പൂര്‍ത്തിയാകും. 10 കോടി രൂപയും പിഴ വിധിച്ചിട്ടുണ്ട്. ഈ തുക അടച്ചില്ലെങ്കില്‍ ശിക്ഷ ഒരു വര്‍ഷം കൂടി നീളും.

എന്നാല്‍ ഈ തുക വൈകാതെ അടയ്ക്കാന്‍ ഒരുങ്ങുകയാണ് ശശികല. തുക അടയ്ക്കുമെന്നും നല്ല നടപ്പിന്റെ പേരില്‍ ശശികലയ്ക്ക് ഒക്ടോബറില്‍ തന്നെ പുറത്തിറങ്ങാന്‍ കഴിയുമെന്നും അഭിഭാഷകന്‍ രാജ സെന്തൂര്‍ പാണ്ഡ്യന്‍ പറഞ്ഞിരുന്നു.
ശശികല പുറത്തിറങ്ങിയാല്‍ അണ്ണാഡിഎംകെ രാഷ്ട്രീയം കലങ്ങി മറിയുമെന്നാണു വിലയിരുത്തല്‍. ബിജെപിയുടെ നേതൃത്വത്തില്‍ അണ്ണാഡിഎംകെ, ശശികല ലയന ചര്‍ച്ചകള്‍ നടക്കുന്നതായും അഭ്യൂഹമുണ്ട്.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

അർധരാത്രി അപകടം : ഇടിച്ച വാഹനം നിർത്തിയില്ല ; രക്തം വാർന്ന് റോഡിൽ കിടന്നത്...

0
കോഴിക്കോട്: വാഹനാപകടത്തില്‍ ഗുരുതരമായി പരിക്കേറ്റ് ചികിത്സയിലായിരുന്ന യുവാവ് മരിച്ചു. ഓടക്കുന്ന് കണ്ടംപാറക്കല്‍...

ബ്രിക്‌സ് ഉച്ചകോടി : പ്രധാനമന്ത്രി ഒരുക്കിയ വിരുന്നിൽ വിളമ്പിയത് വെജിറ്റേറിയൻ വിഭവങ്ങൾ

0
ഡൽഹി: ഡൽഹിയിൽ നടക്കുന്ന ഉച്ചകോടിയുടെ ഭാഗമായി ലോകനേതാക്കൾക്കായി പ്രധാനമന്ത്രി നരേന്ദ്ര മോദി...

പോലീസ് സംഘത്തിന് നേരെ ആക്രമണം ; പ്രതിയായ യുവാവ് പിടിയിൽ

0
തിരുവനന്തപുരം: അരുവിക്കരയിൽ പോലീസ് സംഘത്തിന് നേരെ ആക്രമണം. പോലീസ് ജീപ്പിന്റെ ചില്ലുകൾ...

ടോറസ് ലോറിയും സ്കൂട്ടറും കൂട്ടിയിടിച്ച് അപകടം ; സ്കൂട്ടർ യാത്രികൻ മരിച്ചു

0
കൊട്ടാരക്കര: കൊല്ലം കൊട്ടാരക്കര വാളകത്ത് ടോറസ് ലോറിയും സ്കൂട്ടറും കൂട്ടിയിടിച്ചുണ്ടായ ദാരുണമായ...