Thursday, May 16, 2024 3:12 pm

ജൂൺ ഒന്നിന് ട്രെയിന്‍ സര്‍വ്വീസ് തുടങ്ങരുതെന്ന് അഞ്ച് സംസ്ഥാനങ്ങള്‍ ; കേന്ദ്രത്തിന് കത്തയച്ചു

For full experience, Download our mobile application:
Get it on Google Play

ഡല്‍ഹി : ജൂൺ ഒന്നിന് ട്രെയിൻ സർവ്വീസ് തുടങ്ങുന്നതിനെതിരെ അഞ്ച് സംസ്ഥാനങ്ങൾ കേന്ദ്രത്തിന് കത്തയച്ചു. ശ്രമിക് ട്രെയിൻ സർവ്വീസ് പൂർത്തിയാക്കിയിട്ട് സാധാരണ സര്‍വ്വീസുകള്‍ തുടങ്ങുന്നതിനെ കുറിച്ച് ആലോചിക്കാം എന്നാണ് സംസ്ഥാനങ്ങളുടെ നിലപാട്. ഇന്ന് സംസ്ഥാനങ്ങളുമായി കേന്ദ്രത്തിന്‍റെ വിലയിരുത്തല്‍ നടക്കും. ക്യാബിനറ്റ് സെക്രട്ടറി ചീഫ് സെക്രട്ടറിമാരുടെ യോഗം വിളിച്ച് ചേര്‍ത്തിട്ടുണ്ട്. കൊവിഡ് രോഗികളുടെ എണ്ണം കൂടുന്ന നഗരങ്ങളിലെ സ്ഥിതി വിലയിരുത്തും.

കൊവിഡ് ആശങ്ക തുടരുമ്പോഴും കര്‍ണാടക, ഡല്‍ഹി, ഗോവ എന്നീ സംസ്ഥാനങ്ങള്‍ കൂടുതല്‍ ഇളവുകള്‍ ആവശ്യപ്പെട്ടിട്ടുണ്ട്. മാളുകൾ തുറക്കാൻ അനുവദിക്കണമെന്ന് കർണ്ണാടകയും ഡല്‍ഹിയും റസ്റ്റോറന്‍റുകള്‍ തുറക്കണമെന്ന് ഗോവയും ആവശ്യപ്പെട്ടു. അതേസമയം കർണാടകത്തിൽ നിന്നുളള പതിനാറ് ശ്രമിക് ട്രെയിനുകൾ റദ്ദാക്കി. യാത്രക്കാർ കുറവായത് കൊണ്ടെന്നാണ് വിശദീകരണം. കർണാടക സർക്കാർ ആവശ്യപ്പെട്ടതുകൊണ്ടാണ് ട്രെയിൻ റദ്ദാക്കിയതെന്ന് റെയിൽവേ വ്യക്തമാക്കി. ബിഹാർ, ഉത്തർപ്രദേശ്, നാഗാലാൻഡ് എന്നീ സംസ്ഥാനങ്ങളിലേക്കുളള ട്രെയിനുകളാണ് റദ്ദാക്കിയത്.  ഇതുവരെ 167 ശ്രമിക് ട്രെയിനുകളിലായി രണ്ടരലക്ഷത്തോളം കുടിയേറ്റ തൊഴിലാളികളാണ് കർണാടകത്തിൽ നിന്ന് നാട്ടിലേക്ക് പോയത്. മടങ്ങുന്നതിന് വേണ്ടി ഏഴ് ലക്ഷത്തോളം പേർ രജിസ്റ്റർ ചെയ്തിട്ടുണ്ടെന്നാണ് കർണാടക സർക്കാരിന്‍റ കണക്ക്. ഇതിനിടെയാണ് ആളില്ലെന്ന കാരണത്താൽ ട്രെയിൻ റദ്ദാക്കുന്നത്.

ncs-up
life-line
rajan-new
previous arrow
next arrow
Advertisment
shanthi--up
life-line
sam
WhatsAppImage2022-07-31at72836PM
previous arrow
next arrow

FEATURED

ചെന്നീർക്കര സർവീസ് സഹകരണ ബാങ്കിന്റെയും കൺസ്യൂമർഫെഡിന്റെയും സംയുക്താഭിമുഖ്യത്തിൽ സ്‌കൂൾ വിപണി തുറന്നു

0
ചെന്നീർക്കര : ചെന്നീർക്കര സർവീസ് സഹകരണ ബാങ്കിന്റെയും കൺസ്യൂമർഫെഡിന്റെയും സംയുക്താഭിമുഖ്യത്തിൽ ചെന്നീർക്കര...

മങ്ങാരം സ്കൂളിൽ അവധിക്കാല ദ്വിദിന സമ്മർ ക്യാമ്പ് നടത്തി

0
കറ്റാനം : ഭരണിക്കാവ് ഗ്രാമപ്പഞ്ചായത്ത് ഇലിപ്പക്കുളം വടക്ക് വാർഡും സെന്റർ ഫോർ...

പുതിയ പാലംപണിയാൻ പോപ്പി പാലം പൊളിച്ചുതുടങ്ങി

0
ആലപ്പുഴ : കാലപ്പഴക്കം ചെന്ന നഗരത്തിലെ പോപ്പി പാലം പൊളിച്ചുതുടങ്ങി. നിലവിൽ...

ദേവേന്ദ്ര ഫഡ്നാവിസിനെതിരായ വിവാദ പരാമർശം ; മുതിർന്ന മാധ്യമ പ്രവർത്തകൻ കേദൻ തിരോഡ്ക്കറെ അറസ്റ്റ്...

0
മുംബൈ: മഹാരാഷ്ട്ര ഉപമുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്നാവിസിനെതിരായ വിവാദ പരാമർശത്തിൽ മുതിർന്ന മാധ്യമ...