രാജ്യത്തിനായി ബാറ്റു ചെയ്യാൻ ഇറങ്ങുമ്പോൾ വേറൊരു കാര്യവും എന്റെ മനസ്സിൽ ഉണ്ടാകില്ല; സ്മൃതി മന്ഥന

For full experience, Download our mobile application:
Get it on Google Play

മുംബൈ : ജീവിതത്തിൽ‌ ക്രിക്കറ്റിനേക്കാൾ കൂടുതലായി മറ്റൊന്നിനേയും ഞാൻ സ്നേഹിച്ചതായി തോന്നുന്നില്ലായെന്ന് ഇന്ത്യന്‍ ക്രിക്കറ്റ് താരം സ്മൃതി മന്ഥന. സംഗീത സംവിധായകൻ പലാശ് മുച്ചലുമായുള്ള വിവാഹം റദ്ദാക്കിയ ശേഷം ആദ്യമായി പൊതുവേദിയിലെത്തിയതായിരുന്നു മത്ഥാന . കഴിഞ്ഞ ദിവസം നടന്ന ഒരു ചർച്ചയിലാണ് ഇന്ത്യൻ ക്യാപ്റ്റൻ ഹർമൻപ്രീത് കൗറിനൊപ്പം സ്മൃതിയും പങ്കെടുത്തത്.  രാജ്യത്തിനായി ബാറ്റു ചെയ്യാൻ ഇറങ്ങുമ്പോൾ വേറൊരു കാര്യവും എന്റെ മനസ്സിൽ ഉണ്ടാകില്ല. ഇന്ത്യയ്ക്കായി കളിക്കുക. ജയിപ്പിക്കുക എന്നു മാത്രമാകും എന്റെ ലക്ഷ്യം.’’– മന്ഥന വ്യക്തമാക്കി.

ഇന്ത്യ എന്ന് ‘ജഴ്സിയിൽ എഴുതിയിരിക്കുന്നതാണ് ഏറ്റവും വലിയ പ്രചോദനം. ഈ ജഴ്സി ധരിച്ചുകഴിഞ്ഞാല്‍ നിങ്ങളുടെ എല്ലാ പ്രശ്നങ്ങളും മാറ്റിവെച്ച് ഗ്രൗണ്ടിലേക്ക് ഇറങ്ങുമെന്നു ഞാന്‍ പറയാറുണ്ട്. കാരണം നിങ്ങൾ കോടിക്കണക്കിന് ആളുകളുടെ പ്രതിനിധിയാണ്. അതിന്റെ ഉത്തരവാദിത്തമുണ്ടാകും. യാതൊരു പാളിച്ചകളുമില്ലാതെ കളിക്കാൻ നിങ്ങൾക്ക് അതു മതിയാകും.’’– സ്മൃതി മന്ഥന വ്യക്തമാക്കി. ശ്രീലങ്കയ്ക്കെതിരായ ട്വന്റി20 പരമ്പരയിൽ സ്മൃതി വൈസ് ക്യാപ്റ്റനായി കളിക്കും. പരമ്പരയിലെ അവസാന മൂന്നു മത്സരങ്ങൾ തിരുവനന്തപുരത്താണു നടക്കേണ്ടത്. ഇന്ത്യയുടെ ഏകദിന ലോകകപ്പ് വിജയത്തിനു പിന്നാലെയാണ് പലാശ് മുച്ചലുമായുള്ള സ്മൃതിയുടെ വിവാഹം തീരുമാനിച്ചിരുന്നത്. വിവാഹ ദിവസം രാവിലെ സ്മൃതിയുടെ പിതാവിന് ആരോഗ്യപ്രശ്നങ്ങളുണ്ടായതോടെ ചടങ്ങുകൾ മാറ്റുകയായിരുന്നു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഔദ്യോഗിക വസതികളുടെ അറ്റകുറ്റപ്പണിക്ക് ഉയർന്ന തുക; കേന്ദ്രമന്ത്രിമാരുടെ ബംഗ്ലാവ് നവീകരണ വിവരങ്ങൾ പുറത്ത്

0
ന്യൂഡൽഹി: ഒരുവർഷത്തിനിടെ കേന്ദ്രമന്ത്രിമാരുടെ ഔദ്യോ​ഗിക വസതികളുടെ നവീകരണത്തിനും അറ്റകുറ്റപ്പണികൾക്കുമായി 92.35 കോടി...

തലസ്ഥാനത്ത് ഓണത്തിരക്കിനിടെ മോഷണം സ്ത്രീകളെ ശല്യം ചെയ്യൽ എന്നിവ തടയാൻ പ്രത്യേക ഓപ്പറേഷനുമായി പോലീസ്

0
തിരുവനന്തപുരം: തലസ്ഥാനത്ത് ഓണത്തിരക്കിനിടെ മോഷണം സ്ത്രീകളെ ശല്യം ചെയ്യൽ എന്നിവ തടയാൻ...

കബനി നദി കുറുകെ കടക്കുന്നതിനിടെ ചങ്ങാടം മറിഞ്ഞ് മധ്യവയസ്‌കനെ കാണാതായി

0
വയനാട്: പുല്‍പ്പള്ളി വെട്ടത്തൂരില്‍ കബനി നദി കുറുകെ കടക്കുന്നതിനിടെ ചങ്ങാടം മറിഞ്ഞ്...

മുസ്ലിം ലീഗിന് എംഎൽഎമാർ ഇല്ലാത്തതിനാലാണോ പത്തനംതിട്ട, ആലപ്പുഴ, കോട്ടയം ജില്ലകളിലെ ദുരിതബാധിതരെ സർക്കാർ കൈയ്യൊഴിയുന്നതെന്ന്...

0
തിരുവനന്തപുരം: വിവാദപ്രസ്താവനയുമായി ബിജെപി ജനറൽ സെക്രട്ടറി അനൂപ് ആന്റണി. മുസ്ലിം ലീഗിന്...