Wednesday, May 14, 2025 5:16 pm

പത്മനാഭ സ്വാമി ക്ഷേത്രത്തിന് കേന്ദ്ര ജിഎസ്ടി വകുപ്പിന്‍റെ നോട്ടീസ്

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം : ശ്രീ പത്മനാഭ സ്വാമി ക്ഷേത്രം ഭരണസമിതി 1.57 കോടി രൂപ നികുതി കുടിശ്ശിക അടക്കണമെന്ന് കേന്ദ്ര ജിഎസ്ടി വകുപ്പ്. കഴിഞ്ഞ ഏഴ് വർഷത്തെ കുടിശ്ശിക ചൂണ്ടികാട്ടിയാണ് വകുപ്പിന്‍റെ നോട്ടീസ്. ജിഎസ്ടിയിൽ ഇളവുണ്ടെന്ന ഭരണസമിതിയുടെ വിശദീകരണം തള്ളിയാണ് നോട്ടീസ്. നോട്ടീസിന് വിശദീകരണം നൽകുമെന്ന് ക്ഷേത്ര എക്സിക്യൂട്ടീവ് ഓഫീസർ പറഞ്ഞു. ക്ഷേത്രത്തിന് ലഭിക്കുന്ന വിവിധ വാടക വരുമാനം, ഭക്തർക്ക് ധരിക്കാൻ നൽകുന്ന വസ്ത്രങ്ങളിൽ നിന്നുള്ള തുക, ചിത്രങ്ങളും ശിൽപ്പങ്ങളും വിൽക്കുന്നതിൽ നിന്നും എഴുന്നള്ളിപ്പിനായി ആനയെ വാടകയ്ക്ക് നൽകുന്നതിൽ നിന്നുള്ള വരുമാനം തുടങ്ങി ആകെ വരുമാനത്തിൽ നിന്നും ജിഎസ്ടി അടയ്ക്കുന്നില്ലെന്നാണ് കേന്ദ്ര ജിഎസ്ടിവി വകുപ്പ് പറയുന്നത്. നികുതി അടയ്ക്കുന്നില്ലെന്ന രഹസ്യ വിവരത്തെ തുടർന്ന് മതിലകം ഓഫീസിൽ പരിശോധന നടത്തിയിരുന്നു. സേവനവും ഉൽപ്പന്നങ്ങളും നൽകുമ്പോള്‍ ജിഎസ്ടി ഭരണസമിതി വാങ്ങുന്നുണ്ടെങ്കിൽ അത് അടയ്ക്കുന്നില്ലെന്ന് കണ്ടെത്തി. ക്ഷേത്രത്തിന് പല ഇളവുകള്‍ ഉണ്ടെന്നും ഈ കാലയളവിൽ നികുതി ചുമത്താനുള്ള വരുമാനം 16 ലക്ഷം മാത്രണമെന്നാണ് ക്ഷേത്രം വിശദീകരണം നൽകിയത്. മൂന്ന് ലക്ഷം ജിഎസ്ടി അടച്ചതായും മറുപടി നൽകി. ഈ മറുപടി തള്ളിയാണ് കഴിഞ്ഞ മാസം വീണ്ടും നോട്ടീസ് നൽകിയത്.

1.57 കോടി രൂപ നികുതി അടയ്ക്കണമെന്നാണ് നോട്ടീസ്. 2017 മുതലുള്ള ഏഴ് വർഷത്തെ കുടിശികയാണിത്. തുക അടച്ചില്ലെങ്കിൽ നൂറ് ശതമാനം വരെ പിഴയും 18 ശതമാനം പിഴപ്പലിശയും അടയ്ക്കണമെന്നും നോട്ടീസിൽ പറയുന്നു. ഭരണസമിതി അടയ്ക്കാൻ ആവശ്യപ്പെട്ടിരിക്കുന്ന കുടിശികയിൽ 77 ലക്ഷം വീതം കേന്ദ്ര-സംസ്ഥാന സർക്കാറുകള്‍ക്ക് ലഭിക്കേണ്ട ജിഎസ്ടി വിഹിതമാണ്. ഇതുകൂടാതെ മൂന്ന് ലക്ഷത്തോളം സംസ്ഥാനത്തിന് ലഭിക്കേണ്ടിയിരുന്ന പ്രളയ സെസാണ്. പുതിയ നോട്ടീസ് സാമ്പത്തിക വിദഗ്ദരുമായി ചർച്ച ചെയ്തുവരുകയാണെന്ന് ക്ഷേത്രം എക്സിക്യൂട്ടീവ് ഓഫീസർ വി മഹേഷ് പറഞ്ഞു. കേന്ദ്ര ജിഎസ്ടി വകുപ്പ് ആവശ്യപ്പെട്ടിരിക്കുന്ന ഇത്രയും തുക അടയ്ക്കേണ്ടിവരില്ലെന്നും ഇതിൽ വ്യക്തതവരുത്തി മറുപടി നൽകുമെന്നാണ് ക്ഷേത്ര ഭരണസമിതിയുടെ വിശദീകരണം.

ncs-up
rajan-new
memana-ad-up
dif
previous arrow
next arrow
Advertisment
silpa-up
asian
sam
WhatsAppImage2022-07-31at72444PM
life-line
previous arrow
next arrow

FEATURED

ഞങ്ങളുടെ ലക്ഷ്യം തിരിച്ചു വരവ് മാത്രമാണ് ; രമേശ് ചെന്നിത്തല

0
തിരുവനന്തപുരം : കേരളത്തിലെ കോൺഗ്രസ്‌ ഒറ്റക്കെട്ട്, പുനഃസംഘടന കഴിഞ്ഞതിനു ശേഷം തിരിച്ചു...

വേടന് എതിരായ ജാതീയ അധിക്ഷേപം ; ആർഎസ്എസ് നേതാവിനെതിരെ പരാതി നൽകി ഡിവൈഎഫ്ഐ

0
കൊല്ലം: വേടനെ ജാതീയമായി അധിക്ഷേപിച്ച സംഭവത്തിൽ കേസരി മുഖ്യ പത്രാധിപർ എൻ.ആർ.മധുവിനെതിരെ...

തൃശൂര്‍ എരുമപ്പെട്ടി പതിയാരം സെൻറ് ജോസഫ്സ് പള്ളി വികാരിയെ പള്ളിയിലെ കിടപ്പുമുറിയിൽ തൂങ്ങി മരിച്ച...

0
തൃശൂര്‍: തൃശൂര്‍ എരുമപ്പെട്ടി പതിയാരം സെൻറ് ജോസഫ്സ് പള്ളി വികാരിയെ പള്ളിയിലെ...

ലോറിയും ബൈക്കും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ ഗുരുതര പരിക്കേറ്റ് ചികിത്സയിലായിരുന്ന യുവാവ് മരിച്ചു

0
തിരുവനന്തപുരം : ഹോളോബ്രിക് കയറ്റിവന്ന മിനി ലോറിയും ബൈക്കും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ...