ഒളിമ്പിക്സ്‌ മാതൃകയിൽ കേരള സ്കൂൾ കായിക മേള ; ഉദ്ഘാടനം ഇന്ന്

For full experience, Download our mobile application:
Get it on Google Play

കൊച്ചി : ഒളിമ്പിക്സ്‌ മാതൃകയിലുള്ള കേരള സ്കൂൾ കായിക മേളയുടെ ഉദ്ഘാടനം ഇന്ന്. മഹാരാജാസ് കോളജ് ഗ്രൗണ്ടിൽ വെച്ച് നടക്കുന്ന ചടങ്ങ് പൊതു വിദ്യാഭ്യാസ മന്ത്രി വി ശിവൻ കുട്ടി ഉദ്ഘാടനം ചെയ്യും. സാംസ്കാരിക പരിപാടികളുടെ ഉദ്ഘാടനം നടൻ മമ്മൂട്ടി നിർവ്വഹിക്കും. മറ്റ് വർഷങ്ങളിൽ നിന്ന് വിഭിന്നമായി ഒളിമ്പിക്സ് മാതൃകയിലാണ് കായിക മേള സംഘടിപ്പിക്കുന്നത്. 17 വേദികളിലായി 39 ഇനങ്ങളിൽ 29000 മത്സരാർത്ഥികൾ മേളയുടെ ഭാഗമാകും. ഗൾഫിലെ കേരള സിലബസ് പഠിക്കുന്ന വിദ്യാർത്ഥികളും ഭിന്നശേഷി വിദ്യാർത്ഥികളും മേളയിൽ പങ്കെടുക്കുന്നു എന്നതാണ് സ്കൂൾ ഒളിമ്പിക്സിന്റെ പ്രത്യേകത. മന്ത്രി പി രാജീവ് സംഘാടക സമിതി കൺവീനറായി 15 സബ് കമ്മിറ്റികൾക്കായിരിക്കും നടത്തിപ്പ് ചുമതല.

KSTA KP STA തുടങ്ങി അധ്യാപക സംഘടനകളും പരിപാടിയുടെ വോളന്റീയർമാരാകും. ഫോർട്ട് കൊച്ചിയിൽ നിന്നാരംഭിക്കുന്ന ദീപശിഖാ-ട്രോഫി ഘോഷയത്ര വൈകിട്ട് 4 മണിക്ക് മഹാരാജാസ് ഗ്രൗണ്ടിലെത്തും. പഴയിടം മോഹനൻ നമ്പൂതിരിയുടെ നേതൃത്വത്തിലായിരിക്കും ഭക്ഷണം ഒരുക്കുക. രാവിലെ 10 മണിയ്ക്ക് കലവറയുടെ പാൽകാച്ചൽ കർമ്മം മന്ത്രി വി ശിവൻകുട്ടി നിർവ്വഹിക്കും. കായിക മേളയോടനുബന്ധിച്ച് നഗരത്തിൽ ഗതാഗതപരിഷ്കരണങ്ങൾ ഏർപ്പെടുത്തിയിട്ടുണ്ട്. വാട്ടർ മെട്രോ, മെട്രോ തുടങ്ങി വിപുലമായ ഗതാഗത സൗകര്യങ്ങളാണ് മത്സരാർത്ഥികൾക്കായി ഒരുക്കിയിരിക്കുന്നത്.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഐഎസ്ആർഒയെ സ്വകാര്യവത്കരിക്കുമെന്ന പ്രചരണം തികച്ചും തെറ്റ് ; വിശദീകരണവുമായി ബഹിരാകാശ ഗവേഷണ കേന്ദ്രം

0
ഡൽഹി: ഐഎസ്ആർഒയെ സ്വകാര്യവത്കരിക്കുമെന്ന പ്രചരണം തെറ്റെന്ന് ഐഎസ്ആർഒയുടെ വിശദീകരണം. ഐഎസ്ആർഒയുടെ പ്രാധാന്യം...

യെമനിൽ കരയുദ്ധം രൂക്ഷമാകുന്നു; ഹൂത്തി വിമതരുടെ ആക്രമണത്തിൽ അറുപതോളം സാധാരണക്കാർ കൊല്ലപ്പെട്ടതായി റിപ്പോർട്ട്

0
സന: യമനിൽ കരയുദ്ധം വീണ്ടും ശക്തമായതായി റിപ്പോർട്ടുകൾ. സഖ്യസേനയുടെയും സർക്കാർ അനുകൂല...

ചിറയിൻകീഴ് എംഎൽഎക്ക് മാതൃക മുഖ്യമന്ത്രിയെന്ന് എം വി ജയരാജൻ

0
കണ്ണൂർ: ചിറയിൻകീഴ് എംഎൽഎക്ക് മാതൃക മുഖ്യമന്ത്രിയെന്ന് എം വി ജയരാജൻ. മുഖ്യമന്ത്രി...

ആകാശത്തേക്ക് ഉയർന്നത് കറുത്ത ചാരമേഘങ്ങൾ ; അഗ്നിപർവ്വതം പൊട്ടിത്തെറിച്ചതോടെ ആറ് വിമാനത്താവളങ്ങൾ അടച്ചു

0
ജക്കാർത്ത: അഗ്നിപർവ്വതം പൊട്ടിത്തെറിച്ചു. താൽക്കാലികമായി അടച്ചത് ആറ് വിമാനത്താവളങ്ങൾ. ഇന്തോനേഷ്യയിൽ കുടുങ്ങിയത്...