ജനപ്രതിനിധികള്‍ കൃഷിയിലേക്ക് കാമ്പയിന്‍
ഉദ്ഘാടനം നാളെ (ഒക്ടോബര്‍ 11)
സംസ്ഥാന സര്‍ക്കാരിന്റെ ഞങ്ങളും കൃഷിയിലേക്ക് പദ്ധതിയുടെ രണ്ടാം ഘട്ടമായ ജനപ്രതിനിധികള്‍ കൃഷിയിലേക്ക് കാമ്പയിന്റെ ഭാഗമായി പന്തളം തെക്കേക്കര ഗ്രാമപഞ്ചായത്തിന്റെ നേതൃത്വത്തില്‍ ആരംഭിച്ച കൃഷിത്തോട്ടങ്ങളുടെ പഞ്ചായത്തുതല ഉദ്ഘാടനവും തട്ടബ്രാന്‍ഡ് ഉല്‍പ്പനങ്ങളുടെ രണ്ടാം ബാച്ചിന്റെയും ആരോഗ്യ അടുക്കളത്തോട്ടങ്ങളുടെയും ഉദ്ഘാടനം നാളെ (ഒക്ടോബര്‍ 11) രാവിലെ 7.30 ന് കാര്‍ഷിക വികസന കര്‍ഷക ക്ഷേമവകുപ്പ് മന്ത്രി പി.പ്രസാദ് നിര്‍വഹിക്കും. ഞങ്ങളും കൃഷിയിലേക്ക് മാതൃക കൃഷിത്തോട്ടം ഇടമാലിയില്‍ നടക്കുന്ന ചടങ്ങില്‍ ഡെപ്യുട്ടി സ്പീക്കര്‍ ചിറ്റയം ഗോപകുമാര്‍ അധ്യക്ഷത വഹിക്കും. ജില്ലാ ബ്ലോക്ക് ഗ്രാമപഞ്ചായത്ത് പ്രതിനിധികള്‍ പങ്കെടുക്കും.
ശബരിമല തീര്‍ത്ഥാടനം; സാങ്കേതിക പ്രവര്‍ത്തകരെ തെരഞ്ഞെടുക്കും
2022-23 ശബരിമല തീര്‍ത്ഥാടനത്തോടനുബന്ധിച്ച് അടിയന്തിരഘട്ട ദുരന്ത നിവാരണ പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുന്നതിനായി ജില്ലാ ദുരന്ത നിവാരണ അതോറിറ്റിയുടെ നേതൃത്വത്തിലും സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റിയുടെ സാങ്കേതിക സഹായത്തോടെയും സന്നിധാനം, പമ്പ, നിലയ്ക്കല്‍ ബേസ് ക്യാമ്പ് എന്നിവിടങ്ങളിലെ അടിയന്തിര കാര്യ നിര്‍വഹണ കേന്ദ്രങ്ങളിലേക്ക് സാങ്കേതിക പ്രവര്‍ത്തകരെ ദിവസ വേതനാടിസ്ഥാനത്തില്‍ തെരഞ്ഞെടുക്കുന്നു. വെബ്‌സൈറ്റ് https://pathanamthitta.nic.in/en/
ക്വട്ടേഷന്‍
പെരുനാട് ഗ്രാമപഞ്ചായത്തിലെ മഞ്ഞത്തോട് പട്ടികവര്‍ഗ സങ്കേതത്തിലെ പട്ടികവര്‍ഗ കുടുംബങ്ങള്‍ക്ക് ശുദ്ധജലം എത്തിച്ചു നല്‍കുന്നതിന് താത്പര്യമുളള വ്യക്തികള്‍ /സ്ഥാപനങ്ങളില്‍ നിന്നും ക്വട്ടേഷന്‍ ക്ഷണിച്ചു. ക്വട്ടേഷന്‍ സമര്‍പ്പിക്കേണ്ട അവസാന തീയതി ഈ മാസം 17ന് വൈകിട്ട് മൂന്നുവരെ. ഫോണ്‍ : 0473 5 227 703.
സാമൂഹ്യ ഐക്യദാര്‍ഢ്യ പക്ഷാചരണം:
ജില്ലാതല സമ്മേളനവും ബോധവത്കരണ സെമിനാറും ബുധനാഴ്ച
പട്ടികജാതി പട്ടികവര്‍ഗ വികസന വകുപ്പിന്റെ ആഭിമുഖ്യത്തില്‍ ഈ മാസം 16 വരെ സംഘടിപ്പിക്കുന്ന സാമൂഹ്യ ഐക്യദാര്‍ഢ്യ പക്ഷാചരണത്തിന്റെ ജില്ലാതല സമ്മേളനവും ബോധവത്കരണ സെമിനാറും ബുധനാഴ്ച (12.10.2022) രാവിലെ ഒന്‍പതിന് കുളനടയിലെ പന്തളം ബ്ലോക്ക് പഞ്ചായത്ത് ഹാളില്‍ നടക്കുമെന്ന് ജില്ലാ പട്ടികജാതി വികസന ഓഫീസര്‍ അറിയിച്ചു. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. ഓമല്ലൂര്‍ ശങ്കരന്‍ അധ്യക്ഷത വഹിക്കുന്ന ചടങ്ങ് ഡെപ്യൂട്ടി സ്പീക്കര്‍ ചിറ്റയം ഗോപകുമാര്‍ ഉദ്ഘാടനം ചെയ്യും.
ആന്‍ോ ആന്റണി എംപി വിശിഷ്ടാതാതിഥിയാവുന്ന ചടങ്ങില്‍ ജില്ലാ കളക്ടര്‍ ഡോ.ദിവ്യ എസ്.അയ്യര്‍ ഐക്യദാര്‍ഢ്യ സന്ദേശം നല്‍കും. പരിപാടിയില്‍ പന്തളം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് രേഖാ അനില്‍, ജില്ലാ പഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസകാര്യ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍ ആര്‍. അജയകുമാര്‍, ക്ഷേമകാര്യ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍ ജിജി മാത്യു, കുളനട ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ചിത്തിര സി. ചന്ദ്രന്‍, ജില്ലാ പട്ടികജാതി വികസന ഓഫീസര്‍ ആര്‍.രഘു എന്നിവരെ കൂടാതെ വിവിധ ജനപ്രതിനിധികളും വകുപ്പ് തല ഉദ്യോഗസ്ഥരും യോഗത്തില്‍ പങ്കെടുക്കും.
11:45 ന് അട്ടത്തോട് കിളിവാതില്‍ കോല്‍ക്കളി സംഘം അവതരിപ്പിക്കുന്ന കോല്‍ക്കളിയും ലഹരി ആസക്തി നിയന്ത്രണ ജൈവ പരിശീലനം ഗാന്ധിയന്‍ സമീപനം എന്ന വിഷയത്തില്‍ സര്‍വോദയ മണ്ഡലം പ്രസിഡന്റ്് ഭോഷജം പ്രസന്നകുമാര്‍ അവതരിപ്പിക്കുന്ന സെമിനാറും ഉച്ചയ്ക്ക് രണ്ടു മുതല്‍ വകുപ്പിന്റെ വിവിധ പദ്ധതികളെ കുറിച്ച് പ്രമോട്ടര്‍മാര്‍ക്കായി ബോധവല്‍ക്കരണ ക്ലാസും സംഘടിപ്പിച്ചിട്ടുണ്ട്.
അഭിമുഖം 15ലേക്ക് മാറ്റി
ശബരിമല മണ്ഡല മകരവിളക്ക് മഹോത്സവത്തോടനുബന്ധിച്ച് വെര്‍ച്വല്‍ ക്യൂ സ്‌പോട്ട് ബുക്കിംഗ് കൗണ്ടറുകളിലേക്ക് ഡാറ്റ എന്‍ട്രി ഓപ്പറേറ്റര്‍മാരെ തെരഞ്ഞെടുക്കുന്നതിനായി നാളെ (11.10.2022)ല്‍ നടത്തുവാന്‍ നിശ്ചയിച്ചിരുന്ന അഭിമുഖം ഈ മാസം 15ലേക്ക് മാറ്റിവച്ചു.
റെയിന്‍ പദ്ധതി: ആലോചനാ യോഗം 13ന്
ലഹരി വിരുദ്ധ കാമ്പയിന്റെ ഭാഗമായി റാന്നി മണ്ഡലത്തില്‍ നടപ്പാക്കുന്ന റെയിന്‍ പദ്ധതിയുടെ ആലോചനാ യോഗം ഈ മാസം 13ന് രാവിലെ 11.30ന് ബ്ലോക്ക് പഞ്ചായത്ത് കോണ്‍ഫറന്‍സ് ഹാളില്‍ നടക്കും. യോഗത്തില്‍ റാന്നി എംഎല്‍എ അഡ്വ. പ്രമോദ് നാരായണ്‍, ജില്ലാ കളക്ടര്‍ ഡോ.ദിവ്യ എസ്.അയ്യര്‍, ജില്ലാ പോലീസ് മേധാവി സ്വപ്‌നില്‍ മധുഖര്‍ മഹാജന്‍, വിവിധ വകുപ്പ് തല ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുക്കും.
ശബരിമല; വിദഗ്ദ്ധ സമിതി രൂപീകരിച്ചു
ശബരിമല തീര്‍ത്ഥാടനത്തോടനുബന്ധിച്ച് സന്നിധാനം, പമ്പ, നിലയ്ക്കല്‍ ബേസ് ക്യാമ്പ് എന്നിവിടങ്ങളിലെ എമര്‍ജന്‍സി ഇവാക്യുവേഷന്‍ പ്ലാന്‍ തയ്യാറാക്കുന്നതിന് ഒരു വിദഗ്ധ സമിതി രൂപീകരിച്ച് ഉത്തരവായതായി ജില്ലാ കളക്ടര്‍ ഡോ.ദിവ്യ എസ് അയ്യര്‍ അറിയിച്ചു.
ശബരിമല തീര്‍ത്ഥാടനം; യോഗം ചേരും
ശബരിമല തീര്‍ത്ഥാടനവുമായി ബന്ധപ്പെട്ടുളള ക്രമീകരണങ്ങള്‍ ചര്‍ച്ച ചെയ്യുന്നതിന് ബുധനാഴ്ച (12.10.2022) 12ന് 3.30ന് കളക്ട്രേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ യോഗം ചേരുമെന്ന് ജില്ലാ കളക്ടര്‍ ഡോ.ദിവ്യ എസ് അയ്യര്‍ അറിയിച്ചു.
കോഷന്‍ ഡിപ്പോസിറ്റ് കൈപ്പറ്റണം
ഇലന്തൂര്‍ സര്‍ക്കാര്‍ ആര്‍ട്സ് ആന്റ് സയന്‍സ് കോളജില്‍ നിന്നും 2021-22 അധ്യയന വര്‍ഷം പഠനം പൂര്‍ത്തിയാക്കിയ കോഷന്‍ ഡിപ്പോസിറ്റ് തുക കൈപ്പറ്റാത്ത ഡിഗ്രി/പി.ജി വിദ്യാര്‍ഥികള്‍ക്ക് ഈ മാസം 13,14 തീയതികളില്‍ കോളജ് ഓഫീസില്‍ അപേക്ഷ നല്‍കി തുക കൈപ്പറ്റാമെന്ന് പ്രിന്‍സിപ്പല്‍ അറിയിച്ചു.
സൗജന്യ പരിശീലനം
പത്തനംതിട്ട എസ്ബിഐയുടെ ഗ്രാമീണ സ്വയം തൊഴില്‍ പരിശീലന കേന്ദ്രത്തില്‍ (ആര്‍എസ്ഇറ്റിഐ) ആരംഭിക്കുന്ന സൗജന്യ സിസിറ്റിവി, സെക്യൂരിറ്റി അലാറം, സ്മോക്ക് ഡിറ്റെക്ടര്‍ എന്നിവയുടെ ഇന്‍സ്റ്റാലേഷന്‍, സര്‍വീസിംഗ് കോഴ്‌സിലേക്കുള്ള പ്രവേശനം തുടങ്ങുന്നു. 18 നും 44 നും ഇടയില്‍ പ്രായമുള്ളവര്‍ക്ക് അപേക്ഷിക്കാം. ഫോണ്‍: 8330 010 232.
ബോധവല്‍ക്കരണ ക്ലാസ് 13ന്
കേരള ഖാദി ഗ്രാമവ്യവസായ ബോര്‍ഡ് നടപ്പാക്കി വരുന്ന പദ്ധതികളായ പ്രധാനമന്ത്രിയുടെ തൊഴില്‍ദായക പദ്ധതി (പി.എം.ഇ.ജി.പി), എന്റെ ഗ്രാമം പദ്ധതി എന്നിവയുടെ ബോധവല്‍ക്കരണ ക്ലാസിന്റെ ഉദ്ഘാടനം ഈ മാസം 13ന് രാവിലെ 10.30 ന് പത്തനംതിട്ട ടൗണ്‍ഹാളില്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഓമല്ലൂര്‍ ശങ്കരന്‍ നിര്‍വഹിക്കും. ഫോണ്‍ : 0468 2 362 070.
കേരള വനിതാ കമ്മീഷന്‍ മെഗാ അദാലത്ത് നാളെ
കേരള വനിതാ കമ്മീഷന്‍ മെഗാ അദാലത്ത് നാളെ (ഒക്ടോബര്‍ 11 ) പറക്കോട് ബ്ലോക്ക് പഞ്ചായത്ത് കോണ്‍ഫറന്‍സ് ഹാളില്‍ രാവിലെ 10 മുതല്‍ നടക്കും.
സ്‌കോള്‍ കേരള പ്ലസ് വണ്‍ പ്രവേശന തീയതി നീട്ടി
സ്‌കോള്‍ കേരള മുഖേന 2022-24 ബാച്ചിലേക്കുളള ഹയര്‍ സെക്കന്‍ഡറി കോഴ്സുകളുടെ ഒന്നാം വര്‍ഷപ്രവേശന തീയതി നീട്ടി. പിഴയില്ലാതെ ഒക്ടോബര്‍ 20 വരെയും 60 രൂപ പിഴയോടെ 27 വരെയും ഫീസടച്ച് രജിസ്റ്റര്‍ ചെയ്യാം. ഓണ്‍ലൈനായി രജിസ്റ്റര്‍ ചെയ്ത വിദ്യാര്‍ഥികള്‍ അപേക്ഷയുടെ പ്രിന്റ് ഔട്ടും അനുബന്ധരേഖകളും രണ്ട് ദിവസത്തിനകം ജില്ലാ ഓഫീസുകളില്‍ നേരിട്ടോ തപാല്‍ മാര്‍ഗമോ എത്തിക്കണമെന്ന് എക്സി.ഡയറക്ടര്‍ അറിയിച്ചു. ഫോണ്‍ : 0471 2 342 950, 2 342 369, വെബ് സൈറ്റ് : www.scolekerala.org
അഭയകിരണം പദ്ധതി; ധനസഹായത്തിന് അപേക്ഷിക്കാം
50 വയസിന് മുകളില്‍ പ്രായമുളള അശരണരായ വിധവകള്‍ക്ക് അഭയവും സംരക്ഷണവും നല്‍കുന്ന അഭയകിരണം പദ്ധതിയില്‍ 2022-23 സാമ്പത്തിക വര്‍ഷത്തേക്ക് ധനസഹായം അനുവദിക്കുന്നതിന് ഓണ്‍ലൈന്‍ വെബ് സൈറ്റ് മുഖേന അപേക്ഷ ക്ഷണിച്ചു. ഈ പദ്ധതി പ്രകാരം സാധുക്കളായ വിധവകള്‍ക്ക് അഭയസ്ഥാനം നല്‍കുന്ന ബന്ധുവിന് പ്രതിമാസം 1000 രൂപ അനുവദിക്കും. വിശദവിവരങ്ങള്‍ www.schemes.wcd.kerala.gov.in എന്നവെബ് സൈറ്റില്‍ ലഭിക്കും. അപേക്ഷ ഓണ്‍ലൈനായി സമര്‍പ്പിക്കേണ്ട അവസാന തീയതി ഈ മാസം 20ന്. ഫോണ്‍. 0468 2 966 649.