Friday, July 4, 2025 8:36 am

പിന്‍സീറ്റില്‍ ഹെല്‍മെറ്റില്ലാത്തയാളെ ഇരുത്തിയെന്ന് കാറുടമയ്ക്ക് നോട്ടീസ് ; പോലീസ് പിഴയിട്ടത് 500 രൂപ

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം : കാറോടിക്കുമ്പോൾ ഹെൽമെറ്റ് വയ്ക്കണോ? പിഴയടയ്ക്കാനുള്ള പോലീസ് നോട്ടീസ് കൈയിൽ പിടിച്ച് രജനീകാന്ത് അന്തംവിട്ടു. ഹെൽമെറ്റില്ലാത്തയാളെ പിൻസീറ്റിലിരുത്തി വാഹനമോടിച്ചതായി കൺട്രോൾ റൂമിൽ വാട്സാപ്പ് സന്ദേശം ലഭിച്ചെന്നും അതിനാൽ 500 രൂപ പിഴയൊടുക്കണമെന്നും അറിയിച്ചുകൊണ്ടുള്ള നോട്ടീസാണ് കെ.എൽ 21 എൽ 0147 എന്ന നമ്പറുള്ള കാറിന്റെ ഉടമയായ വെമ്പായം സ്വദേശി രജനീകാന്തിനു ലഭിച്ചത്.

കഴിഞ്ഞ എട്ടിന് ശ്രീകാര്യം ചെക്കാലമുക്ക് റോഡിൽ വെച്ചുള്ള നിയമലംഘനമെന്ന് ചൂണ്ടിക്കാണിച്ചാണ് പോലീസ് കൺട്രോൾ റൂമിൽ നിന്നുള്ള നോട്ടീസ് ഇദ്ദേഹത്തിന് കിട്ടിയത്. കാറിന്റെ നമ്പറും ഹെൽമെറ്റ് ധരിച്ചില്ല എന്ന കാരണവും കൃത്യമായി രേഖപ്പെടുത്തിയതാണ് പിഴ നോട്ടീസ്. നോട്ടീസിൽ പറയുന്ന സമയത്ത് ഇദ്ദേഹം ഇതുവഴി കടന്നുപോവുകയും ചെയ്തിട്ടുണ്ട്.

നോട്ടീസ് കൈപ്പറ്റി 30 ദിവസത്തിനകം നേരിട്ടോ ഒപ്പമുള്ള ചെല്ലാൻ വഴി ഏതെങ്കിലും എസ്.ബി.ഐ ബ്രാഞ്ചിലോ ഫൈൻ അടയ്ക്കണം എന്നാണ് നോട്ടീസിൽ പറയുന്നത്. അല്ലെങ്കിൽ കോടതി വഴി നിയമനടപടി നേരിടേണ്ടിവരുമെന്നും താക്കീതുണ്ട്. വിശദീകരണമുണ്ടെങ്കിൽ ഏഴു ദിവസത്തിനകം നേരിട്ടെത്തി ബോധിപ്പിക്കണമെന്നും നോട്ടീസിൽ പറയുന്നു. കൺട്രോൾ റൂമിൽ രജനീകാന്ത് പരാതി അറിയിച്ചപ്പോൾ ഡിജിറ്റൽ നമ്പർ മാറിപ്പോയതാണ് എന്നായിരുന്നു മറുപടി. പിഴ ഒടുക്കേണ്ടെന്നും നോട്ടീസ് കീറി കളഞ്ഞേക്കാനും പോലീസ് തന്നെ പറഞ്ഞു.

dif
ncs-up
rajan-new
previous arrow
next arrow
Advertisment
life new add up
silpa-up
asian
WhatsAppImage2022-07-31at72444PM
life-line
previous arrow
next arrow

FEATURED

കോഴിക്കോട് സ്വകാര്യ ബസ് കണ്ടക്ടറുടെ മോശം പെരുമാറ്റത്തിനെതിരെ പരാതിയുമായി വിദ്യാര്‍ത്ഥികള്‍

0
കോഴിക്കോട്: സ്വകാര്യ ബസ് കണ്ടക്ടറുടെ മോശം പെരുമാറ്റത്തിനെതിരെ പരാതിയുമായി വിദ്യാര്‍ത്ഥികള്‍. കോഴിക്കോട്...

കോട്ടയം മെഡിക്കല്‍ കോളജില്‍ കയറുന്നതിന് മാധ്യമങ്ങള്‍ക്ക് വിലക്ക്

0
കോട്ടയം : കോട്ടയം മെഡിക്കല്‍ കോളജില്‍ കെട്ടിടഭാഗം തകര്‍ന്നുവീണ് സ്ത്രീ മരിച്ച...

കുന്ദമംഗലം ആരാമ്പ്രം അങ്ങാടിയില്‍ രണ്ട് കടകളില്‍ മോഷണം

0
കോഴിക്കോട് : കുന്ദമംഗലം ആരാമ്പ്രം അങ്ങാടിയില്‍ രണ്ട് കടകളില്‍ മോഷണം. ഓമശ്ശേരി...

വെടിനിർത്തൽ ചർച്ചയ്ക്കിടെ ഗാസ്സയിൽ വ്യാപക ആക്രമണം അഴിച്ചുവിട്ട്​ ഇസ്രായേൽ

0
ഗാസ്സസിറ്റി: വെടിനിർത്തൽ ചർച്ച തുടരുന്നതിനിടെ ഗാസ്സയിൽ വ്യാപക ആക്രമണം അഴിച്ചുവിട്ട്​ ഇസ്രായേൽ...