Thursday, June 20, 2024 5:00 pm

നദ്‌വിക്ക് നോട്ടീസ് : സമസ്തയിൽ കടുത്ത അതൃപ്തിയിൽ ലീഗ് അനുകൂല ചേരി

For full experience, Download our mobile application:
Get it on Google Play

കോഴിക്കോട്: സമസ്ത നേതാക്കളേയും സുപ്രഭാതം പത്രത്തേയും വിമര്‍ശിച്ച കേന്ദ്ര മുശാവറ അംഗം ബഹാവുദ്ദീന്‍ മുഹമ്മദ് നദ്‌വിയോട് വിശദീകരണം ചോദിച്ച നടപടിയില്‍ സമസ്തയിലെ ലീഗ് അനുകൂല നേതാക്കള്‍ കടുത്ത അതൃപ്തിയില്‍. ലീഗിനെ പലവട്ടം പരസ്യമായി വിമര്‍ശിച്ച ഉമര്‍ഫൈസി മുക്കത്തെ തള്ളിപ്പറയാന്‍ പോലും തയ്യാറാകാത്ത സമസ്ത നേതൃത്വം നദ്‌വിയോട് വിശദീകരണം ചോദിച്ചതാണ് ഒരു വിഭാഗത്തെ ചൊടിപ്പിച്ചത്. സംഭവത്തില്‍ മുസ്ലീം ലീഗ് നേതൃത്വവും കടുത്ത അതൃപ്തിയിലാണ്. 48 മണിക്കൂറിനകം വിശദീകരണം നല്‍കാനാണ് നദ്‌വിയോട് സമസ്ത നേതൃത്വം ആവശ്യപ്പെട്ടിരുക്കുന്നത്. സമസ്തയെയും മുഖപത്രത്തെയും അപകീർത്തിപ്പെടുത്തി എന്നാണ് നദ്‌വിക്കെതിരായ ആരോപണം. സമസ്തയിലെ ഭിന്നിപ്പ് ഇതോടെ പരസ്യമായെന്ന് മാത്രമല്ല, ലീഗ് അനുകൂല ചേരിയും ലീഗ് വിരുദ്ധ ചേരിയും പരസ്യമായ ഏറ്റുമുട്ടലിലേക്ക് നീങ്ങുകയാണ്.

സർക്കാരിന്റെയും സിപിഎമ്മിന്റെയും പിന്തുണ ലീഗ് വിരുദ്ധ ചേരിക്കും അതിനെ നയിക്കുന്ന സമസ്ത അധ്യക്ഷൻ ജിഫ്രി മുത്തുക്കോയ തങ്ങൾക്കുമുണ്ട്. ഭിന്നിപ്പ് തുടർന്നാൽ പിളർപ്പിലേക്കും പരസ്യമായ ഏറ്റമുട്ടലിലേക്കും കാര്യങ്ങൾ നീങ്ങും. മഹല്ലുകളുടെ നിയന്ത്രണം പിടിക്കാൻ ഇരുവിഭാഗവും ശ്രമിക്കുമ്പോൾ അത് രാഷ്ട്രീയ പോരായും മാറാം. ജിഫ്രി തങ്ങളും കൂട്ടരും രണ്ടും കൽപ്പിച്ച് തന്നെയാണ് നീങ്ങുന്നതെന്ന് നദ്‌വിക്ക് നൽകിയ കാരണം കാണിക്കൽ നോട്ടീസ് സൂചിപ്പിക്കുന്നു. ആവശ്യമെങ്കിലും ലീഗുമായുള്ള ബന്ധം അവസാനിപ്പിക്കും. ഭൂരിഭാഗം നേതാക്കളം ലീഗ് വിരുദ്ധ ചേരിയിലാണെന്നാണ് ഇവർ നൽകുന്ന സൂചന. ഇതിനിടെ ലീഗ് സമസ്ത ചേരിപ്പോരിന്റെ ഭാഗമായി ഉയർന്ന മലപ്പുറം കരുവാരക്കുണ്ട് ദാറുന്നുജൂം യുപി സ്കൂളിലെ അധ്യാപകരുടെ ജോലിയുമായി ബന്ധപ്പെട്ട ക്രമക്കേടിൽ അന്വേഷണം അവസാനിപ്പിക്കാൻ സമസ്തയിലെ ലീഗ് വിരുദ്ധ ചേരി നിക്കം തുടങ്ങി. പ്രമുഖ നേതാവിന്റെ മകളും പ്രതിപ്പട്ടികയിൽ ഉൾപ്പെട്ടേക്കുമെന്ന ആശങ്കയാണ് ഇടപെടലിന് കാരണം. മുഷാവറ അംഗം ഉൾപ്പെടെ 3 നേതാക്കളാണ് ഇന്ന് തലസ്ഥാനത്തെത്തി മുഖ്യമന്ത്രിയെ കണ്ടത്.

ncs-up
rajan-new
previous arrow
next arrow
Advertisment
shanthi--up
life-line
sam
WhatsAppImage2022-07-31at72836PM
previous arrow
next arrow

FEATURED

റാന്നി കാർഷിക ഗ്രാമ വികസന ബാങ്ക് നവീകരിച്ച ഓഫീസ് കെട്ടിടം ഉത്ഘാടനം നാളെ (21)

0
റാന്നി : പ്രാഥമിക സഹകരണ കാർഷിക ഗ്രാമ വികസന ബാങ്കിന്റെ നവീകരിച്ച...

അടൂര്‍ ലൈഫ് ലൈൻ ഹാർട്ട് ഇൻസ്റ്റിറ്റ്യൂട്ടിൽ നൂതന സാങ്കേതികവിദ്യയായ നിർസ് (NIRS) ആൻജിയോപ്ലാസ്റ്റിക്കു തുടക്കമിട്ടു

0
അടൂര്‍ : ഹൃദയത്തിലെ രക്തധമനിയായ കൊറോണറി ആർട്ടറിയിലെ ബ്ളോക്കിന്റെ ഘടന കൃത്യമായി...

രാജ്യസഭാ അംഗമായി തിരഞ്ഞെടുക്കപ്പെട്ട കേരള കോൺഗ്രസ് എം ചെയർമാൻ ജോസ് കെ മാണിക്ക് കോട്ടയത്ത്...

0
കോട്ടയം : രാജ്യസഭാ അംഗമായി തിരഞ്ഞെടുക്കപ്പെട്ട കേരള കോൺഗ്രസ് എം ചെയർമാൻ...

കേന്ദ്രമന്ത്രി സാവിത്രി താക്കൂറിന്‍റെ അക്ഷരത്തെറ്റ് സാമൂഹിക മാധ്യമങ്ങളില്‍ വൈറല്‍

0
ദില്ലി: കേന്ദ്രമന്ത്രി സാവിത്രി താക്കൂറിന്‍റെ അക്ഷരത്തെറ്റ് സാമൂഹിക മാധ്യമങ്ങളില്‍ വൈറല്‍. ബേട്ടി...