നദ്‌വിക്ക് നോട്ടീസ് : സമസ്തയിൽ കടുത്ത അതൃപ്തിയിൽ ലീഗ് അനുകൂല ചേരി

For full experience, Download our mobile application:
Get it on Google Play

കോഴിക്കോട്: സമസ്ത നേതാക്കളേയും സുപ്രഭാതം പത്രത്തേയും വിമര്‍ശിച്ച കേന്ദ്ര മുശാവറ അംഗം ബഹാവുദ്ദീന്‍ മുഹമ്മദ് നദ്‌വിയോട് വിശദീകരണം ചോദിച്ച നടപടിയില്‍ സമസ്തയിലെ ലീഗ് അനുകൂല നേതാക്കള്‍ കടുത്ത അതൃപ്തിയില്‍. ലീഗിനെ പലവട്ടം പരസ്യമായി വിമര്‍ശിച്ച ഉമര്‍ഫൈസി മുക്കത്തെ തള്ളിപ്പറയാന്‍ പോലും തയ്യാറാകാത്ത സമസ്ത നേതൃത്വം നദ്‌വിയോട് വിശദീകരണം ചോദിച്ചതാണ് ഒരു വിഭാഗത്തെ ചൊടിപ്പിച്ചത്. സംഭവത്തില്‍ മുസ്ലീം ലീഗ് നേതൃത്വവും കടുത്ത അതൃപ്തിയിലാണ്. 48 മണിക്കൂറിനകം വിശദീകരണം നല്‍കാനാണ് നദ്‌വിയോട് സമസ്ത നേതൃത്വം ആവശ്യപ്പെട്ടിരുക്കുന്നത്. സമസ്തയെയും മുഖപത്രത്തെയും അപകീർത്തിപ്പെടുത്തി എന്നാണ് നദ്‌വിക്കെതിരായ ആരോപണം. സമസ്തയിലെ ഭിന്നിപ്പ് ഇതോടെ പരസ്യമായെന്ന് മാത്രമല്ല, ലീഗ് അനുകൂല ചേരിയും ലീഗ് വിരുദ്ധ ചേരിയും പരസ്യമായ ഏറ്റുമുട്ടലിലേക്ക് നീങ്ങുകയാണ്.

സർക്കാരിന്റെയും സിപിഎമ്മിന്റെയും പിന്തുണ ലീഗ് വിരുദ്ധ ചേരിക്കും അതിനെ നയിക്കുന്ന സമസ്ത അധ്യക്ഷൻ ജിഫ്രി മുത്തുക്കോയ തങ്ങൾക്കുമുണ്ട്. ഭിന്നിപ്പ് തുടർന്നാൽ പിളർപ്പിലേക്കും പരസ്യമായ ഏറ്റമുട്ടലിലേക്കും കാര്യങ്ങൾ നീങ്ങും. മഹല്ലുകളുടെ നിയന്ത്രണം പിടിക്കാൻ ഇരുവിഭാഗവും ശ്രമിക്കുമ്പോൾ അത് രാഷ്ട്രീയ പോരായും മാറാം. ജിഫ്രി തങ്ങളും കൂട്ടരും രണ്ടും കൽപ്പിച്ച് തന്നെയാണ് നീങ്ങുന്നതെന്ന് നദ്‌വിക്ക് നൽകിയ കാരണം കാണിക്കൽ നോട്ടീസ് സൂചിപ്പിക്കുന്നു. ആവശ്യമെങ്കിലും ലീഗുമായുള്ള ബന്ധം അവസാനിപ്പിക്കും. ഭൂരിഭാഗം നേതാക്കളം ലീഗ് വിരുദ്ധ ചേരിയിലാണെന്നാണ് ഇവർ നൽകുന്ന സൂചന. ഇതിനിടെ ലീഗ് സമസ്ത ചേരിപ്പോരിന്റെ ഭാഗമായി ഉയർന്ന മലപ്പുറം കരുവാരക്കുണ്ട് ദാറുന്നുജൂം യുപി സ്കൂളിലെ അധ്യാപകരുടെ ജോലിയുമായി ബന്ധപ്പെട്ട ക്രമക്കേടിൽ അന്വേഷണം അവസാനിപ്പിക്കാൻ സമസ്തയിലെ ലീഗ് വിരുദ്ധ ചേരി നിക്കം തുടങ്ങി. പ്രമുഖ നേതാവിന്റെ മകളും പ്രതിപ്പട്ടികയിൽ ഉൾപ്പെട്ടേക്കുമെന്ന ആശങ്കയാണ് ഇടപെടലിന് കാരണം. മുഷാവറ അംഗം ഉൾപ്പെടെ 3 നേതാക്കളാണ് ഇന്ന് തലസ്ഥാനത്തെത്തി മുഖ്യമന്ത്രിയെ കണ്ടത്.

dif
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ശക്തമായ മഴ തുടരുമെന്ന് മുന്നറിയിപ്പ്; അഞ്ച് ജില്ലകളിൽ നാളെ ഓറഞ്ച് അലേർട്ട്; ജനങ്ങൾ ജാഗ്രത...

0
തിരുവനന്തപുരം: അടുത്ത രണ്ട് ദിവസങ്ങള്‍ സംസ്ഥാനത്ത് ഒറ്റപ്പെട്ടയിടങ്ങളില്‍ അതിശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്ന്...

തോട്ടപ്പള്ളി സ്പിൽവേയിൽ അടിയന്തര സന്ദർശനം നടത്തി മന്ത്രിമാരായ എം ലിജുവും രമേശ്...

0
ആലപ്പുഴ : കുട്ടനാട്ടിലെയും സമീപ പ്രദേശങ്ങളിലെയും വെള്ളപ്പൊക്ക ഭീഷണി ഒഴിവാക്കുന്നതിനായി തോട്ടപ്പള്ളി...

ഡ്യൂട്ടി മുടക്കി സ്വകാര്യ പ്രാക്ടീസ്; അടൂർ ജനറൽ ആശുപത്രിയിലെ ഡോക്ടർക്കെതിരെ പരാതി

0
അടൂർ: പത്തനംതിട്ടയില്‍ ഡ്യൂട്ടിക്കിടെ സർക്കാർ ഡോക്ടർ സ്വകാര്യ പ്രാക്ടീസിന് പോയതായി പരാതി....

​”എന്റെ ജനങ്ങളെ പിരിഞ്ഞിരിക്കാനാവില്ല”; ഡിസംബറോടെ ബംഗ്ലാദേശിലേക്ക് തിരിച്ചെത്തുമെന്ന് ഷെയ്ഖ് ഹസീന

0
ന്യൂഡല്‍ഹി: ഡിസംബറില്‍ ബംഗ്ലാദേശിലേക്ക് മടങ്ങുമെന്ന് ബംഗ്ലാദേശ് മുന്‍ പ്രധാനമന്ത്രി ഷെയ്ഖ് ഹസീന....