വെറ്ററിനറി സര്‍ജന്‍ ; വാക്ക് ഇന്‍ ഇന്റര്‍വ്യൂ 30 ന്
മൃഗസംരക്ഷണവകുപ്പ് സി എസ് എസ്- എല്‍ എച്ച് ആന്റ് ഡി സി പി പദ്ധതി പ്രകാരം നടപ്പാക്കുന്ന മൊബൈല്‍ വെറ്ററിനറി യൂണിറ്റുകള്‍ പ്രവര്‍ത്തന സജ്ജമാക്കുന്നതിനു വെറ്ററിനറി സര്‍ജന്‍ തസ്തികയിലേക്ക് ഉദ്യോഗാര്‍ഥികളെ കരാര്‍ അടിസ്ഥാനത്തില്‍ താല്‍ക്കാലികമായി തെരഞ്ഞെടുക്കുന്നു. മല്ലപ്പള്ളി വെറ്ററിനറി ഹോസ്പിറ്റലിലേക്കുളള നിയമനം നടത്തുന്നതിന് പത്തനംതിട്ട ജില്ലാ വെറ്ററിനറി കോംപ്ലക്സിലുള്ള ജില്ലാ മൃഗസംരക്ഷണ ഓഫീസില്‍ വാക്ക് ഇന്‍-ഇന്റര്‍വ്യൂ ഒക്ടോബര്‍ 30 ന് രാവിലെ 11 ന് നടത്തും. യോഗ്യതകള്‍: ബി വി എസ് സി ആന്റ് എ എച്ച് , കേരളാ സ്‌റ്റേറ്റ് വെറ്ററിനറി കൗണ്‍സില്‍ രജിസ്ട്രേഷന്‍. ഫോണ്‍: 04682 322762.
സംരംഭകത്വ വര്‍ക്ഷോപ്പ്
വ്യവസായ വാണിജ്യ വകുപ്പിന്റെ സംരംഭകത്വ വികസന ഇന്‍സ്റ്റിറ്റ്യൂട്ട് ആയ കേരള ഇന്‍സ്റ്റിറ്റ്യൂട്ട് ഫോര്‍ എന്റര്‍പ്രണര്‍ഷിപ്പ് ഡെവലപ്‌മെന്റ് (കീഡ് ) മത്സ്യ മേഖലയിലെ സംരംഭകത്വത്തില്‍ അഞ്ച് ദിവസത്തെ വര്‍ക്ഷോപ്പ് സംഘടിപ്പിക്കുന്നു. നവംബര്‍ ആറു മുതല്‍ 10 വരെ എറണാകുളം കളമശേരി കീഡ് ക്യാമ്പസിലാണ് പരിശീലനം. ഫിഷറീസ് അക്വാകള്‍ച്ചര്‍ എന്നിവയിലെ സംരംഭകത്വ അവസരങ്ങള്‍, മത്സ്യത്തിന്റെ മൂല്യവര്‍ധിത ഉത്പന്നങ്ങള്‍, അലങ്കാര മത്സ്യകൃഷി തുടങ്ങിയ വിഷയങ്ങളാണ് പരിശീലനത്തില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്. കോഴ്‌സ് ഫീ, സര്‍ട്ടിഫിക്കേഷന്‍, ഭക്ഷണം, താമസം, ജിഎസ്ടി ഉള്‍പ്പെടെ 3540 രൂപയും താമസം ഇല്ലാതെ 1500 രൂപയുമാണ് പരിശീലനത്തിന്റെ ഫീസ്. താല്പര്യമുള്ളവര്‍ ഒക്ടോബര്‍ 30 നു മുന്‍പായി അപേക്ഷ സമര്‍പ്പിക്കണം. ഫോണ്‍: 0484 2532890, 2550322, 9605542061.
യോഗം ചേരും
ശബരിമല തീര്‍ഥാടനത്തോട് അനുബന്ധിച്ച് ഗതാഗത വകുപ്പിന്റെ ക്രമീകരണങ്ങള്‍ വിലയിരുത്തുന്നതിനായി നാളെ (27) രാവിലെ 11 ന് പമ്പാ സാകേതം ഹാളില്‍ ഗതഗത വകുപ്പ് മന്ത്രി ആന്റണി രാജുവിന്റെ അധ്യക്ഷതയില്‍ യോഗം ചേരും.
ഏകദിന പരിശീലന പരിപാടി
ഇലക്ട്രിക്കല്‍ ഇന്‍സ്പെക്ടറേറ്റ് വകുപ്പ് നടത്തിയ 2022 ലെ വയര്‍മാന്‍ പരീക്ഷ വിജയിച്ചവര്‍ക്കുളള ഏകദിന പരിശീലന പരിപാടി നവംബര്‍ ഒന്‍പതിന് രാവിലെ 9.30 മുതല്‍ 12.30 വരെ പത്തനംതിട്ട അഴൂര്‍ ഗവ. ഗസ്റ്റ് ഹൗസ് കോണ്‍ഫറന്‍സ് ഹാളില്‍ നടത്തും. പരീക്ഷ വിജയിച്ചിട്ടുളളവര്‍ ഹാള്‍ടിക്കറ്റുമായി അന്നേ ദിവസം ഓഫീസുമായി ബന്ധപ്പെടണം.ഫോണ്‍: 0468 2223123.
ആയുര്‍വേദ/ ഹോമിയോ ഡിസ്പെന്‍സറികള്‍ക്ക്
അംഗീകാരം : എന്‍ എ ബി എച്ച് സംഘം പരിശോധന തുടങ്ങി
ജില്ലയിലെ തെരഞ്ഞെടുത്ത എട്ട് സര്‍ക്കാര്‍ ആയുര്‍വേദ ഡിസ്പെന്‍സറികളെയും 10 ഹോമിയോ ഡിസ്പെന്‍സറികളെയും എന്‍ എ ബി എച്ച് അംഗീകാരം നല്‍കി ദേശീയ നിലവാരത്തിലേക്ക് ഉയര്‍ത്തുന്നതിന് ദേശീയ തലത്തിലുളള പരിശോധനാ ടീം ജില്ലയിലെ സ്ഥാപനങ്ങളില്‍ സന്ദര്‍ശനം ആരംഭിച്ചു. ഇതോടനുബന്ധിച്ചു അരുവാപ്പുലം പഞ്ചായത്തിലെ കല്ലേലി സര്‍ക്കാര്‍ ആയുര്‍വേദ ഡിസ്പെന്‍സറിയില്‍ നടന്ന ചടങ്ങ് പഞ്ചായത്ത് പ്രസിഡന്റ് രേഷ്മ മറിയം റോയ് ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് ആരോഗ്യ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍പേഴ്സണ്‍ സി. എന്‍ ബിന്ദു അധ്യക്ഷത വഹിച്ച ചടങ്ങില്‍ ഭാരതീയ ചികിത്സാ വകുപ്പ് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ.പി.എസ് ശ്രീകുമാര്‍, ഹോമിയോ ജില്ലാ മെഡിക്കല്‍ ഡോ.ബിജുകുമാര്‍, വികസന കാര്യ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍പേഴ്സണ്‍ സിന്ധു, വാര്‍ഡ് മെമ്പര്‍ മിനി ഇടിക്കുള,പരിശോധനാ ടീം അംഗങ്ങളായ ഡോ. കെ.എസ് ദിലീപ്, ഡോ.അഞ്ജലി, എന്‍ എ ബി എച്ച് സ്റ്റേറ്റ് നോഡല്‍ ഓഫീസര്‍ ഡോ.ആര്‍.എസ് ഗായത്രി, നാഷണല്‍ ആയുഷ് മിഷന്‍ മുന്‍ സ്റ്റേറ്റ് പ്രോഗ്രാം മാനേജര്‍ ഡോ. റെജി കുമാര്‍, കല്ലേലി സര്‍ക്കാര്‍ ആയുര്‍വേദ ഡിസ്പെന്‍സറി ചാര്‍ജ് മെഡിക്കല്‍ ഓഫീസര്‍ ഡോ.എസ് സുദിന, എന്‍ എ ബി എച്ച് ജില്ലാ നോഡല്‍ ഓഫീസര്‍ ഡോ. കെ. ഗീത തുടങ്ങിയവര്‍ പങ്കെടുത്തു. പരിശോധനാ ടീം രണ്ടു ദിവസം കൂടി സന്ദര്‍ശനം നടത്തും.
മെഡിക്കല്‍ ഓഫീസര്‍ ഒഴിവ്
കുടുംബാരോഗ്യ കേന്ദ്രം നാറാണംമൂഴിയില്‍ ഒരു മെഡിക്കല്‍ ഓഫീസറുടെ താത്കാലിക ഒഴിവ്. യോഗ്യത : എം ബി ബി എസ്, ടി സി എം സി രജിസ്ട്രേഷന്‍. പ്രവര്‍ത്തി പരിചയം ഉളളവര്‍ക്ക് മുന്‍ഗണന. പ്രായം : 18-40, അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി നവംബര്‍ നാല് . സര്‍ട്ടിഫിക്കറ്റുകളുടെ സ്വയം സാക്ഷ്യപ്പെടുത്തിയ പകര്‍പ്പുകള്‍ സഹിതം കുടുംബാരോഗ്യ കേന്ദ്രം മെഡിക്കല്‍ ഓഫീസര്‍ക്ക് നേരിട്ടോ ഇ-മെയില്‍ വഴിയോ അപേക്ഷ സമര്‍പ്പിക്കാം. ഇ-മെയില്‍- [email protected]