ഏകദിന ലോകകപ്പില്‍ ശ്രീലങ്കയ്‌ക്കെതിരെ ഇംഗ്ലണ്ട് തകര്‍ന്നടിഞ്ഞു

For full experience, Download our mobile application:
Get it on Google Play

ബംഗളൂരു : ഏകദിന ലോകകപ്പില്‍ ശ്രീലങ്കയ്‌ക്കെതിരെ ഇംഗ്ലണ്ട് തകര്‍ന്നടിഞ്ഞു. ബംഗളൂരു ചിന്നസ്വാമി സ്റ്റേഡിയത്തില്‍ ടോസ് നേടി ബാറ്റിംഗ് തിരഞ്ഞെടുത്ത ഇംഗ്ലണ്ട് 33.2 ഓവറില്‍ 15 6ന് എല്ലാവരും പുറത്താവുകയായിരുന്നു. ലാഹിരു കുമാര മൂന്ന് വിക്കറ്റ് വീഴ്ത്തിയപ്പോള്‍ മൂന്ന് വര്‍ഷങ്ങള്‍ക്ക് ശേഷം ശ്രീലങ്കയുടെ ഏകദിന ടീമിലേക്ക് തിരിച്ചെത്തിയ എയ്ഞ്ചലോ മാത്യൂസ് രണ്ട് വിക്കറ്റും സ്വന്തമാക്കി. 43 റണ്‍സ് നേടിയ ബെന്‍ സ്‌റ്റോക്‌സിന് മാത്രമാണ് ഇംഗ്ലണ്ട് നിരയില്‍ അല്‍പമെങ്കിലും ചെറുത്തുനില്‍ക്കാന്‍ സാധിച്ചത്. രണ്ട് ഇംഗ്ലണ്ട് താരങ്ങള്‍ റണ്ണൗട്ടാവുകയായിരുന്നു. ജോ റൂട്ട് (3) റണ്ണൗട്ടായി ആദ്യം മടങ്ങി. പിന്നീട് ആദില്‍ റഷീദും (2) റണ്ണൗട്ടാവുകയായിരുന്നു. റഷീദിന്റെ വിക്കറ്റ് ശ്രീലങ്കന്‍ വിക്കറ്റ് കീപ്പര്‍ കുശാള്‍ മെന്‍ഡിസിന്റെ ബ്രില്ല്യന്‍സ് ആയി കാണാം. മഹീഷ് തീക്ഷണയുടെ പന്ത് ഗ്ലൗസിലൊതുക്കിയ മെന്‍ഡിസ് നോണ്‍സ്‌ട്രൈക്കിലെ വിക്കറ്റിലേക്ക് എറിയുകയായിരുന്നു. പന്ത് വിക്കറ്റില്‍ കൊള്ളുമ്പോള്‍ റഷീദ് ക്രീസിന് പുറത്തായിരുന്നു.

നേരത്തെ മോശമല്ലാത്ത തുടക്കമാണ് ഇംഗ്ലണ്ടിന് ലഭിച്ചത്. ജോണി ബെയര്‍സ്‌റ്റോ (30) – ഡേവിഡ് മലാന്‍ (28) സഖ്യം ഒന്നാം വിക്കറ്റില്‍ 45 റണ്‍സ് ചേര്‍ത്തു. എന്നാല്‍ മലാനെ പുറത്താക്കി മാത്യൂസ് ലങ്കയ്ക്ക് ബ്രേക്ക് ത്രൂ നല്‍കി. മാത്രമല്ല മൂന്നാമതായി എത്തിയ ജോ റൂട്ട് (3) റണ്ണൗട്ടായി മടങ്ങിയത് ഇംഗ്ലണ്ടിന് തിരിച്ചടിയായി. പിന്നീട് കൃത്യമായി ഇടവേളകളില്‍ ഇംഗ്ലണ്ടിന് വിക്കറ്റ് നഷ്ടമായി. ബെയര്‍സ്‌റ്റോയെ കശുന്‍ രചിത മടക്കി. ജോസ് ബട്‌ലര്‍ (8), ലിയാം ലിവിംഗ്‌സ്റ്റണ്‍ (1), മൊയീന്‍ അലി (15), ക്രിസ് വോക്‌സ് (0) എന്നിവരെല്ലാം നിരാശപ്പെടുത്തി. ഇതിനിടെ ആശ്വാസമായത് സ്‌റ്റോക്‌സിന്റെ ഇന്നിംഗ്‌സായിരുന്നു. പുറത്താവാതെ 14 റണ്‍സ് നേടിയ ഡേവിഡ് വില്ലി സ്‌കോര്‍ 150 കടക്കാന്‍ സഹായിച്ചു. ആദില്‍ റഷീദ് (2), മാര്‍ക് വുഡ് (5) എന്നിവരാണ് പുറത്തായ മറ്റുതാരങ്ങള്‍. രജിത രണ്ട് വിക്കറ്റ് വീഴ്ത്തി. മഹീഷ് തീക്ഷണയ്ക്ക് ഒരു വിക്കറ്റുണ്ട്.

പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം
വാര്‍ത്തകള്‍ നല്‍കുവാന്‍ വാട്സാപ്പ് 751045 3033/ 94473 66263 mail – [email protected] എന്നിവ മാത്രം ഉപയോഗിക്കുക. മറ്റുള്ള വാട്സ് ആപ്പ് നമ്പരുകളിലും മെയിലിലും വരുന്നവ സ്വീകരിക്കുന്നതല്ല. വാര്‍ത്തയോടൊപ്പം ഒരു ചിത്രം ഉണ്ടായിരിക്കണം. ഗൂഗിള്‍ മലയാളത്തില്‍ ടൈപ്പ് ചെയ്ത് വാര്‍ത്തകള്‍ നല്‍കണം. വാര്‍ത്തകള്‍ നല്‍കുമ്പോള്‍ എല്ലാ നമ്പരുകളിലും മെയിലുകളിലും നല്‍കാതെ ഒരിടത്തുമാത്രം നല്‍കുക. ചീഫ് എഡിറ്ററുമായി ബന്ധപ്പെടുവാന്‍  94473 66263, 85471 98263, 0468 2333033 എന്നീ നമ്പരുകള്‍ ഉപയോഗിക്കുക.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

പ്ലാനിങ് ഇല്ലാത്തതാണ് വൈദ്യുതി പ്രതിസന്ധിക്ക് കാരണമെന്ന് കെ കെ ശൈലജ

0
കോഴിക്കോട്: പ്ലാനിങ് ഇല്ലാത്തതാണ് വൈദ്യുതി പ്രതിസന്ധിക്ക് കാരണമെന്ന് കെ കെ ശൈലജ....

കൃഷി സ്ഥലത്തുനിന്നും മോട്ടോർ മോഷ്ടിച്ച് വിൽക്കാൻ ശ്രമിച്ച യുവാവ് പിടിയിൽ

0
പത്തനംതിട്ട : കൃഷി ആവശ്യത്തിനായി പറമ്പിൽ സ്ഥാപിച്ചിരുന്ന മോട്ടോർ മോഷ്ടിച്ച് ആക്രിക്കടയിൽ...

സംസ്ഥാനത്ത് നിലവിൽ ഒരു ഊർജ്ജപ്രതിസന്ധിയുണ്ടെന്ന് സമ്മതിച്ച് മുഖ്യമന്ത്രി വി.ഡി. സതീശൻ

0
കൊച്ചി: സംസ്ഥാനത്ത് നിലവിൽ ഒരു ഊർജ്ജപ്രതിസന്ധിയുണ്ടെന്ന് സമ്മതിച്ച് മുഖ്യമന്ത്രി വി.ഡി. സതീശൻ....

മുഖ്യമന്ത്രി വി.ഡി സതീശനും എ.കെ ബാലനും തമ്മിൽ നടന്ന കൂടിക്കാഴ്ച ദുരൂഹമാണെന്ന് ബി.ബി ഗോപകുമാർ

0
തിരുവനന്തപുരം: മുഖ്യമന്ത്രി വി.ഡി സതീശനും എ.കെ ബാലനും തമ്മിൽ നടന്ന കൂടിക്കാഴ്ച...