തിരുവനന്തപുരം : കുപ്രസിദ്ധ ക്ഷേത്ര മോഷ്ടാക്കളായ പൂവരണി ജോയിയും അടൂർ തുളസീധരനും പോലീസ് പിടിയിലായി. ഇക്കഴിഞ്ഞ 18ന് വെഞ്ഞാറുമൂട് പാച്ചുവിളാകം ദേവീ ക്ഷേത്രത്തിലടക്കം മൂന്ന് ക്ഷേത്രങ്ങളിൽ നടന്ന കവർച്ചയിലാണ് അറസ്റ്റ്. 100 ലേറെ ക്ഷേത്ര കവർച്ചകൾ നടത്തിയ സംഘം കഴിഞ്ഞ മാസമാണ് ജയിൽ ശിക്ഷ കഴിഞ്ഞിറങ്ങിയത്. കിളിമാനൂർ ചൂണ്ടയിൽ വീട് വാടകക്കെടുത്തായിരുന്നു പൂവരിണി ജോയിയും തുളസീധരനും കവർച്ച ആസൂത്രണം ചെയ്തത്. ജോയ് കേരളത്തിലെ മിക്ക ജില്ലയിലുമായി 160 ക്ഷേത്ര കവർച്ചകൾ നടത്തി. 30 ലേറെ കവർച്ച നടത്തിയിട്ടുണ്ട്. അടൂർ പറക്കോട് സ്വദേശി തുളസീധരൻ പാലക്കാട്ടെ ഒരു മോഷണ കേസിൽ ജയിലിൽ കഴിയുമ്പോഴാണ് ജോയ് തുളസീധരണനുമായി അടുപ്പം സ്ഥാപിച്ചത്. ജയലിൽ നിന്ന് പുറത്തിറങ്ങിയ പ്രതികൾ തൊടുപുഴ കോടതിയിൽ വെച്ച് വീണ്ടും കണ്ടുമുട്ടുകയും വെഞ്ഞാറുമൂട് കവർച്ച പ്ളാൻ ചെയ്യുകയുമായിരുന്നു. ഇക്കഴിഞ്ഞ 18ന് വെഞ്ഞാറുമൂട് കളമച്ചൽ പാച്ചുവിളാകം ദേവീ ക്ഷേത്രത്തിലായിരുന്നു ആദ്യ കവർച്ച. സ്വർണപ്പൊട്ടും, താലിയും വളകളുമായിരുന്നു മോഷ്ടിച്ചത്.
മലയാളത്തിലെ പ്രമുഖ ന്യൂസ് പോര്‍ട്ടലുകളില്‍ ഒന്നായ പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം. ഗൂഗിള്‍ മലയാളത്തില്‍ ടൈപ്പ് ചെയ്ത വാര്‍ത്തയോടൊപ്പം ഉചിതമായ ചിത്രവും നല്‍കേണ്ടതാണ്. പത്തനംതിട്ട ജില്ലയിലെ പ്രാദേശിക വാര്‍ത്തകള്‍ക്കും മറ്റുജില്ലകളിലെ പ്രാധാന വാര്‍ത്തകള്‍ക്കുമായിരിക്കും പരിഗണന. കുറഞ്ഞത് ഒരു പാരഗ്രാഫ് എങ്കിലും വാര്‍ത്തകള്‍ ഉണ്ടായിരിക്കണം. വാര്‍ത്തയുടെ ആധികാരികതക്ക് ആവശ്യമായ രേഖകളും ഇതോടൊപ്പം നല്‍കണം.
പത്രത്തില്‍ പ്രസിദ്ധീകരിച്ചതും കാലഹരണപ്പെട്ടതുമായ വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതല്ല. വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതിനോ തിരസ്കരിക്കുന്നതിനോ ഉള്ള അവകാശം എഡിറ്റോറിയല്‍ ബോര്‍ഡില്‍ നിക്ഷിപ്തമായിരിക്കും. രഹസ്യ സ്വഭാവമുള്ള വാര്‍ത്തകളും വിവരങ്ങളും ചീഫ് എഡിറ്റര്‍ക്ക് കൈമാറാം. ഇന്‍ഫോര്‍മറെക്കുറിച്ചുള്ള വിവരങ്ങള്‍ അതീവ രഹസ്യമായി സൂക്ഷിക്കുന്നതാണ്.
———————–
വാര്‍ത്തകള്‍ നല്‍കുവാന്‍ വാട്സാപ്പ് 751045 3033/ 94473 66263 mail – [email protected]
———————–
ന്യുസ് പോര്‍ട്ടലില്‍ പരസ്യം നല്‍കുവാന്‍ 702555 3033/ mail – [email protected]
———————-
ചീഫ് എഡിറ്റര്‍ – 94473 66263, 85471 98263, 0468 2333033, e mail – [email protected]





























