കട്ടപ്പന : കുപ്രസിദ്ധ കുറ്റവാളി കാമാക്ഷി ബിജു പിടിയിൽ. 500 ലധികം മോഷണ കേസുകളിൽ പ്രതിയാണ്. ഇടുക്കി ജില്ലയിലെ ബുള്ളറ്റ് മോഷണ കേസുകളിൽ അന്വേഷണം നടത്തുന്നതിനിടെ കട്ടപ്പന പോലീസാണ് ഇയാളെ അറസ്റ്റ് ചെയ്യുകയായിരുന്നു. പല കേസുകളിലായി ഇയാൾ പതിനഞ്ച് വർഷത്തോളം ജയിൽശിക്ഷ അനുഭവിച്ചിട്ടുണ്ട്. മോഷണം നടത്തിക്കിട്ടുന്ന തുക കൊണ്ട് ആഡംബരവസ്തുക്കൾ വാങ്ങിക്കൂട്ടുന്നതാണ് ഇയാളുടെ രീതി.
കഴിഞ്ഞ ഡിസംബർ ഇടുക്കി കട്ടപ്പന, മുരിക്കാശ്ശേരി സ്റ്റേഷൻ പരിധികളിൽ നിന്നായി അഞ്ചോളം ബുള്ളറ്റുകൾ മോഷണം പോയിരുന്നു. ഈ കേസുകളുമായി ബന്ധപ്പെട്ട് നടത്തിയ അന്വേഷണത്തിലാണ് ബിജുവിനെ പിടികൂടിയത്. പോലീസിനെ ആക്രമിച്ച വകുപ്പിൽ മൂന്ന് കേസുകൾ ഇയാൾക്കെതിരെയുണ്ട്. നിലവിൽ പോലീസ് കസ്റ്റഡിയിലുള്ള ഇയാളെ കോടതിയിൽ ഹാജരാക്കും.