കുപ്രസിദ്ധ മോഷ്ടാവ് വെള്ളംകുടി ബാബു കൊല്ലം ചടയമംഗലത്ത് പിടിയിൽ

For full experience, Download our mobile application:
Get it on Google Play

കൊല്ലം: കുപ്രസിദ്ധ മോഷ്ടാവ് വെള്ളംകുടി ബാബു കൊല്ലം ചടയമംഗലത്ത് പിടിയിൽ. ആയൂരിൽ വീട്ടിൽ മോഷണം നടത്താൻ ശ്രമിക്കുന്നതിനിടെയാണ് പിടിയിലായത്. 30 മോഷണ കേസുകളിലും ഒരു വധശ്രമ കേസിലും പ്രതിയാണ് അഞ്ചൽ സ്വദേശിയായ ബാബു. തിരുവന്തപുരം, കൊല്ലം ജില്ലകളിലെ നിരവധി മോഷണ കേസുകളിലെ പ്രതിയായ ബാബു കഴിഞ്ഞ ദിവസം രാത്രിയാണ് പിടിയിലായത്. ആയൂർ കാനറ ബാങ്കിനു സമീപമുള്ള വീട്ടിൽ കവർച്ച നടത്താൻ ശ്രമിക്കുന്നതിനിടെ കുടുങ്ങുകയായിരുന്നു. അടച്ചിട്ട വീടിന്റെ വാതിൽ പൊളിക്കാൻ ശ്രമിക്കുന്നത് അയൽവാസികളാണ് കണ്ടത്. തുടർന്ന് പോലീസിനെ വിവരം അറിയിച്ചു.

അഞ്ചൽ മരുതിവിള സ്വദേശിയാണ് ബാബു. ഏരൂർ, കുളത്തൂപ്പുഴ, കൊട്ടാരക്കര, വലിയമല, പുനലൂർ, ചിതറ, വർക്കല സ്റ്റേഷനുകളിലായി മുപ്പത് മോഷണക്കേസുകൾ ഇയാളുടെ പേരില്‍ നിലവിലുണ്ട്. 2022ൽ മോഷണ കേസിൽ പിടിയിലായ വെള്ളംകുടി ബാബു, ഒരു വർഷത്തെ തടവ് ശിക്ഷ കഴിഞ്ഞ ശേഷം കഴിഞ്ഞയാഴ്ച്ചയാണ് കൊട്ടാരക്കര സബ് ജയിലിൽ നിന്നും ഇറങ്ങിയത്. ഇതിന് ശേഷം ഏരൂർ പള്ളിയുടെ കാണിക്ക വഞ്ചി പൊളിച്ചും മോഷണം നടത്തിയിരുന്നു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഡൽഹി-കേരളം മംഗള എക്സ്പ്രസ്സിൽ മലയാളി വിദ്യാർഥികൾക്ക് ഭക്ഷ്യവിഷബാധ

0
ഭോപ്പാൽ: ഡൽഹി-കേരളം മംഗള എക്സ്പ്രസ്സിൽ ഭക്ഷ്യവിഷബാധ. സ്‌കൂളിൽ നിന്ന് വിനോദയാത്രപോയി തിരിച്ചുവരികയായിരുന്ന...

തന്നെ വോട്ട് ചെയ്ത് വിജയിപ്പിച്ച പയ്യന്നൂരിലെ ജനങ്ങളെ പരിഹസിക്കുന്ന പ്രസ്താവനകളാണ് പിണറായി നടത്തിയതെന്ന് വി...

0
കണ്ണൂർ: പയ്യന്നൂർ മാത്തിൽ സംഘടിപ്പിച്ച രാഷ്ട്രീയ വിശദീകരണ യോഗത്തിലെ പിണറായി വിജയൻ്റെ...

വിലങ്ങാട് കാട്ടുപോത്തിന്റെ ആക്രമണത്തില്‍ യുവാവ് മരിച്ചതില്‍ പ്രതിഷേധം കനക്കുന്നു

0
വടകര: കോഴിക്കോട് വിലങ്ങാട് കാട്ടുപോത്തിന്റെ ആക്രമണത്തില്‍ യുവാവ് മരിച്ചതില്‍ പ്രതിഷേധം കനക്കുന്നു....

ഇടനിലക്കാരെ ഒഴിവാക്കാന്‍ നടപടിയുമായി മോട്ടോര്‍ വാഹന വകുപ്പ്

0
തിരുവനന്തപുരം: ഇടനിലക്കാരെ ഒഴിവാക്കാന്‍ നടപടിയുമായി മോട്ടോര്‍ വാഹന വകുപ്പ്. വാഹനങ്ങളുമായി ബന്ധപ്പെട്ട...