ഇനി വിദേശ ഫോണ്‍ നമ്പര്‍ ഉപയോഗിച്ച് ഇന്ത്യയില്‍ യുപിഐ പേയ്‌മെന്റ് നടത്താന്‍ സൗകര്യം

For full experience, Download our mobile application:
Get it on Google Play

ദില്ലി: വിദേശ ഉപഭോക്താക്കള്‍ക്ക് പുതിയ സൗകര്യവുമായി ഐസിഐസിഐ ബാങ്ക്. ഐസിഐസിഐ ബാങ്കിന്റെ എന്‍ആര്‍ഐ അക്കൗണ്ട് ഉടമകള്‍ക്ക് വിദേശ ഫോണ്‍ നമ്പര്‍ ഉപയോഗിച്ച് ഇന്ത്യയില്‍ യുപിഐ പേയ്‌മെന്റ് നടത്താം. എന്‍ആര്‍ഐ ഉപഭോക്താക്കള്‍ക്ക് ഇന്ത്യയിലെ ഐസിഐസിഐ ബാങ്ക് എന്‍ആര്‍ഇ/എന്‍ആര്‍ഒ അക്കൗണ്ടിലൂടെ അന്താരാഷ്ട്ര മൊബൈല്‍ നമ്പര്‍ ഉപയോഗിച്ച് യൂട്ടിലിറ്റി ബില്ലുകള്‍, വ്യാപാര, ഇ-കൊമേഴ്സ് ഇടപാടുകള്‍ നടത്താനാകും. ബാങ്കിന്റെ മൊബൈൽ ആപ് ഐ മൊബൈൽ പേയിലൂടെ ഈ സേവനം ലഭിക്കും. നാഷനൽ പേയ്മെന്റ്സ് കോർപറേഷന്റെ (എൻപിസിഐ) പേയ്മെന്റ് ഗേറ്റ്‌വേയിലൂടെയാണ് ഈ സേവനം ലഭ്യമാക്കുന്നത്. യുഎസ്, യുകെ, യുഎഇ, കാനഡ, സിംഗപ്പൂർ, ഓസ്ട്രേലിയ, ഹോങ്കോങ്, ഒമാൻ, ഖത്തർ, സൗദി എന്നീ 10 രാജ്യങ്ങളിൽ ഈ സൗകര്യം ലഭ്യമാണ്. ഏതെങ്കിലും ഇന്ത്യന്‍ ക്യൂആര്‍ കോഡ് സ്കാന്‍ ചെയ്ത് എന്‍ആര്‍ഐ ഉപഭോക്താക്കള്‍ക്ക് യുപിഐ പേയ്മെന്‍റുകള്‍ നടത്താം.10 രാജ്യങ്ങളിലുള്ള ഇന്ത്യക്കാർക്ക് അവരുടെ ഫോൺ ഇന്ത്യൻ നമ്പറിലേക്ക് മാറാതെ തന്നെ യുപിഐ ഉപയോഗിക്കാമെന്ന് ഐസിഐസിഐ ബാങ്ക് ഡിജിറ്റൽ ചാനൽസ് ആൻഡ് പാർട്‌നർഷിപ്സ് മേധാവി സിദ്ധാർഥ മിശ്ര പറഞ്ഞു.

സംസ്ഥാന സർക്കാരിന്റെ ഇൻഫർമേഷൻ & പബ്ലിക് റിലേഷൻസ് ഡിപ്പാർട്ട്മെന്റിന്റെ (I&PRD) അംഗീകാരമുള്ള കേരളത്തിലെ 42 ഓൺ ലൈൻ ചാനലുകളിൽ ഒന്നും (മലയാള മനോരമ, ഏഷ്യാനെറ്റ്, മാത്രുഭൂമി തുടങ്ങിയവ ഉൾപ്പെടെ) പത്തനംതിട്ട, ഇടുക്കി ജില്ലകളിലെ ഏക അംഗീകൃത ഓൺലൈൻ  ചാനലുമാണ് പത്തനംതിട്ട മീഡിയ. കേന്ദ്ര ഇൻഫർമേഷൻ & ബ്രോഡ്‌കാസ്റ്റിംഗ് മന്ത്രാലയത്തിന്റെ അംഗീകാരത്തോടെയാണ് പത്തനംതിട്ട മീഡിയയുടെ പ്രവർത്തനം. പുതിയ IT നിയമം അനുസരിച്ച്  പരാതി പരിഹാരത്തിന് പ്രത്യേക സംവിധാനവും പത്തനംതിട്ട മീഡിയ ഒരുക്കിയിട്ടുണ്ട്. മറ്റുള്ള ചാനലുകൾ പോലെ സംസ്ഥാന വാർത്തകളോടൊപ്പം ദേശീയ, അന്തർദേശീയ വാർത്തകളും പ്രസിദ്ധീകരിക്കുന്ന ഓൺലൈൻ ന്യൂസ് പോർട്ടലാണ് പത്തനംതിട്ട മീഡിയ. വ്യാജ വാർത്തകളോ കെട്ടിച്ചമച്ച വാർത്തകളോ പത്തനംതിട്ട മീഡിയയിൽ ഉണ്ടാകില്ല. വായനക്കാരുടെ അഭിപ്രായങ്ങൾക്കും നിദ്ദേശങ്ങൾക്കും മുന്തിയ പരിഗണന നൽകിക്കൊണ്ടാണ് മാനേജ്മെന്റ് മുമ്പോട്ടു പോകുന്നത്. ആപ്പ് പ്ലേ സ്റ്റോറിൽ ലഭ്യമാണ്, തികച്ചും സൌജന്യമായി ഇത് ഡൌൺ ലോഡ് ചെയ്യാം. https://play.google.com/store/apps/details?id=com.pathanamthitta.media&pcampaignid=pcampaignidMKT-Other-global-all-co-prtnr-py-PartBadge-Mar2515-1

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ആർജി കർ ബലാത്സംഗ കേസ് ; മുൻ തൃണമൂൽ എംഎൽഎ രണ്ട് വർഷത്തിന് ശേഷം...

0
കൊൽക്കത്ത: രാജ്യവ്യാപകമായി പ്രതിഷേധം ഇളക്കിവിട്ട ആർജി കർ മെഡിക്കൽ കോളജ്...

ഉപഭോക്തൃ കോടതി വിധി പ്രകാരം 165000 രൂപ നൽകിയില്ല : തൃശൂർ ഒളരി ലിറ്റിൽ...

0
തൃശ്ശൂര്‍ : ഉപഭോക്തൃ കോടതി വിധി പ്രകാരം 165000 രൂപ നൽകാതിരുന്നതിനെത്തുടർന്ന്...

പ്രതിപക്ഷ ഉപനേതാവ് പദവി സി പി ഐക്ക് വേണമെന്ന ആവശ്യത്തിൽ വിട്ടുവീഴ്ചക്കില്ലെന്ന് ബിനോയ് വിശ്വം

0
തിരുവനന്തപുരം: പ്രതിപക്ഷ ഉപനേതാവ് പദവി സി പി ഐക്ക് വേണമെന്ന ആവശ്യത്തിൽ...

വ്യാജരേഖ ഉപയോഗിച്ചുള്ള അവയവ കച്ചവടം മനുഷ്യരാശിക്കും സമൂഹത്തിനുമെതിരായ ഗുരുതര കുറ്റകൃത്യമെന്ന് ഹൈക്കോടതി

0
കൊച്ചി: വ്യാജരേഖ ഉപയോഗിച്ചുള്ള അവയവ കച്ചവടം മനുഷ്യരാശിക്കും സമൂഹത്തിനുമെതിരായ ഗുരുതര കുറ്റകൃത്യമെന്ന്...