മുട്ട പല രീതിയിലും കഴിയ്ക്കാം. ഏതു സമയത്തു വേണമെങ്കിലും കഴിയ്ക്കാം. മുട്ട പുഴുങ്ങി കഴിയ്ക്കുന്നതാണ് കൂടുതല്‍ ആരോഗ്യകരമെന്നു വേണം പറയുവാന്‍. ഇത് ബുള്‍സൈ ആയും പൊരിച്ചും ഓംലറ്റായും കറിയായുമെല്ലാം കഴിയ്ക്കാം. മുട്ട പ്രാതലിനൊപ്പം കഴിയ്ക്കുന്ന ശീലവും പലര്‍ക്കുമുണ്ട്. എന്നാല്‍ മുട്ട രാത്രിയില്‍ കഴിയ്ക്കുന്നതും ഏറെ ആരോഗ്യകരമാണെന്നു വേണം പറയുവാന്‍. തടിയും വയറും കുറയ്ക്കാന്‍ ശ്രമിക്കുന്നവര്‍ രാത്രിയില്‍ എട്ടു മണിയ്ക്കു മുന്‍പായി അത്താഴം കഴിയ്ക്കണമെന്നാണ് പറയുക.
ഇതിനു വേണ്ടി മാത്രമല്ല ആരോഗ്യത്തിനും ഇതു തന്നെയാണ് നല്ല ശീലം. കാരണം രാത്രി വൈകി അത്താഴം കഴിയ്ക്കുന്നത് ദഹന പ്രശ്‌നങ്ങള്‍ വരുത്തും. ഉറക്കം നഷ്ടപ്പെടുത്തും. ഇതെല്ലാം തന്നെ വയറിനും തടിയ്ക്കുമുള്ള കാരണങ്ങളുമാണ്. എന്നാല്‍ പലര്‍ക്കും അല്‍പം കഴിഞ്ഞാല്‍ കിടക്കുന്നതിനു മുന്‍പായി തന്നെ വിശക്കാന്‍ തുടങ്ങും. ഇത്തരക്കാര്‍ക്ക് പ്രോട്ടീന്‍ അടങ്ങിയ ഭക്ഷണം കഴിയ്ക്കുന്നതു ദോഷം ചെയ്യില്ലെന്നാണ് പഠനങ്ങള്‍ പറയുന്നത്. പ്രത്യേകിച്ചും മുട്ട പോലുള്ളവ. ഇത് പ്രോട്ടീന്‍ സമ്ബുഷ്ടമായ ഒരു ഭക്ഷണമാണ്.
രാത്രി എട്ടിനു ശേഷം കഴിച്ചാല്‍ തടിയും വയറും കൂടുമോയെന്നു ഭയക്കുന്നവര്‍ക്കും ധൈര്യമായി കഴിയ്ക്കാവുന്ന ഒരു ഭക്ഷണ വസ്തുവാണിത്. മുട്ട മാത്രമല്ല, പ്രോട്ടീന്‍ അടങ്ങിയ ഏതു ഭക്ഷണങ്ങളും കഴിയ്ക്കാം. രാത്രി കിടക്കുവാന്‍ നേരം മുട്ട കഴിയ്ക്കുന്നതിനാല്‍ ഗുണം വേറെയുമുണ്ട്. ഇത് നല്ല ഉറക്കത്തിനു സഹായിക്കുന്നവെന്നതാണ് ഒന്ന്.
ഇത് നാച്വറല്‍ സെഡേറ്റീവ് എന്ന രീതിയില്‍ എടുക്കാം. ഇതിലെ ട്രിപ്‌റ്റോഫാന്‍ എന്ന അമിനോ ആസിഡാണ് ഈ പ്രത്യേക ഗുണം നല്‍കുന്നത്. ഇത് നല്ല ഉറക്കം നല്‍കാന്‍ സഹായിക്കും. ഉറക്കക്കുറവുള്ളവര്‍ക്കു പരീക്ഷിയ്ക്കാവുന്ന ഒരു വഴിയാണ് അത്താഴത്തിനു മുട്ടയെന്നത്. ഇത് ദഹിയ്ക്കുവാന്‍ ബുദ്ധിമുട്ടില്ലെന്നതും ഇതിനു സഹായിക്കുന്നു.
നല്ല ഉറക്കം പല രോഗാവസ്ഥകളും ഒഴിവാക്കുമെന്നു മാത്രമല്ല തടിയും വയറും കുറയ്ക്കാന്‍ സഹായിക്കുകയും ചെയ്യുന്നു. അമിതാഹാരം രാത്രി കുറയ്ക്കാനുള്ള ഒരു എളുപ്പ വഴി കൂടിയാണ് മുട്ട കഴിയ്ക്കുന്നത്. മുട്ടയിലെ പ്രോട്ടീന്‍ തോത് വയര്‍ പെട്ടെന്നു നിറയാന്‍ സഹായിക്കുന്നു. വിശപ്പു മാറ്റുന്നു. ഏറെ നേരം വയര്‍ നിറഞ്ഞ തോന്നലുണ്ടാക്കുകയും ചെയ്യുന്നു.
രാത്രിയില്‍ അമിതാഹാരം ഒഴിവാക്കുകയെന്നത് തടി കുറയ്ക്കാന്‍ പ്രധാനപ്പെട്ട ഒന്നാണ്. മുട്ട ദഹന പ്രശ്‌നങ്ങള്‍ കാര്യമായി ഉണ്ടാക്കില്ല.മാത്രമല്ല, രാത്രിയില്‍ ശാരീരിക പ്രവര്‍ത്തനങ്ങള്‍ക്കുള്ള ഊര്‍ജം ശരീരത്തിന് നല്‍കുകയും ചെയ്യുന്നു. മുട്ട രാത്രിയില്‍ കഴിച്ചാല്‍ ഇതിലെ പല വൈറ്റമിനുകളും ധാതുക്കളുമെല്ലാം ശാരീരിക പ്രവര്‍ത്തനങ്ങള്‍ക്കു സഹായിക്കുന്നു.. രാത്രിയില്‍ മുട്ട പുഴുങ്ങി കഴിയ്ക്കാം.
നിങ്ങളുടെ ബിസിനസ് / സ്ഥാപനം ബ്രാന്‍ഡ് ചെയ്യുക
ദിനപ്പത്രങ്ങളിലെ പരസ്യത്തിന്റെ ആയുസ്സ് കേവലം നിമിഷങ്ങള്‍ മാത്രമാണ്, തന്നെയുമല്ല താലൂക്ക് തലത്തിലോ ജില്ല മുഴുവനോ പ്രസിദ്ധീകരിക്കുന്ന ആ ബ്ലാക്ക് ആന്‍ഡ് വൈറ്റ് പരസ്യത്തിന് നിങ്ങള്‍ നല്‍കുന്നത് വന്‍ തുകയാണ്. എന്നാല്‍ ഓണ്‍ ലൈന്‍ വാര്‍ത്താ ചാനലില്‍ നല്‍കുന്ന പരസ്യം ലോകമെങ്ങും കാണും, ഒരു നിമിഷത്തേക്കല്ല – ഒരു മാസമാണ് ഈ പരസ്യം ഡിസ്പ്ലേ ചെയ്യപ്പെടുന്നത്. അതും വളരെ കുറഞ്ഞ നിരക്കില്‍.
————————–
ദിവസേന നൂറിലധികം വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്ന പത്തനംതിട്ട മീഡിയ (www.pathanamthittamedia.com) ഇന്ന് കേരളത്തിലെ മുന്‍ നിര മാധ്യമങ്ങള്‍ക്കൊപ്പമാണ്. പത്തനംതിട്ട ജില്ലയിലെ പ്രാദേശിക വാര്‍ത്തകള്‍ക്ക് കൂടുതല്‍ പരിഗണന നല്‍കുന്നതോടൊപ്പം കേരളത്തിലെ വാര്‍ത്തകളും ദേശീയ – അന്തര്‍ദേശീയ വാര്‍ത്തകളും അപ്പപ്പോള്‍ ജനങ്ങളിലേക്ക് എത്തിക്കുന്നുണ്ട്. വാര്‍ത്തകള്‍ വായിക്കുവാന്‍ ഒരാള്‍ നിരവധി തവണ പത്തനംതിട്ട മീഡിയയില്‍ കയറാറുണ്ട്. ഇങ്ങനെ കയറുന്ന ഓരോ പ്രാവശ്യവും നിങ്ങളുടെ പരസ്യം കാണും, ഇതിലൂടെ നിങ്ങളുടെ ബിസിനസ് / സ്ഥാപനം ബ്രാന്‍ഡ് ചെയ്യപ്പെടുകയാണ്. ലോകമെങ്ങും എത്തട്ടെ ..നിങ്ങളുടെ പരസ്യം.
———————–
ന്യുസ് പോര്‍ട്ടലില്‍ പരസ്യം നല്‍കുവാന്‍ 70255 53033 / 0468 295 3033 /233 3033 mail – [email protected]