അറിയാം വാള്‍നട്സിന്‍റെ ആരോഗ്യ ഗുണങ്ങള്‍…

For full experience, Download our mobile application:
Get it on Google Play

ധാരാളം ആരോഗ്യ ഗുണങ്ങളുളള ഒന്നാണ് വാള്‍നട്സ്. തലച്ചോറിന്‍റെ വളര്‍ച്ചയ്ക്കും ഓര്‍മ്മ ശക്തി കൂട്ടാനുമെല്ലാം വാള്‍നട്സ് മികച്ചതാണ്.പ്രോട്ടീന്‍, ഒമേഗ 3 ഫാറ്റി ആസിഡ്, നാരുകള്‍, ഫാറ്റ്സ്, മറ്റ് അവശ്യ പോഷകങ്ങള്‍ എന്നിവയാല്‍ സമ്പന്നമാണ് വാള്‍നട്സ്. ദിവസവും കഴിക്കാം ഒരു പിടി വാള്‍നട്സ് കഴിക്കുന്നത് ആരോഗ്യത്തിന് നല്ലതാണെന്നാണ് പറയുന്നത്.

ഒന്ന്…
മറ്റ് നട്സുകളെ അപേക്ഷിച്ച്‌ വാള്‍നട്സ് സ്ഥിരമായി കഴിക്കുന്നത് ഊര്‍ജം വര്‍ധിക്കുകയും ഹൃദ്രോഗങ്ങള്‍ അകറ്റുകയും ചെയ്യുമെന്നാണ് പഠനങ്ങള്‍ പറയുന്നത്. വാള്‍നട്സില്‍ അടങ്ങിയിരിക്കുന്ന ഒമേഗ 3 ഫാറ്റി ആസിഡ് ആണ് ഹൃദയത്തിന്‍റെ ആരോഗ്യത്തെ സംരക്ഷിക്കുന്നത്. ആരോഗ്യകരമായ കൊഴുപ്പുകളുടെ ഉറവിടമാണ് വാള്‍നട്സ്. കൂടാതെ ഇവ ചീത്ത കൊളസ്ട്രോളിനെ കുറയ്ക്കാനും സഹായിക്കും. ഉയര്‍ന്ന രക്തസമ്മര്‍ദ്ദമുളളവര്‍ വാള്‍നട്ടുകള്‍ കഴിക്കുന്നത് നല്ലതാണെന്നും പഠനങ്ങള്‍ പറയുന്നു.

രണ്ട്…
ഫൈബര്‍ ധാരാളം അടങ്ങിയ വാള്‍നട്ട് വണ്ണം കുറയ്ക്കാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് ഡയറ്റില്‍ ഉള്‍പ്പെടുത്താം. ഇവ വയര്‍ പെട്ടെന്ന് നിറഞ്ഞതായി തോന്നിക്കും. അതുവഴി ശരീരഭാരം നിയന്ത്രിക്കാം.

മൂന്ന്…
തലച്ചോറിന്‍റെ വളര്‍ച്ചയ്ക്കും ഓര്‍മ്മ ശക്തി കൂട്ടാനുമെല്ലാം വാള്‍നട്സ് മികച്ചതാണ്. വാള്‍നട്സില്‍ അടങ്ങിയിരിക്കുന്ന ഒമേഗ 3 ഫാറ്റി ആസിഡ് ആണ് തലച്ചോറിന്‍റെ ആരോഗ്യത്തെ നിലനിര്‍ത്താന്‍ സഹായിക്കുന്നത്.

നാല്…
ദിവസവും ഒരു പിടി വാള്‍നട്ട് കഴിക്കുന്നത് ഡിപ്രഷന്‍ അകറ്റാന്‍ സഹായിക്കുമെന്ന് പല പഠനങ്ങളിലും പറയുന്നു. അതിനാല്‍ ഇവ പതിവായി കഴിക്കാം. ചില അര്‍ബുദങ്ങളെ നിയന്ത്രിക്കാനും വാള്‍നട്സ് സഹായിക്കുമെന്ന് പഠനങ്ങളില്‍ തെളിഞ്ഞിട്ടുണ്ട്.

അഞ്ച്…
ദഹനത്തെ നിയന്ത്രിക്കുന്നതില്‍ ആരോഗ്യമുള്ള കുടല്‍ നിര്‍ണായക പങ്ക് വഹിക്കുന്നു. വാള്‍നട്ട് പതിവായി കഴിക്കുന്നത് കുടലിന്‍റെ ആരോഗ്യത്തിന് മികച്ചതാണ്.

ആറ്…
വിറ്റാമിനുകള്‍ ധാരാളം അടങ്ങിയ വാള്‍നട്ടുകള്‍ ചര്‍മ്മത്തിനും തലമുടിക്കും വരെ നല്ലതാണ്. ഇരുമ്ബ്, സിങ്ക് , കാത്സ്യം, വിറ്റാമിന്‍ ഇ, ആന്‍റിഓക്സിഡന്‍റുകള്‍ എന്നിവ ധാരാളം അടങ്ങിയ വാള്‍നട്ടുകള്‍ പതിവായി ഡയറ്റില്‍ ഉള്‍പ്പെടുത്താം.

പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം
മലയാളത്തിലെ പ്രമുഖ ന്യൂസ് പോര്‍ട്ടലുകളില്‍ ഒന്നായ പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം. ഗൂഗിള്‍ മലയാളത്തില്‍ ടൈപ്പ് ചെയ്ത വാര്‍ത്തയോടൊപ്പം ഉചിതമായ ചിത്രവും നല്‍കേണ്ടതാണ്. വാര്‍ത്തയുടെ ആധികാരികതക്ക് ആവശ്യമായ രേഖകളും ഇതോടൊപ്പം നല്‍കണം. പത്രത്തില്‍ പ്രസിദ്ധീകരിച്ചതും കാലഹരണപ്പെട്ടതുമായ വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതല്ല. വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതിനോ തിരസ്കരിക്കുന്നതിനോ ഉള്ള അവകാശം  എഡിറ്റോറിയല്‍ ബോര്‍ഡില്‍ നിക്ഷിപ്തമായിരിക്കും. രഹസ്യ സ്വഭാവമുള്ള വാര്‍ത്തകളും വിവരങ്ങളും ചീഫ് എഡിറ്റര്‍ക്ക് കൈമാറാം. ഇന്‍ഫോര്‍മറെക്കുറിച്ചുള്ള വിവരങ്ങള്‍ അതീവ രഹസ്യമായി സൂക്ഷിക്കുന്നതാണ്.
———————–
വാര്‍ത്തകള്‍ നല്‍കുവാന്‍ വാട്സാപ്പ് 751045 3033/ 94473 66263 mail – [email protected]
———————–
ന്യുസ് പോര്‍ട്ടലില്‍ പരസ്യം നല്‍കുവാന്‍   702555 3033/ 0468  295 3033 / mail – [email protected]
———————-
ചീഫ് എഡിറ്റര്‍  – 94473 66263, 85471 98263, 0468 2333033

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

‘അമ്മ’യിൽ അടിയന്തര തീരുമാനം , രമേഷ് പിഷാരടിയുടെ നേതൃത്വത്തിൽ അഡ്ഹോക് കമ്മറ്റി രൂപീകരിച്ചു

0
കൊച്ചി : അധ്യക്ഷ സ്ഥാനം ശ്വേത മേനോൻ രാജിവച്ചിറങ്ങിയതിന് പിന്നാലെ ഭരണസമിതിയെ...

റെയിൽവെ ഇലക്ട്രിക് ലൈനിൽ തകരാർ ; വന്ദേഭാരത് അടക്കം വൈകി ഓടുന്നു

0
കൊച്ചി : സാങ്കേതിക തകരാറിനെ തുടർന്ന് ട്രെയിനുകൾ വൈകി ഓടുന്നു. തിരുവനന്തപുരം...

നെയ്യാറ്റിൻകരയിൽ കെഎസ്ആർടിസി ബസും ലോറിയും കൂട്ടിയിടിച്ച് വൻ അപകടം

0
തിരുവനന്തപുരം : നെയ്യാറ്റിൻകര ചെറിയ കൊല്ലയിൽ കെഎസ്ആർടിസി ബസും ലോറിയും കൂട്ടിയിടിച്ച്...

‘അമ്മ’യിൽ വൻ പൊട്ടിത്തെറി ; ശ്വേത മേനോന് പിന്നാലെ ഭരണസമിതി ഒന്നാകെ രാജിവെച്ചു

0
കൊച്ചി : മലയാള സിനിമയിലെ താരസംഘടനയായ ‘അമ്മ’യിൽ അപ്രതീക്ഷിത നാടകീയ...