ഈസ്റ്റ് സെൻട്രൽ റെയിൽവേ തങ്ങളുടെ ഭക്ഷണ മെനു പരിഷ്‌കരിച്ചു. ബിഹാറിൽ നിന്നുള്ള വിഭവങ്ങളാണ് മെനുവിൽ പുതുതായി ഉൾപ്പെടുത്തിയിരിക്കുന്നത്. പ്രമേഹ രോഗമുള്ള യാത്രക്കാർക്ക് അതിനനുസരിച്ചും ഭക്ഷണം ലഭിക്കും. ലിറ്റി-ചോക, കിച്ച്ഡി, പോഹ, ഉപ്മ, ഇഡ്‌ലി-സാമ്പാർ, വടാ പാവ് എന്നിങ്ങനെ നിരവധി ഭക്ഷണങ്ങളാണ് മെനുവിൽ ഉൾപ്പെടുത്തിയിരിക്കുന്നത്. മാംസഭുക്കുകൾക്കായി മുട്ട, മത്സ്യം, ചിക്കൻ എന്നിവയും ലഭ്യമാണ്. പ്രമേഹ രോഗികൾക്ക് വേണ്ടി പുഴുങ്ങിയ പച്ചക്കറികൾ, ഓട്ട്‌സും പാലും, ഗോതമ്പ് ബ്രെഡ്, ജോവർ, ബാജ്ര, റാഗി, സമ എന്നിവ കൊണ്ടുണ്ടാക്കിയ റൊട്ടികളും ലഭിക്കും.
ലിറ്റി-ചോക്കയ്ക്കും കിച്ച്ടിക്കും 50 രൂപ വീതമാണ് വില. ഇഡ്‌ലി-സാമ്പാറിന് 20 രൂപയും ഉപ്മാവിനും പോഹയ്ക്കും 30 രൂപ വീതവുമാണ് വില വരുന്നത്. ഒരു ഗ്ലാസ് പാലിന് 20 രൂപ ഈടാക്കും. ഒരു പ്ലേറ്റ് ആലൂ ചാപ്പിന് 40 രപയും, രാജ്മാ ചാവലിന് 50 രൂപയും പാവ് ഭാജിക്ക് 50 രൂപയുമാണ് വില വരുന്നത്. ചിക്കൻ സാൻഡ്വിച്ചിന് 50 രൂപയും ഫിഷ് കട്ട്‌ലെറ്റിന് 100 രൂപയും ചിക്കൻ കറിക്കും മീൻ കറിക്കും 100 രൂപ വീതവുമാണ് വില. മധുരം ഇഷ്ടമുള്ളവർക്ക് ജലേബിയും ഗുലാബ് ജാമുനും ലഭിക്കും. രണ്ടിനും 20 രൂപ വീതമാണ് വില വരിക.
ന്യുസ് ചാനലില്‍ ബിസിനസ് ഡെവലപ്മെന്റ് മാനേജരുടെ ഒഴിവുകള്‍
Eastindia Broadcasting Pvt. Ltd. ന്റെ ഉടമസ്ഥതയിലുള്ള പ്രമുഖ ഓണ്‍ലൈന്‍ ന്യൂസ് ചാനല്‍ ആയ പത്തനംതിട്ട മീഡിയായില്‍ ബിസിനസ് ഡെവലപ്മെന്റ് മാനേജരുടെ ഒഴിവുകളുണ്ട് . യോഗ്യരായ ഉദ്യോഗാര്‍ത്ഥികളില്‍ നിന്നും അപേക്ഷകള്‍ ക്ഷണിക്കുന്നു. ഏതെങ്കിലും മാധ്യമ സ്ഥാപനത്തിന്റെ പരസ്യ വിഭാഗത്തില്‍ മുന്‍പരിചയം അഭികാമ്യം. പത്തനംതിട്ടയിലെ ഓഫീസ് കേന്ദ്രീകരിച്ചായിരിക്കും ജോലി. 18000 രൂപാ പ്രതിമാസ ശമ്പളവും 5000 രൂപാ യാത്രാ ചെലവും ലഭിക്കും. കൂടാതെ നിശ്ചിത നിരക്കില്‍ കമ്മീഷനും ലഭിക്കും. താല്‍പ്പര്യമുള്ളവര്‍ പാസ്പോര്‍ട്ട് സൈസ് ഫോട്ടോ സഹിതം വിശദമായ ബയോഡാറ്റാ മെയില്‍ ചെയ്യുക. [email protected] കൂടുതല്‍ വിവരങ്ങള്‍ക്ക് 94473 66263, 85471 98263, 0468 2333033 എന്നീ നമ്പരുകളില്‍ ബന്ധപ്പെടാം.