വരുന്നു വാട്ട്‌സ് ആപ്പിൽ പുതിയ മാറ്റങ്ങൾ ; 4 പുതിയ ഫീച്ചറുകൾ അറിയാം

For full experience, Download our mobile application:
Get it on Google Play

വാട്ട്‌സ് ആപ്പിൽ പുതിയ മാറ്റങ്ങൾ വരുന്നു. നമ്മൾ ഇടുന്ന സ്റ്റേറ്റസ് അപ്‌ഡേറ്റുകൾ കൂടുതൽ സുരക്ഷിതമാക്കാനും കസ്റ്റമൈസ് ചെയ്യാനുമാണ് പുതിയ മാറ്റങ്ങൾ വാട്ട്‌സ് ആപ്പിൽ വരുത്തിയിരിക്കുന്നത്. വോയ്‌സ് മെസേജ്, സ്‌റ്റേറ്റസ് റിയാക്ഷൻ, സ്‌റ്റേറ്റസ് പ്രൊഫൈൽ റിംഗ് , ലിങ്ക് പ്രിവ്യു എന്നിവയാണ് അവതരിപ്പിച്ചിരിക്കുന്ന പുതിയ ഫീച്ചറുകൾ. ഇനിമുതൽ ഇൻസ്റ്റഗ്രാം സ്റ്റോറി പ്രവർത്തിക്കുന്ന അതേ മാതൃകയിലാകും വാട്ട്‌സ് ആപ്പ് സ്റ്റേറ്റസുകളും പ്രവർത്തിക്കുക. വാട്ട്‌സ് ആപ്പ് കോളും മെസേജും പോലെ സ്‌റ്റേറ്റസുകളും എൻഡ് -ടു-എൻഡ് എൻക്രിപ്റ്റഡായിരിക്കും.

വാട്ട്‌സ് ആപ്പിൽ ഇനി മുതൽ ചിത്രങ്ങളും വീഡിയോയും കൂടാതെ വോയ്‌സ് സ്‌റ്റേറ്റസും ഇടാൻ സാധിക്കും. ചിത്രം അല്ലാതെ കോൺട്കാട്‌സിലുള്ളവരോട് എന്തെങ്കിലും പറയാൻ ആഗ്രഹിക്കുന്നുണ്ടെങ്കിൽ വോയ്‌സ് സ്‌റ്റേറ്റസ് ഫീച്ചർ ഉപകാരപ്രദമായിരിക്കും. ഈ സ്റ്റേറ്റസുകൾക്ക് പല ഇമോജികൾ കൊണ്ട് റിയാക്ട് ചെയ്യാനും സാധിക്കും. ഒരു വ്യക്തി സ്റ്റാറ്റസ് ഇട്ടിട്ടുണ്ടെന്ന് സൂചിപ്പിക്കാനായി പ്രൊഫൈലിന് ചുറ്റും പച്ച നിറത്തിലുള്ള റിംഗും കാണാൻ കഴിയും. നാം ഷെയർ ചെയ്യുന്ന ലിങ്കുകൾ ആദ്യം ടെക്സ്റ്റ് മാത്രമായാണ് വന്നിരുന്നത്. എന്നാൽ ഇപ്പോൾ സ്‌റ്റേറ്റസിലെ ലിങ്കുകളിലെ ചിത്രമടങ്ങിയ പ്രിവ്യൂവും കാണാൻ സാധിക്കും.

ന്യുസ് ചാനലില്‍ ബിസിനസ് ഡെവലപ്മെന്റ് മാനേജരുടെ ഒഴിവുകള്‍
Eastindia Broadcasting Pvt. Ltd. ന്റെ ഉടമസ്ഥതയിലുള്ള പ്രമുഖ ഓണ്‍ലൈന്‍ ന്യൂസ് ചാനല്‍ ആയ പത്തനംതിട്ട മീഡിയായില്‍ ബിസിനസ് ഡെവലപ്മെന്റ് മാനേജരുടെ ഒഴിവുകളുണ്ട് . യോഗ്യരായ ഉദ്യോഗാര്‍ത്ഥികളില്‍ നിന്നും അപേക്ഷകള്‍ ക്ഷണിക്കുന്നു. ഏതെങ്കിലും മാധ്യമ സ്ഥാപനത്തിന്റെ പരസ്യ വിഭാഗത്തില്‍ മുന്‍പരിചയം അഭികാമ്യം. പത്തനംതിട്ടയിലെ ഓഫീസ് കേന്ദ്രീകരിച്ചായിരിക്കും ജോലി. 18000 രൂപാ പ്രതിമാസ ശമ്പളവും 5000 രൂപാ യാത്രാ ചെലവും ലഭിക്കും. കൂടാതെ നിശ്ചിത നിരക്കില്‍ കമ്മീഷനും ലഭിക്കും. താല്‍പ്പര്യമുള്ളവര്‍ പാസ്പോര്‍ട്ട് സൈസ് ഫോട്ടോ സഹിതം വിശദമായ ബയോഡാറ്റാ മെയില്‍ ചെയ്യുക. [email protected] കൂടുതല്‍ വിവരങ്ങള്‍ക്ക് 94473 66263, 85471 98263, 0468 2333033 എന്നീ നമ്പരുകളില്‍ ബന്ധപ്പെടാം.

dif
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

പാറശാല മേലെകോണം ഇടനാട്ടുകോണം ക്ഷേത്രത്തിൽ മോഷണശ്രമം ; വയോധികൻ പിടിയിൽ

0
തിരുവനന്തപുരം: പാറശാല - പരശുവയ്ക്കല്‍ മേലെകോണം ഇടനാട്ടുകോണം ക്ഷേത്രത്തിൽ മോഷണശ്രമം. ക്ഷേത്രമതില്‍...

വാട്സ്ആപ്പ് അക്കൗണ്ടുകൾക്ക് 24 മണിക്കൂർ താൽക്കാലിക വിലക്ക് ; നടപടിയ്ക്കെതിരെ വ്യാപക വിമർശനം

0
ഇന്ത്യയിലേതുൾപ്പെടെയുള്ള നിരവധി വാട്സ്ആപ്പ് ഉപയോക്താക്കളുടെ അക്കൗണ്ടുകൾ മുന്നറിയിപ്പൊന്നുമില്ലാതെ 24 മണിക്കൂർ നേരത്തേക്ക്...

ഗുരുതര ആരോപണവുമായി ഇൻഫ്ലുവൻസർ ; അഭിജീത് ദീപ്കെയ്ക്കെതിരെ ഡൽഹി പോലീസിൽ പരാതി

0
ന്യൂഡൽഹി : കോക്രോച്ച് ജനതാ പാർട്ടി (സിജെപി) സ്ഥാപകൻ അഭിജീത് ദീപ്കെയ്ക്കും...

കോട്ടയത്ത് വീട്ടിലെ വാട്ടർ ടാങ്ക് ഒഴുകിപ്പോകുന്നത് പിടിക്കാൻ വെള്ളത്തിലിറങ്ങിയ യുവാവിനെ കാണാതായി

0
കോട്ടയം: ശക്തമായ മഴയെ തുടർന്നുണ്ടായ വെള്ളപ്പൊക്കത്തിൽ വീട്ടിലെ വാട്ടർ ടാങ്ക് ഒഴുകിപ്പോകുന്നത്...