വൈദ്യുതിക്ക് അധികനിരക്ക് ഈടാക്കാൻ സാധ്യത ; കെഎസ്ഇബിയുടെ ആവശ്യം 10 മാസത്തേക്ക്

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം: 2023-24ലെ അധികച്ചെലവ് ഈടാക്കാൻ വൈദ്യുതിനിരക്ക് കൂട്ടണമെന്ന ആവശ്യത്തിൽ കെഎസ്ഇബി ഉറച്ചുനിന്നാൽ റെഗുലേറ്ററി കമ്മിഷന് അംഗീകരിക്കേണ്ടിവരും. പത്തുമാസത്തേക്ക് 32 പൈസ കൂട്ടണമെന്നാണ് ആവശ്യം. ഇത് ഭാഗികമായെങ്കിലും അംഗീകരിക്കാൻ സാധ്യതയുണ്ട്. അടിക്കടി രണ്ടുവർധനനേരിട്ട ജനത്തിന് ഇത് കൂടുതൽ ബാധ്യതയാവും. ജലവൈദ്യുതി ഉത്പാദനം കുറഞ്ഞതിനാൽ താപവൈദ്യുതി കൂടുതൽ ഉപയോഗിക്കേണ്ടിവന്നാൽ അധികച്ചെലവ് ഈടാക്കാൻ ആവശ്യപ്പെടാമെന്ന് കമ്മിഷന്റെ താരിഫ് നിയന്ത്രണ ചട്ടങ്ങളിൽ വ്യവസ്ഥയുണ്ട്.

ഇത് പ്രയോഗിച്ചാണ് 745.86 കോടി ഈടാക്കാൻ അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് കെഎസ്ഇബി കഴിഞ്ഞദിവസം അപേക്ഷ നൽകിയത്. ഹൈഡ്രോ തെർമൽ ചാർജ് എന്നാണ് ഇതിനെ വിശേഷിപ്പിക്കുന്നത്. ഇന്ധന സർച്ചാർജായി 19 പൈസ ഈടാക്കിയിരുന്നത് ഇപ്പോൾ എട്ടുപൈസയായി കുറഞ്ഞിട്ടുണ്ട്. ഇതും അനുകൂല സമയമായി കെഎസ്ഇബി കാണുന്നു. കഴിഞ്ഞ ഡിസംബറിൽ യൂണിറ്റിന് 16 പൈസയും ഇത്തവണ ഏപ്രിലിൽ 12 പൈസയും കൂട്ടാനാണ് കമ്മിഷൻ അനുവദിച്ചിരുന്നത്. ബോർഡ് ആവശ്യപ്പെട്ടത് 37-ഉം 27-ഉം പൈസയായിരുന്നു.

പത്തനംതിട്ട മീഡിയ ആപ്പ് ലോഞ്ച് ചെയ്തു – പ്ലേ സ്റ്റോറില്‍ ലഭിക്കും
വരിസംഖ്യയും പരിമിതികളുമില്ലാത്ത വാർത്തകളുടെ ലോകത്തേക്ക് വായനക്കാര്‍ക്ക് സ്വാഗതം. ചുരുങ്ങിയകാലംകൊണ്ട് ഓണ്‍ലൈന്‍ മാധ്യമരംഗത്ത് ശ്രദ്ധേയമായ പത്തനംതിട്ട മീഡിയയുടെ മൊബൈല്‍ ആപ്പ് (Android) ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്, തികച്ചും സൌജന്യമായി ഇത് ഡൌണ്‍ ലോഡ് ചെയ്യാം. https://play.google.com/store/apps/details?id=com.pathanamthitta.media&pcampaignid=pcampaignidMKT-Other-global-all-co-prtnr-py-PartBadge-Mar2515-1

വാര്‍ത്തകള്‍ ക്ഷണനേരം കൊണ്ട് ലോഡാകുവാന്‍ ഏറ്റവും പുതിയ സാങ്കേതികവിദ്യയാണ്  ഉപയോഗിച്ചിരിക്കുന്നത്‌. മറ്റു വാര്‍ത്താ ആപ്പുകളില്‍ നിന്നും തികച്ചും വ്യത്യസ്തമാണ് പത്തനംതിട്ട മീഡിയയുടെ ആപ്പ്. ഏതൊക്കെ കാറ്റഗറിയിലുള്ള  വാര്‍ത്തകള്‍ തങ്ങള്‍ക്കു വേണമെന്ന് ഓരോ വായനക്കാര്‍ക്കും തീരുമാനിക്കാം. ഒരു ദിവസത്തെ വാര്‍ത്തകള്‍ മാത്രം കാണുന്നതിനും സാധിക്കും. കൂടാതെ ഫെയ്സ് ബുക്ക്, വാട്സ് ആപ്പ് തുടങ്ങിയ സോഷ്യല്‍ മീഡിയാകളിലേക്ക് വാര്‍ത്തകള്‍ അതിവേഗം ഷെയര്‍ ചെയ്യാനും സാധിക്കും. അരോചകമായ പരസ്യങ്ങള്‍ ഉണ്ടാകില്ല. ഇന്റര്‍നെറ്റിന്റെ പോരായ്മകള്‍ ആപ്പിന്റെ പ്രവര്‍ത്തനത്തെ ബാധിക്കില്ല. തികച്ചും സൌജന്യമായാണ് വാര്‍ത്തകള്‍ ലഭിക്കുന്നത്.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

പ്രമുഖ ക്രിക്കറ്റ് താരം ശ്രീശാന്തിന്റെ പിതാവ് വി. ശാന്തകുമാരൻ നായർ അന്തരിച്ചു

0
കൊച്ചി: പ്രമുഖ ക്രിക്കറ്റ് താരം ശ്രീശാന്തിന്റെ പിതാവ് വി. ശാന്തകുമാരൻ നായർ...

പിണറായിയുടെ കൈകൾ ശുദ്ധമാണെന്ന് പറഞ്ഞിട്ട് കാര്യമില്ല, രേഖകളാണ് സംസാരിക്കേണ്ടതെന്ന് കെ. സുധാകരൻ

0
കണ്ണൂർ: സിഎംആര്‍എല്‍-എക്‌സാലോജിക് സാമ്പത്തിക ഇടപാട് കേസില്‍ പിണറായി വിജയനെതിരെ പ്രതികരണവുമായി കോണ്‍ഗ്രസ്...

ഇടുക്കിയിൽ ഒരു വയസ് പ്രായമുള്ള ഇരട്ടക്കുട്ടികൾ ദാരുണമായി മരിച്ചു; കുഞ്ഞുങ്ങൾ തിന്നർ കുടിച്ചതായി പിതാവിന്റെ...

0
ഇടുക്കി: അടിമാലി ഒഴുവത്തടത്ത് ഒരു വയസ്സ് പ്രായമുള്ള രണ്ട് കുഞ്ഞുങ്ങള്‍ക്ക് ദാരുണാന്ത്യം....

വൈദ്യുതിക്ഷാമം നേരിടാൻ കൂട്ടായ ശ്രമം വേണം; ഓഫീസുകളിലെ ഉപയോഗം കുറയ്ക്കാൻ ജീവനക്കാരോട് ആഹ്വാനം ചെയ്ത്...

0
തിരുവനന്തപുരം: വൈദ്യുതി പ്രതിസന്ധി രൂക്ഷമായി തുടരുന്ന സാഹചര്യത്തിൽ കെഎസ്ഇബി ജീവനക്കാരോട് മാതൃകയാകാൻ...