എൻ.എസ്.എസ്. പത്തനംതിട്ട താലൂക്ക് യൂണിയന് 8.5 കോടി രൂപയുടെ ബജറ്റ്

For full experience, Download our mobile application:
Get it on Google Play

പത്തനംതിട്ട : കരയോഗ ശാക്തീകരണത്തിന് ഊന്നൽ നൽകി കരയോഗ അംഗങ്ങളെ സ്വയംപര്യാപ്തതയിൽ എത്തിക്കാനുള്ള പദ്ധതികൾ ഉൾപ്പെടുത്തിയ 8.5 കോടി രൂപയുടെ ബജറ്റ് എൻ.എസ്.എസ്. പത്തനംതിട്ട താലൂക്ക് യൂണിയൻ സെക്രട്ടറി വി.ഷാബു അവതരിപ്പിച്ചു. 82-ാമത് താലൂക്ക് വാർഷിക പൊതുയോഗത്തിലാണ്‌ ബജറ്റ് അവതരിപ്പിച്ചത്. കോന്നി മന്നം മെമ്മോറിയൽ എൻ.എസ്.എസ്. കോളേജിലെ വികസന പ്രവർത്തനങ്ങൾക്കായി മൂന്ന് കോടി രൂപയും വിവിധ ക്ഷേത്രങ്ങളുടെ നവീകരണത്തിനായി രണ്ടുകോടി രൂപയും വസ്തുസമ്പാദനത്തിനായി 1.5 കോടി രൂപയും വനിതാ ഹോസ്റ്റൽ നവീകരണത്തിനും ഇളകൊള്ളൂരിൽ സ്റ്റീൽ ഇൻഡസ്ട്രിയൽ മാർട്ട്, കുമ്പഴയിൽ ഇൻഡസ്ട്രിയൽ പാർക്ക് എന്നിവയ്ക്കായും തുക ഉൾപ്പെടുത്തിയിട്ടുണ്ട്. യൂണിയൻ ചെയർമാനും ഡയറക്ടർ ബോർഡ് അംഗവുമായ അഡ്വ. ആർ. ഹരിദാസ് ഇടത്തിട്ട അധ്യക്ഷനായി. ഇൻസ്പെക്ടർ കെ.എം. മഹേഷ്, അഡ്വ. അഖിലേഷ് കാര്യാട്ട്, കെ. സരോജ് കുമാർ, എം. അജിത്, മുരളീധരൻനായർ ഇളകൊള്ളൂർ, അഡ്വ. ഡി.അശോക് കുമാർ, അഡ്വ. ഗീതാ സുരേഷ്, ജി. കൃഷ്ണകുമാർ, രവീന്ദ്രൻ നായർ, വിജയകുറുപ്പ്, രാജീവ് കുമാർ, അഡ്വ. കമലാസനൻ കാര്യാട്ട്, ബാലചന്ദ്രൻ നായർ, പി.എസ്. മനോജ്കുമാർ എന്നിവർ പങ്കെടുത്തു.

സംസ്ഥാന സര്‍ക്കാരിന്റെ ഇന്‍ഫര്‍മേഷന്‍ & പബ്ലിക് റിലേഷന്‍സ് ഡിപ്പാര്‍ട്ട്മെന്റിന്റെ (I&PRD) അംഗീകാരമുള്ള കേരളത്തിലെ 42 ഓണ്‍ ലൈന്‍ ചാനലുകളില്‍ ഒന്നും (മലയാള മനോരമ, ഏഷ്യാനെറ്റ്, മാത്രുഭൂമി തുടങ്ങിയവ ഉള്‍പ്പെടെ) പത്തനംതിട്ട, ഇടുക്കി ജില്ലകളിലെ ഏക അംഗീകൃത ഓണ്‍ലൈന്‍  ചാനലുമാണ് പത്തനംതിട്ട മീഡിയ. കേന്ദ്ര ഇന്‍ഫര്‍മേഷന്‍ & ബ്രോഡ്‌കാസ്റ്റിംഗ് മന്ത്രാലയത്തിന്റെ അംഗീകാരത്തോടെയാണ് പത്തനംതിട്ട മീഡിയയുടെ പ്രവര്‍ത്തനം. പുതിയ IT നിയമം അനുസരിച്ച്  പരാതി പരിഹാരത്തിന് പ്രത്യേക സംവിധാനവും പത്തനംതിട്ട മീഡിയ ഒരുക്കിയിട്ടുണ്ട്. മറ്റുള്ള ചാനലുകള്‍ പോലെ സംസ്ഥാന വാര്‍ത്തകളോടൊപ്പം ദേശീയ, അന്തര്‍ദേശീയ വാര്‍ത്തകളും പ്രസിദ്ധീകരിക്കുന്ന ഓണ്‍ലൈന്‍ ന്യൂസ് പോര്‍ട്ടലാണ് പത്തനംതിട്ട മീഡിയ. വ്യാജ വാര്‍ത്തകളോ കെട്ടിച്ചമച്ച വാര്‍ത്തകളോ പത്തനംതിട്ട മീഡിയയില്‍ ഉണ്ടാകില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ക്കും നിദ്ദേശങ്ങള്‍ക്കും മുന്തിയ പരിഗണന നല്‍കിക്കൊണ്ടാണ് മാനേജ്മെന്റ് മുമ്പോട്ടു പോകുന്നത്. ആപ്പ് പ്ലേ സ്റ്റോറില്‍ ലഭ്യമാണ്, തികച്ചും സൌജന്യമായി ഇത് ഡൌണ്‍ ലോഡ് ചെയ്യാം. https://play.google.com/store/apps/details?id=com.pathanamthitta.media&pcampaignid=pcampaignidMKT-Other-global-all-co-prtnr-py-PartBadge-Mar2515-1

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

പേരാവൂരിൽ വിവാഹ ആഘോഷത്തിനിടയിൽ തർക്കം; അയൽവാസിയുടെ വെട്ടേറ്റു യുവാക്കൾക്ക് ഗുരുതര പരിക്ക്

0
പേരാവൂർ: കണ്ണൂർ പേരാവൂരിന് സമീപം പാമ്പാളിയിൽ കല്യാണ വീട്ടിലുണ്ടായ സംഘർഷത്തിൽ മൂന്ന്...

ആലപ്പുഴയിൽ ഹൗസ് ബോട്ടുകൾക്ക്‌ തീപിടിച്ചു

0
ആലപ്പുഴ: ആലപ്പുഴയിൽ ഹൗസ് ബോട്ടുകൾക്ക്‌ തീപിടിച്ചു. പള്ളാത്തുരുത്തിയിൽ നിർത്തിയിട്ടിരുന്ന മൂന്ന് ബോട്ടുകൾക്കാണ്...

നടുക്കം മാറാതെ ന്യൂയോർക്ക്; ടൈംസ് സ്ക്വയർ ആക്രമണത്തിൽ ബാങ്ക് ഓഫ് അമേരിക്ക വൈസ് പ്രസിഡന്റ്...

0
വാഷിങ്ടൺ : അമേരിക്കയിൽ ന്യൂയോർക്ക് ടൈംസ് സ്‌ക്വയറിലുണ്ടായ ആക്രമണത്തിൽ ബാങ്ക് ഓഫ്...

ബിസിനസ് തട്ടിപ്പ് ആരോപിച്ചുള്ള വ്യാജവാർത്ത; ഏഷ്യാനെറ്റ് ന്യൂസിനെതിരെ നിയമനടപടിയുമായി മുന്നോട്ട് പോകുമെന്ന് വ്യവസായി

0
തിരുവനന്തപുരം: വ്യാജവാര്‍ത്ത നല്‍കി അപകീര്‍ത്തിപ്പെടുത്തിയെന്ന് ആരോപിച്ച് ഏഷ്യാനെറ്റ് ന്യൂസിനെതിരെ നിയമനടപടിയുമായി പ്രവാസി...