ചെങ്ങന്നൂർ : എൻ.എസ്.എസ്. ചെങ്ങന്നൂർ താലൂക്ക് കരയോഗ യൂണിയനിലെ കരയോഗങ്ങളുടെ പ്രവർത്തനങ്ങൾ കാര്യക്ഷമമാക്കുവാൻ കർമ്മപദ്ധതിക്ക് രൂപം നൽകിയതായി എൻ.എസ്.എസ്.ഡയറക്ടർ ബോർഡ് അംഗവും താലൂക്ക് യൂണിയൻ പ്രസിഡന്റുമായ പി.എൻ.സുകുമാരപ്പണിക്കർ പറഞ്ഞു. വനിതാസമാജങ്ങൾ, ധനശ്രീ സംഘങ്ങൾ, ബാലസമാജങ്ങൾ, ആദ്ധ്യാത്മിക പഠന കേന്ദ്രങ്ങൾ എന്നിവയുടെ പ്രവർത്തനങ്ങൾ സജീവമാക്കുവാനും ചെങ്ങന്നൂർ യൂണിയൻ പരിധിയിലെ 108 കരയോഗ ഭാരവാഹികളുടെ സംയുക്ത യോഗത്തിൽ തീരുമാനിച്ചു. യൂണിയൻ പ്രസിഡന്റ് പി.എൻ.സുകുമാരപ്പണിക്കർ അദ്ധ്യക്ഷത വഹിച്ചു.
യൂണിയൻ സെക്രട്ടറി ബി.കെ.മോഹൻദാസ് സംഘടനാ പ്രവർത്തനങ്ങളെപ്പറ്റി വിശദീകരിച്ചു. എൻ.എസ്.എസ് കേന്ദ്ര ഓഫീസിൽ നിന്ന് സാമൂഹ്യക്ഷേമപദ്ധതി പ്രകാരം ഒരു കരയോഗത്തിലെ ഒരു കുട്ടിക്ക് വീതം നൽകുന്ന വിദ്യാഭ്യാസ ധനസഹായവും യോഗത്തിൽ വെച്ച് വിതരണം നടത്തി. യൂണിയൻ വൈസ് പ്രസിഡന്റ് കെ.ബി പ്രഭ,അംഗങ്ങളായ ടി.ഡി. ഗോപാലകൃഷ്ണൻ നായർ, ബി.കൃഷ്ണകുമാർ, ഉളനാട് ഹരികുമാർ ,സുരേഷ് ബാബു.ടി.എസ്, രാധാകൃഷ്ണൻ നായർ.കെ, ജി. പ്രദീപ്, അഖിലേഷ്, സി.ദീപ്തി പ്രതിനിധി സഭാംഗങ്ങളായ ടി.പി രാമനുജൻ നായർ, പി.ആർ.ഹരികുമാർ ,മോഹൻദാസ് എന്നിവർ പങ്കെടുത്തു.