Tuesday, April 22, 2025 5:59 am

എംഡിഎംഎയും കഞ്ചാവുമായി ഗുണ്ടാ നേതാവും നിരവധി ക്രിമിനൽ കേസുകളിൽ പ്രതിയുമായ യുവാവ് പിടിയിൽ

For full experience, Download our mobile application:
Get it on Google Play

ഹരിപ്പാട് : എംഡിഎംഎയും കഞ്ചാവുമായി ഗുണ്ടാ നേതാവും നിരവധി ക്രിമിനൽ കേസുകളിൽ പ്രതിയുമായ യുവാവ് പിടിയിൽ. കുമാരപുരം കൂട്ടംകൈത നെടും പോച്ചയിൽ ആദിത്യൻ(32) ആണ് ഹരിപ്പാട് പോലീസ് അറസ്റ്റ് ചെയ്തത്. പ്രതിയുടെ പക്കൽ നിന്നും 16 ഗ്രാം മാരക മയക്കുമരുന്നായ എംഡിഎംഎയും 125 ഗ്രാം കഞ്ചാവും പോലീസ് കണ്ടെടുത്തു. കഴിഞ്ഞദിവസം പുലർച്ചെ നാലുമണിയോടെ ആദിത്യൻ സമീപത്തുള്ള വീട്ടിലെ സ്ത്രീയുടെ കുളിമുറി ദൃശ്യം ജനാല വഴി മൊബൈൽ ക്യാമറ ഉപയോഗിച്ച് പകർത്തുകയും. ഇതിനിടയിൽ മൊബൈലിന്റെ വെളിച്ചം കണ്ട സ്ത്രീ അലറിവിളിക്കുകയും ഇയാൾ വേലിചാടി ഓടുകയും ചെയ്തു. തുടർന്ന് ഹരിപ്പാട് പോലീസിൽ പരാതി നൽകുകയും പ്രതിക്കായി അന്വേഷണം നടത്തുന്നതിനിടയിലാണ് മാരക മയക്കുമരുന്നായ എംഡിഎംഎയും കഞ്ചാവുമായി പോലീസ് തോട്ടുകടവ് ഭാഗത്തു വെച്ചു പിടികൂടുന്നത്.

പ്രദേശത്തെ പ്രായ പൂർത്തിയാകാത്ത കുട്ടികൾക്ക് കഞ്ചാവ് കൊടുക്കുന്നത് ആദിത്യനാണ് എന്നാണ് പ്രദേശവാസികൾ പറയുന്നത്. മുൻപ് വീട്ടിൽ കഞ്ചാവ് ചെടി വളർത്തിയ കേസിലും ഇയാളെ എക്സൈസ് പിടികൂടിയിട്ടുണ്ട്. കൊലപതാക ശ്രമം, മോഷണം ഉൾപ്പെടെ നിരവധി കേസുകളിലെ പ്രതിയാണ് ആദിത്യൻ. പ്രതിയ്ക്കു വൻതോതിൽ മയക്ക് മരുന്നു കൊടുക്കുന്ന പ്രധാന കഞ്ചാവ് കച്ചവടക്കാരുടെ വിവരങ്ങൾ ശേഖരിച്ച് അവരെയും പോലീസ് നിരീക്ഷിച്ചുവരുകയാണ്. ശിവരാത്രിയോട് അനുബന്ധിച്ചു വിൽപനയ്ക്കായി കൊണ്ടുവന്നതാണ് പിടികൂടിയ മയക്കുമരുന്നെന്നു പോലീസ് പറഞ്ഞു. ഈ സംഘത്തിൽപെട്ട മറ്റുള്ളവരെ പറ്റി പോലീസ് അന്വേഷണം നടത്തുന്നുണ്ട്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു. ഐഎസ്എച്ച്ഒ മുഹമ്മദ് ഷാഫി, എസ്ഐ മാരായ ശ്രീകുമാർ, ഷൈജ, അനന്തു, എഎസ്ഐ ശ്യം, എസ് സിപിഓ സനീഷ്, സുരേഷ്, രേഖ, സിപിഓ മാരായ നിഷാദ്, സജാദ്, ശ്രീനാഥ്, സൽമാൻ എന്നിവരടങ്ങുന്ന സംഘമാണ് പ്രതിയെ പിടികൂടിയത്.

ncs-up
rajan-new
memana-ad-up
dif
previous arrow
next arrow
Advertisment
silpa-up
asian
sam
WhatsAppImage2022-07-31at72444PM
life-line
previous arrow
next arrow

FEATURED

ഗവർണർക്കും രാഷ്ട്രപതിക്കുമെതിരെ കേരളം നൽകിയ ഹർജികൾ സുപ്രീം കോടതി ഇന്ന് പരിഗണിക്കും

0
ദില്ലി : ബില്ലുകളിൽ തീരുമാനമെടുക്കുന്നതിന് സംസ്ഥാന ഗവർണർക്കും രാഷ്ട്രപതിക്കും സമയപരിധി നിശ്ചയിച്ചതുമായി...

പാരമ്പര്യമായി ആയുർവേദ ചികിത്സ നൽകി വരുന്നവരെ വ്യാജവൈദ്യരെന്ന് മുദ്രകുത്തുന്നത് തെറ്റായ പ്രവണത : മുഖ്യമന്ത്രി

0
കാസര്‍കോട് : കോളേജ് വിദ്യാഭ്യാസം ഇല്ലാതെ തന്നെ പാരമ്പര്യമായി ആയുർവേദ ചികിത്സ...

 ഗ്ലോബൽ സിറ്റി പദ്ധതിയുമായി മുന്നോട്ടെന്ന് മന്ത്രി പി.രാജീവ്

0
കൊച്ചി : ബംഗളൂരു വ്യവസായ ഇടനാഴിയുടെ ഭാഗമായി വിഭാവനം ചെയ്ത എറണാകുളം...

മാർപാപ്പയുടെ മരണകാരണം ഔദ്യോഗികമായി സ്ഥിരീകരിച്ച് വത്തിക്കാൻ

0
വത്തിക്കാൻ : ആഗോള കത്തോലിക്ക സഭയുടെ പരമാധ്യക്ഷൻ ഫ്രാൻസാസിസ് മാർപാപ്പയുടെ മരണകാരണം...