തിരുവനന്തപുരം: വിദ്യാർഥികളുടെ സമരത്തിന് മുന്നിൽ നരേന്ദ്ര മോദി സർക്കാർ മുട്ടുമടക്കിയെന്ന് എസ്എഫ്ഐ സംസ്ഥാന സെക്രട്ടറി സഞ്ജീവ് പി എസ്. കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധർമേന്ദ്ര പ്രധാൻ രാജിവെച്ച പശ്ചാത്തലത്തിലാണ് സഞ്ജീവിന്റെ പ്രതികരണം. ഒരു സമരവും ഈ മണ്ണിൽ പരാജയപ്പെടുകയില്ല, ഒരു മുദ്രാവാക്യവും പാഴായി പോകില്ലെന്നും സമൂഹ മാധ്യമങ്ങളിൽ പങ്കുവെച്ച കുറിപ്പിൽ സഞ്ജീവ് പി എസ് കുറിച്ചു. നിയോ ഫാസിസ്റ്റുകൾക്കുള്ള മുന്നറിയിപ്പാണിതെന്നും സഞ്ജീവ് പറഞ്ഞു. നീറ്റ് ചോദ്യപേപ്പർ ചോർച്ചയെ തുടർന്ന് രാജ്യത്ത് അലയടിച്ച പ്രതിഷേധങ്ങൾക്ക് മുന്നിൽ മുട്ടുമടക്കിയാണ് പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് ധർമേന്ദ്ര പ്രധാൻ രാജിക്കത്ത് കൈമാറിയത്. വിദ്യാർത്ഥികളുടെ സമരത്തിന് മുന്നിൽ ഇതാ നരേന്ദ്ര മോദി സർക്കാർ മുട്ടുമടക്കിയിരിക്കുന്നു.നിയോ ഫാസിസ്റ്റുകൾക്കുള്ള മുന്നറിയിപ്പാണിത്. ധർമേന്ദ്ര പ്രധാൻ രാജിവെച്ചിരിക്കുന്നു.. ഒരു സമരവും ഈ മണ്ണിൽ പരാജയപ്പെടുകയില്ല, ഒരു മുദ്രാവാക്യവും പാഴായി പോകില്ല, സഞ്ജീവ് പി എസ് കുറിച്ചു.
മലയാളത്തിലെ പ്രമുഖ ന്യൂസ് പോര്‍ട്ടലുകളില്‍ ഒന്നായ പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം. ഗൂഗിള്‍ മലയാളത്തില്‍ ടൈപ്പ് ചെയ്ത വാര്‍ത്തയോടൊപ്പം ഉചിതമായ ചിത്രവും നല്‍കേണ്ടതാണ്. പത്തനംതിട്ട ജില്ലയിലെ പ്രാദേശിക വാര്‍ത്തകള്‍ക്കും മറ്റുജില്ലകളിലെ പ്രാധാന വാര്‍ത്തകള്‍ക്കുമായിരിക്കും പരിഗണന. കുറഞ്ഞത് ഒരു പാരഗ്രാഫ് എങ്കിലും വാര്‍ത്തകള്‍ ഉണ്ടായിരിക്കണം. വാര്‍ത്തയുടെ ആധികാരികതക്ക് ആവശ്യമായ രേഖകളും ഇതോടൊപ്പം നല്‍കണം.
പത്രത്തില്‍ പ്രസിദ്ധീകരിച്ചതും കാലഹരണപ്പെട്ടതുമായ വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതല്ല. വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതിനോ തിരസ്കരിക്കുന്നതിനോ ഉള്ള അവകാശം എഡിറ്റോറിയല്‍ ബോര്‍ഡില്‍ നിക്ഷിപ്തമായിരിക്കും. രഹസ്യ സ്വഭാവമുള്ള വാര്‍ത്തകളും വിവരങ്ങളും ചീഫ് എഡിറ്റര്‍ക്ക് കൈമാറാം. ഇന്‍ഫോര്‍മറെക്കുറിച്ചുള്ള വിവരങ്ങള്‍ അതീവ രഹസ്യമായി സൂക്ഷിക്കുന്നതാണ്.
———————–
വാര്‍ത്തകള്‍ നല്‍കുവാന്‍ വാട്സാപ്പ് 751045 3033/ 94473 66263 mail – [email protected]
———————–
ന്യുസ് പോര്‍ട്ടലില്‍ പരസ്യം നല്‍കുവാന്‍ 85471 98263/ mail – [email protected]





























