കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധർമേന്ദ്ര പ്രധാൻ രാജിവെച്ചതോടെ ആഘോഷ തിമിർപ്പിൽ സമരവേദിയായ ജന്തർ മന്ദർ

For full experience, Download our mobile application:
Get it on Google Play

ദില്ലി: കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധർമേന്ദ്ര പ്രധാൻ രാജിവെച്ചതോടെ ആഘോഷ തിമിർപ്പിൽ സമരവേദിയായ ജന്തർ മന്ദർ. സമര നായകനും സിജെപി നേതാവുമായ അഭിജീത് ദീപ്കെയുടെ നേതൃത്വത്തിലായിരുന്നു സമരക്കാർ തടിച്ചുകൂടിയത്. നീറ്റ് പരീക്ഷ തട്ടിപ്പിനെ തുടർന്ന് ജീവനൊടുക്കിയ കുട്ടികളുടെ പേര് അഭിജീത് ഉറക്കെ വായിക്കുകയും കുട്ടികൾക്ക് ആദരാഞ്ജലി അർപ്പിക്കുകയും ചെയ്തു. സമര വിജയം ജീവത്യാ​ഗം ചെയ്ത കുട്ടികൾക്ക് സമർപ്പിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു. 35 ദിവസം നീണ്ട സമരത്തിനൊടുവിലാണ് ധർമേന്ദ്ര പ്രധാൻ രാജി സമർപ്പിച്ചത്. പ്രധാൻ രാജിവെക്കില്ലെന്നായിരുന്നു കേന്ദ്ര സർക്കാർ നൽകിയ സൂചന.

എന്നാൽ പിന്നോട്ടില്ലെന്ന് സമരക്കാരും ഉറച്ച തീരുമാനമെടുത്തതോടെ മോദി സർക്കാറിന് മുട്ടുമടക്കേണ്ടി വന്നു. വാങ് ചുക്കിന്റെ നിരാഹാര സമരത്തോടെയാണ് സമരത്തിന് പുതുജീവൻ വെച്ചത്.നിരാഹാര സമരം വാർത്തകളിൽ ഇടം നേടിയതോടെ പാറ്റകളുടെ സമരത്തിലേക്ക് യുവജനങ്ങൾ ഒഴുകി. വിദ്യാർഥി സംഘടനകളും സമരത്തിന് ശക്തമായ പിന്തുണ പ്രഖ്യാപിച്ചതോടെ രാജ്യവ്യാപകമായി ആളിപ്പടർന്നു. പാർലമെന്റിൽ പ്രതിപക്ഷവും രാജി ആവശ്യം ഉന്നയിച്ചതോടെ കേന്ദ്രം സമ്മർദ്ദത്തിലായി. രാഹുൽ ​ഗാന്ധിയുടെ നേതൃത്വത്തിൽ കോൺ​ഗ്രസ് അടക്കമുള്ള പ്രതിപക്ഷ പാർട്ടികൾ പാർലമെന്റിന് അകത്തും പുറത്തും സമരം ശക്തമാക്കി. ഇതോടെ പ്രധാനമന്ത്രി നരേന്ദ്ര മോദി തന്നെ വിശദീകരണവുമായി രം​ഗത്തെത്തി.

രണ്ട് തവണയാണ് മോദി ഇൻ‌സ്റ്റ​ഗ്രാമിൽ എത്തിയത്.സമരം വ്യാപിപ്പിക്കുമ്പോഴും രാജ്യവ്യാപക ശ്രദ്ധ നേടുമ്പോഴും പ്രധാൻ രാജിവെക്കേണ്ടെന്നായിരുന്നു കേന്ദ്ര നിലപാട്. പ്രധാന്റെ രാജി ഒഴികെ സമരക്കാരുടെ മറ്റ് ആവശ്യങ്ങൾ അം​ഗീകരിക്കാമെന്നായിരുന്നു കേന്ദ്ര നിലപാട്. സമരക്കാരെ തണുപ്പിക്കാൻ പരീക്ഷാ ചോർച്ച തടയാൻ പ്രത്യേക ബില്ലും പാർലമെന്റിൽ അവതരിപ്പിച്ചു. പ്രധാന്റെ രാജിയില്ലാതെ പിന്തിരിയില്ലെന്ന് സിജെപി അന്ത്യശാസനം നൽകിയതോടെയാണ് ശനിയാഴ്ച ഉച്ചക്ക് രണ്ടോടെ അപ്രതീക്ഷിതമായി രാജി പ്രഖ്യാപനമുണ്ടായത്.

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

ജനാധിപത്യത്തില്‍ ആരും ഭയപ്പെടരുത് ; നിങ്ങള്‍ ഭയപ്പെടുന്നില്ലെങ്കിൽ ഈ സര്‍ക്കാരിന് മുന്നില്‍ തല കുനിക്കുന്നില്ലെങ്കില്‍...

0
ന്യൂഡല്‍ഹി: രാജ്യത്തെ പരീക്ഷ ക്രമക്കേടുകളില്‍ കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധര്‍മേന്ദ്ര പ്രധാന്‍...

കോഴിക്കോട് മെഡിക്കൽ കോളേജിൽ 16 ദിവസം പ്രായമുള്ള പെൺകുഞ്ഞിനെ ഉപേക്ഷിച്ച് കടന്നുകളഞ്ഞത് പ്രവാസി യുവതി

0
കോഴിക്കോട്: കോഴിക്കോട് മെഡിക്കൽ കോളേജിൽ 16 ദിവസം പ്രായമുള്ള പെൺകുഞ്ഞിനെ ഉപേക്ഷിച്ച്...

ആലപ്പുഴയിലെ പരിപാടി ഒഴിവാക്കി ജി സുധാകരൻ എംഎൽഎ

0
ആലപ്പുഴ: ആലപ്പുഴയിലെ പരിപാടി ഒഴിവാക്കി ജി സുധാകരൻ എംഎൽഎ. ആലപ്പുഴ നഗരസഭയുടെ...

NABH (6th Edition) അംഗീകാര പ്രഖ്യാപന സമ്മേളനം ജൂലൈ 26-ന് ലൈഫ് ലൈനിൽ

0
അടൂര്‍ : ഗുണമേന്മയാർന്ന ആരോഗ്യപരിചരണത്തിലും രോഗിസുരക്ഷയിലും ദേശീയ നിലവാരത്തിലുള്ള മറ്റൊരു സുപ്രധാന...