ജനാധിപത്യത്തില്‍ ആരും ഭയപ്പെടരുത് ; നിങ്ങള്‍ ഭയപ്പെടുന്നില്ലെങ്കിൽ ഈ സര്‍ക്കാരിന് മുന്നില്‍ തല കുനിക്കുന്നില്ലെങ്കില്‍ നിങ്ങള്‍ക്ക് ആരുടെ രാജി വേണമെങ്കിലും സ്വീകരിക്കാമെന്ന് അഭിജീത് ദീപ്‌കെ

For full experience, Download our mobile application:
Get it on Google Play

ന്യൂഡല്‍ഹി: രാജ്യത്തെ പരീക്ഷ ക്രമക്കേടുകളില്‍ കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധര്‍മേന്ദ്ര പ്രധാന്‍ രാജിവെച്ചതിന് പിന്നാലെ പ്രവര്‍ത്തകരെ അഭിസംബോധന ചെയ്ത് സിജെപി സ്ഥാപകന്‍ അഭിജീത് ദീപ്‌കെ. നമ്മള്‍ ആ ലക്ഷ്യം കൈവരിച്ചുവെന്നും ധര്‍മേന്ദ്ര പ്രധാന്‍ രാജിവെച്ചുവെന്നും അഭിജീത് ദീപ്‌കെ പറഞ്ഞു. ജന്തര്‍ മന്തറില്‍ തടിച്ചുകൂടിയ വിദ്യാര്‍ഥികള്‍ വലിയ ആവേശത്തോടെയാണ് ദീപ്‌കെയുടെ വാക്കുകള്‍ ഏറ്റെടുത്തത്. ‘ജനാധിപത്യത്തില്‍ ആരും ഭയപ്പെടരുത്. നിങ്ങള്‍ ഭയപ്പെടുന്നില്ലെങ്കിൽ, ഈ സര്‍ക്കാരിന് മുന്നില്‍ തല കുനിക്കുന്നില്ലെങ്കില്‍, നിങ്ങള്‍ക്ക് ആരുടെ രാജി വേണമെങ്കിലും സ്വീകരിക്കാമെന്നും അഭിജീത് ദീപ്‌കെ പറഞ്ഞു.

നീറ്റ് പരീക്ഷ റദ്ദാക്കിയതിന് പിന്നാലെ ജീവനൊടുക്കിയ കുട്ടികളുടെ പേര് വായിച്ചുകൊണ്ടായിരുന്നു ദീപ്‌കെയുടെ പ്രതികരണം. മരണപ്പെട്ട വിദ്യാര്‍ഥികള്‍ക്ക് നീതി ലഭിച്ചുവെന്നും ദീപ്‌കെ പറഞ്ഞു. ധര്‍മേന്ദ്ര പ്രധാന്റെ രാജിയില്ലാതെ സമരത്തില്‍ നിന്ന് പിന്‍മാറില്ലെന്ന് സിജെപി വ്യക്തമാക്കിയിരുന്നു. ആദ്യഘട്ടത്തില്‍ എന്തുവന്നാലും രാജിവെക്കില്ലെന്നും ഉത്തരവാദിത്തത്തില്‍ നിന്ന് ഒളിച്ചോടില്ലെന്നുമുള്ള നിലപാടാണ് കേന്ദ്രസര്‍ക്കാര്‍ സ്വീകരിച്ചിരുന്നത്. എന്നാല്‍ ജന്തര്‍ മന്തറില്‍ തുടങ്ങിയ പ്രതിഷേധം രാജ്യവ്യാപകമായി പടര്‍ന്നതോടെ കേന്ദ്രസര്‍ക്കാര്‍ മുട്ടുമടക്കുകയായിരുന്നു. സിജെപി നേതാക്കളുമായി കേന്ദ്രം മൂന്നാംഘട്ട ചര്‍ച്ച നടത്താനിരിക്കെയാണ് ധര്‍മേന്ദ്ര പ്രധാന്‍ രാജിവെച്ചത്.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

പ്രമുഖ ക്രിക്കറ്റ് താരം ശ്രീശാന്തിന്റെ പിതാവ് വി. ശാന്തകുമാരൻ നായർ അന്തരിച്ചു

0
കൊച്ചി: പ്രമുഖ ക്രിക്കറ്റ് താരം ശ്രീശാന്തിന്റെ പിതാവ് വി. ശാന്തകുമാരൻ നായർ...

പിണറായിയുടെ കൈകൾ ശുദ്ധമാണെന്ന് പറഞ്ഞിട്ട് കാര്യമില്ല, രേഖകളാണ് സംസാരിക്കേണ്ടതെന്ന് കെ. സുധാകരൻ

0
കണ്ണൂർ: സിഎംആര്‍എല്‍-എക്‌സാലോജിക് സാമ്പത്തിക ഇടപാട് കേസില്‍ പിണറായി വിജയനെതിരെ പ്രതികരണവുമായി കോണ്‍ഗ്രസ്...

ഇടുക്കിയിൽ ഒരു വയസ് പ്രായമുള്ള ഇരട്ടക്കുട്ടികൾ ദാരുണമായി മരിച്ചു; കുഞ്ഞുങ്ങൾ തിന്നർ കുടിച്ചതായി പിതാവിന്റെ...

0
ഇടുക്കി: അടിമാലി ഒഴുവത്തടത്ത് ഒരു വയസ്സ് പ്രായമുള്ള രണ്ട് കുഞ്ഞുങ്ങള്‍ക്ക് ദാരുണാന്ത്യം....

വൈദ്യുതിക്ഷാമം നേരിടാൻ കൂട്ടായ ശ്രമം വേണം; ഓഫീസുകളിലെ ഉപയോഗം കുറയ്ക്കാൻ ജീവനക്കാരോട് ആഹ്വാനം ചെയ്ത്...

0
തിരുവനന്തപുരം: വൈദ്യുതി പ്രതിസന്ധി രൂക്ഷമായി തുടരുന്ന സാഹചര്യത്തിൽ കെഎസ്ഇബി ജീവനക്കാരോട് മാതൃകയാകാൻ...