കോട്ടയം : പത്തു ശതമാനം സമുദായ സംവരണം റദ്ദാക്കിയ ഹൈക്കോടതി ഉത്തരവിനെതിരെ എന്‍എസ്‌എസ്. ന്യൂനപക്ഷ, പിന്നാക്ക ഇതര സമുദായങ്ങള്‍ക്ക് നല്‍കിയിട്ടുള്ള പത്തു ശതമാനം സംവരണം മുന്നാക്ക വിഭാഗ സ്കൂളുകള്‍ക്ക് അവകാശപ്പെട്ട സംവരണമാണെന്ന് എന്‍എസ്‌എസ് ജനറല്‍ സെക്രട്ടറി ജി.സുകുമാരന്‍ നായര്‍ അറിയിച്ചു. ന്യൂനപക്ഷമല്ലാത്ത സമുദായങ്ങളുടെ സ്‌കൂളുകള്‍ക്ക് അനുവദിച്ച പത്ത് ശതമാനം സമുദായ ക്വാട്ട ഭരണഘടനാ വിരുദ്ധമാണെന്ന് വിലയിരുത്തി ഹൈക്കോടതി റദ്ദാക്കിയിരുന്നു.
സര്‍ക്കാര്‍ കണക്കനുസരിച്ച് ആകെയുള്ള എയ്ഡഡ് സ്കൂളുകളില്‍ മുന്നാക്ക സമുദായങ്ങളുടെ സ്കൂളുകള്‍ പത്തു ശതമാനത്തില്‍ കുറവാണ്. സമുദായ സംവരണം ഇല്ലാതാക്കുന്നത് ആ വിഭാഗത്തില്‍പെട്ട കുട്ടികളുടെ വിദ്യാഭ്യാസത്തെ സാരമായി ബാധിക്കുമെന്ന് സുകുമാരന്‍ നായര്‍ പറഞ്ഞു.