കോഴിക്കോട് : ശശി തരൂർ എം.പിയെ എൻ.എസ്.എസ് ജനറൽ സെക്രട്ടറി ജി. സുകുമാരൻ നായർ പ്രശംസിച്ചതിൽ സന്തോഷമെന്ന് പ്രതിപക്ഷനേതാവ് വി.ഡി സതീശൻ. ഏത് കോൺഗ്രസ് നേതാവിനെ ആര് പുകഴ്ത്തിയാലും സ്വാഗതം ചെയ്യുന്നു. പരിപാടിയിൽ ആരെ ക്ഷണിക്കണമെന്ന് തീരുമാനിക്കേണ്ടത് സംഘാടകരാണെന്നും സതീശൻ മാധ്യമങ്ങളോട് പറഞ്ഞു.
തരൂർ ഡൽഹി നായരല്ലെന്നും കേരള പുത്രനും വിശ്വ പൗരനുമാണെന്നായിരുന്നു സുകുമാരൻ നായരുടെ വാക്കുകൾ. തരൂരിനെപ്പോലെ യോഗ്യതയുള്ള മറ്റൊരാളെയും മന്നം ജയന്തി ഉദ്ഘാടകനായി താൻ കാണുന്നില്ലെന്നും അദ്ദേഹം പറഞ്ഞു. അതേസമയം സുകുമാരൻ നായരുടെ പ്രസ്താവനക്ക് ഒരു നായർക്ക് മറ്റൊരു നായരെ കണ്ടുകൂടാ എന്ന് മന്നം പറഞ്ഞിട്ടുണ്ട്. അദ്ദേഹം അത് വർഷങ്ങൾക്ക് മുമ്പാണ് പറഞ്ഞത്. എന്നാൽ ഇപ്പോഴും രാഷ്ട്രീയത്തിൽ അത് താൻ അനുഭവിക്കുന്നുണ്ടെന്നും തരൂർ മറുപടി നല്‍കി.
പത്തനംതിട്ട മീഡിയയില്‍ ക്ലാസ്സിഫൈഡ് പരസ്യങ്ങള്‍ കുറഞ്ഞ നിരക്കില്‍
മുന്‍നിര ചാനലായ പത്തനംതിട്ട മീഡിയയില്‍ ക്ലാസ്സിഫൈഡ് പരസ്യങ്ങള്‍ കുറഞ്ഞ നിരക്കില്‍ നല്‍കാം. ഓണ്‍ ലൈന്‍ ന്യൂസ് പോര്‍ട്ടല്‍ ആയതിനാല്‍ നിങ്ങളുടെ പരസ്യം ക്ഷണനേരംകൊണ്ട് ലോകമെങ്ങും കാണും. വസ്തു, വീട്, വാഹനങ്ങള്‍ എന്നിവ വാങ്ങാനും വില്‍ക്കാനും വീട് /ഓഫീസ് എന്നിവ വാടകയ്ക്ക് നല്‍കുവാനും, വാടകയ്ക്ക് എടുക്കുവാനും ഇടനിലക്കാരില്ലാതെ സാധിക്കും. കളര്‍ ഫോട്ടോസ് ഉള്‍പ്പെടെയുള്ള പരസ്യത്തിന് 2000 രൂപ മാത്രം. ഒരുമാസം ഈ പരസ്യം പോര്‍ട്ടലില്‍ ഉണ്ടാകും. ആവശ്യമെങ്കില്‍ ഈ പരസ്യം വീണ്ടും പുതുക്കാം. ഇതിന് ഒരു മാസത്തേക്ക് 1000/ രൂപ മാത്രം. കൂടുതല്‍ വിവരങ്ങള്‍ക്ക് 94473 66263, 85471 98263 വിളിക്കുക.