ചങ്ങനാശ്ശേരി : എന്‍.എസ്.എസിനെ രാഷ്ട്രീയമായി വിമര്‍ശിച്ചത് സിപിഎം ആക്ടിങ് സെക്രട്ടറി എ.വിജയരാഘവന്റെ അജ്ഞതകൊണ്ടാണെന്ന് ജി.സുകുമാരന്‍ നായര്‍. വളഞ്ഞ വഴിയിലൂടെയുളള ഉപദേശം എന്‍.എസ്.എസിനോട് വേണ്ടായിരുന്നു. മുന്നോക്ക സംവരണം നടപ്പാക്കേണ്ടത് സംസ്ഥാന സര്‍ക്കാരിന്റെ ബാധ്യതമാത്രം. ആര്‍.എസ്.എസിനോടും രാഷ്ട്രീയ പാര്‍ട്ടികളോടും എന്‍.എസ്.എസിന് തുല്യ അകലമാണുള്ളത്. തെരഞ്ഞെടുപ്പ് ദിവസം ജനറല്‍ സെക്രട്ടറി പറഞ്ഞതില്‍ രാഷ്ട്രീയമോ മതപരമായോ ഒന്നുമില്ല. ജനറല്‍ സെക്രട്ടറി പറഞ്ഞതിന് മതസാമുദായിക പരിവേഷം നല്‍കിയത് മുഖ്യമന്ത്രി ആണെന്നും എന്‍എസ്എസ് കുറ്റപ്പെടുത്തുന്നു.