പത്തനംതിട്ട : എൻ.എസ്.എസ്. താലൂക്ക് കരയോഗ യൂണിയൻ തെരഞ്ഞെടുപ്പിൽ മുൻ പത്തനംതിട്ട നഗരസഭ ചെയർപേഴ്സൺ അഡ്വ. ഗീതാ സുരേഷ് വൻ ഭൂരിപക്ഷത്തിൽ വിജയിച്ചു. താലൂക്ക് യൂണിയന്റെ ചരിത്രത്തിൽ ആദ്യമായാണ് ഒരു വനിത ഭരണ സമിതിയിലേക്ക് തെരഞ്ഞെടുക്കപ്പെടുന്നത്.
17 അംഗ ഭരണ സമിതിയിലേക്ക് 14 പേർ എതിരില്ലാതെ തെരഞ്ഞെടുക്കപ്പെട്ടിരുന്നു. പത്തനംതിട്ട, മല്ലപ്പുഴശ്ശേരി, വളളിക്കാട് പടിഞ്ഞാറ് മേഖലകളിൽ നിന്നും പ്രതിനിധികളെ തെരഞ്ഞെടുക്കുവാനാണ് മത്സരം നടന്നത്. ഓദ്യോഗിക പാനലിൽ പത്തനംതിട്ട മേഖലയിലേക്ക് മത്സരിച്ച അഡ്വ . ഗീതാ സുരേഷും മലപ്പുഴശ്ശേരി മേഖലയിൽ നിന്നും മത്സരിച്ച സേതുമാധവൻ നായരും തെരഞ്ഞെടുക്കപ്പെട്ടപ്പോൾ വളളിക്കോട് പടിഞ്ഞാറെ മേഖലയിലേക്ക് നടന്ന തെരഞ്ഞെടുപ്പിൽ വിമതനായി മത്സരിച്ച ഹരി വള്ളിക്കോട് വിജയിച്ചു . നിലവിൽ പ്രസിഡന്റായ സി എൻ.സോമനാഥൻ നായർ, വൈസ് പ്രസിഡന്റ് അഡ്വ. ഹരിദാസ് ഇടത്തിട്ട, പി.ഡി പത്മകുമാർ, ബി ബാലചന്ദ്രൻ നായർ , അഡ്വ കെ.വി.സുനിൽകുമാർ , അഡ്വ ഡി.അശോക് കുമാർ, പിആർ. അരവിന്ദാക്ഷൻ നായർ, അഡ്വ കമലാസനൻ കാര്യാട്ട്, കെ സരോജ് കുമാർ , പിജി. രാധാകൃഷ്ണൻ നായർ, സത്യൻ നായർ , റ്റി.വി ഹരിദാസൻ നായർ , പി ജി അനിൽകുമാർ അഡ്വ.എ .ജയകുമാർ എന്നിവരെയാണ് എതിരില്ലാതെ തെരഞ്ഞെടുത്തത്.