എൻ.എസ്.എസ്. താലൂക്ക് കരയോഗ യൂണിയൻ തെരഞ്ഞെടുപ്പിൽ പത്തനംതിട്ട മുൻ നഗരസഭ ചെയർപേഴ്സൺ അഡ്വ. ഗീതാ സുരേഷ് വൻ ഭൂരിപക്ഷത്തിൽ വിജയിച്ചു

For full experience, Download our mobile application:
Get it on Google Play

പത്തനംതിട്ട : എൻ.എസ്.എസ്. താലൂക്ക് കരയോഗ യൂണിയൻ തെരഞ്ഞെടുപ്പിൽ മുൻ പത്തനംതിട്ട നഗരസഭ ചെയർപേഴ്സൺ അഡ്വ. ഗീതാ സുരേഷ് വൻ ഭൂരിപക്ഷത്തിൽ വിജയിച്ചു. താലൂക്ക് യൂണിയന്റെ ചരിത്രത്തിൽ ആദ്യമായാണ് ഒരു വനിത ഭരണ സമിതിയിലേക്ക് തെരഞ്ഞെടുക്കപ്പെടുന്നത്.

17 അംഗ ഭരണ സമിതിയിലേക്ക് 14 പേർ എതിരില്ലാതെ തെരഞ്ഞെടുക്കപ്പെട്ടിരുന്നു. പത്തനംതിട്ട, മല്ലപ്പുഴശ്ശേരി, വളളിക്കാട് പടിഞ്ഞാറ് മേഖലകളിൽ നിന്നും പ്രതിനിധികളെ തെരഞ്ഞെടുക്കുവാനാണ് മത്സരം നടന്നത്. ഓദ്യോഗിക പാനലിൽ പത്തനംതിട്ട മേഖലയിലേക്ക് മത്സരിച്ച അഡ്വ . ഗീതാ സുരേഷും മലപ്പുഴശ്ശേരി മേഖലയിൽ നിന്നും മത്സരിച്ച സേതുമാധവൻ നായരും തെരഞ്ഞെടുക്കപ്പെട്ടപ്പോൾ വളളിക്കോട് പടിഞ്ഞാറെ മേഖലയിലേക്ക് നടന്ന തെരഞ്ഞെടുപ്പിൽ വിമതനായി മത്സരിച്ച ഹരി വള്ളിക്കോട് വിജയിച്ചു . നിലവിൽ പ്രസിഡന്റായ സി എൻ.സോമനാഥൻ നായർ,  വൈസ് പ്രസിഡന്റ് അഡ്വ. ഹരിദാസ് ഇടത്തിട്ട, പി.ഡി പത്മകുമാർ, ബി ബാലചന്ദ്രൻ നായർ , അഡ്വ കെ.വി.സുനിൽകുമാർ , അഡ്വ ഡി.അശോക് കുമാർ, പിആർ. അരവിന്ദാക്ഷൻ നായർ, അഡ്വ കമലാസനൻ കാര്യാട്ട്, കെ സരോജ് കുമാർ , പിജി. രാധാകൃഷ്ണൻ നായർ,  സത്യൻ നായർ , റ്റി.വി ഹരിദാസൻ നായർ , പി ജി അനിൽകുമാർ അഡ്വ.എ .ജയകുമാർ എന്നിവരെയാണ് എതിരില്ലാതെ തെരഞ്ഞെടുത്തത്.

dif
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

മാധ്യമ പ്രവർത്തകർക്കെതിരായ അധിക്ഷേപം; വിമർശനങ്ങൾ ശക്തമായതോടെ ക്ഷമാപണവുമായി വ്‌ളോഗർ രംഗത്ത്

0
മലപ്പുറം: മലപ്പുറം പാണക്കാട്ടെ മണ്ണിടിച്ചിലില്‍ ദുരന്തം റിപ്പോര്‍ട്ട് ചെയ്യാന്‍ എത്തിയ മാധ്യമപ്രവര്‍ത്തകരെ...

വനിതാ യാത്ര സംബന്ധിച്ച വിവാദ പരാമർശം; സി.പി. ജോൺ മാപ്പ് പറയണമെന്ന് ആവശ്യപ്പെട്ട് വീണാ...

0
പത്തനംതിട്ട: കാശ് വേണ്ടാത്ത കെഎസ്ആര്‍ടിസി ബസില്‍ സ്ത്രീകള്‍ തള്ളിക്കയറുന്നുവെന്ന വിവാദ പരമാര്‍ശത്തില്‍...

പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെ ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി

0
ഡൽഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെ ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി....

​സ്വന്തം ജീവൻ നൽകി മറ്റൊരാളെ രക്ഷിച്ച രാജേഷിന്റെ ആത്മത്യാഗം സ്മരിക്കപ്പെടും; പിണറായി വിജയൻ

0
കണ്ണൂര്‍: ചെറുപുഴയില്‍ രക്ഷാപ്രവര്‍ത്തനത്തിനിടെ ഒഴുക്കില്‍പ്പെട്ട് മരിച്ച തിരുവനന്തപുരം കല്ലിയൂര്‍ സ്വദേശി രാജേഷിനെ...