എന്‍.എസ്‍.യു ജോയിന്റ് സെക്രട്ടറിയും രാഹുല്‍ ഗാന്ധിയുടെ വിശ്വസ്തയുമായ രുചി ഗുപ്ത പാര്‍ട്ടി വിട്ടു

For full experience, Download our mobile application:
Get it on Google Play

ന്യൂഡല്‍ഹി: കോണ്‍ഗ്രസിന്റെ  വിദ്യാര്‍ഥി വിഭാഗമായ നാഷനല്‍ സ്റ്റുഡന്‍റ്സ് യൂണിയന്റെ  ജോയിന്റ്  സെക്രട്ടറിയും രാഹുല്‍ ഗാന്ധിയുടെ വിശ്വസ്തയുമായ രുചി ഗുപ്ത പാര്‍ട്ടി വിട്ടു. കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറി കെ.സി.വേണുഗോപാലിനെ പഴിചാരിയാണ് അവര്‍ പാര്‍ട്ടി വിടുന്നത്. രാഹുല്‍ ഗാന്ധിയുടെ ഏറ്റവും വിശ്വസ്തനായി അറിയപ്പെടുന്ന ആളാണ് കെ.സി വേണുഗോപാല്‍.

രുചിയെ രാഹുല്‍ ഗാന്ധി തന്നെയാണ് ജോയിന്റ് സെക്രട്ടറിയായി നിയമിച്ചത്. എന്‍.എസ്‍.യുവിന്റെ വാട്സാപ് ഗ്രൂപ്പില്‍ അയച്ച സന്ദേശത്തിലാണ് പാര്‍ട്ടി വിടുന്നതു സംബന്ധിച്ച നിലപാട് രുചി വ്യക്തമാക്കിയത്. സംഘടനാ തലത്തിലുണ്ടാകുന്ന കാലതാമസങ്ങളാണ് രാജിക്ക് കാരണമെന്നും രുചി വ്യക്തമാക്കി. തീരുമാനങ്ങളെടുക്കുന്നതില്‍ തടസ്സം നില്‍ക്കുന്നത് കെ.സി വേണുഗോപാലാണ്. എന്‍‌.എസ്‌.യു സംസ്ഥാന യൂണിറ്റുകള്‍ പുനസംഘടിപ്പിക്കുന്നതില്‍ വേണുഗോപാല്‍ തടസം സൃഷ്ടിക്കുന്നെന്നും രുചി പറഞ്ഞു. പാര്‍ട്ടി പ്രസിഡന്റിന്റെ  മുന്നിലേക്ക് പല കാര്യങ്ങളും എത്തിക്കാനാവില്ലെന്നും രാജി അറിയിച്ചുകൊണ്ടുള്ള സന്ദേശത്തില്‍ അവര്‍ വ്യക്തമാക്കുന്നു.

സംഘടനാ തലത്തില്‍ വരുത്തുന്ന കാലതാമസം പാര്‍ട്ടിയെ നാശത്തിലേക്കു നയിക്കും. കോണ്‍ഗ്രസിന് ശക്തമായ നേതൃത്വം ആവശ്യമുണ്ട്. രാഹുല്‍ ഗാന്ധിക്കു മാത്രമേ ആ നേതൃത്വം നല്‍കാനാകൂവെന്നും രുചി വ്യക്തമാക്കുന്നു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ലേണേഴ്സ് ടെസ്റ്റിനും ഡ്രൈവിംഗ് ടെസ്റ്റിനും സ്ലോട്ട് കിട്ടാത്തതിൽ നടപടിയെടുത്ത് മോട്ടോർ വാഹന വകുപ്പ്

0
തിരുവനന്തപുരം: ലേണേഴ്സ് ടെസ്റ്റിനും ഡ്രൈവിംഗ് ടെസ്റ്റിനും സ്ലോട്ട് കിട്ടാത്തതിൽ നടപടിയെടുത്ത് മോട്ടോർ വാഹന...

നദീ സംരക്ഷണ സന്ദേശവുമായി മാരത്തോൺ : മതസൗഹാർദ്ദത്തിൻ്റെ മനോഹര മാതൃകയായി കൂട്ടായ്മ

0
മല്ലപ്പള്ളി: നദിയേ സംരക്ഷിക്കുക, ജീവിതം സുരക്ഷിതമാക്കുക എന്ന സന്ദേശവുമായി തുരുത്തിക്കാട് മാർത്തോമ്മാ...

അടുത്ത 3 മണിക്കൂറിൽ കേരളത്തിലെ 3 ജില്ലകളിൽ ഓറഞ്ച് അലർട്ട്

0
തിരുവനന്തപുരം: അടുത്ത 3 മണിക്കൂറിൽ കേരളത്തിലെ ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം...

മെഡിക്കൽ പി.ജി പ്രവേശന പരീക്ഷ: ഹാൾ ടിക്കറ്റുകൾ നാളെ മുതൽ ലഭ്യമാകും

0
ന്യൂഡൽഹി: മെഡിക്കല്‍ പിജി പ്രവേശന പരീക്ഷയ്ക്കുള്ള അഡ്മിറ്റ് കാര്‍ഡ് നാളെ മുതല്‍...