Thursday, December 19, 2024 6:17 pm

ന്റമ്മോ ….. കോട്ടയത്തെ NBFC ക്ക് പ്രതിമാസം 40 കോടി വരുമാനം …! കോട്ടയം കുഞ്ഞച്ചനാണ് താരം

For full experience, Download our mobile application:
Get it on Google Play

കോട്ടയം : പതിറ്റാണ്ടുകളുടെ പാരമ്പര്യം, മധ്യതിരുവിതാംകൂറിലെ പ്രമുഖ സ്ഥാപനത്തിന് കേരളത്തിലും പുറത്തുമായി 1250 ലധികം ബ്രാഞ്ചുകള്‍. ഇതിനോടകം ഇരുനൂറോളം ബ്രാഞ്ചുകള്‍ രഹസ്യമായി അടച്ചുപൂട്ടുകയോ അടുത്ത ബ്രാഞ്ചില്‍ മെര്‍ജ് ചെയ്യുകയോ ചെയ്തുകഴിഞ്ഞു.  NCD യിലൂടെ ആയിരക്കണക്കിനു കോടികളാണ് ഇവര്‍ സമാഹരിച്ചിട്ടുള്ളത്. ഇവരുടെ പ്രധാന ബിസിനസ് സ്വര്‍ണ്ണ പണയം തന്നെ. പേരിനുപോലും മൈക്രോ ഫിനാന്‍സ് ചെയ്യുന്നില്ല. ഈ NBFC യുടെ ഒരുമാസത്തെ ചെലവ് ഒന്ന് പരിശോധിക്കാം. പത്തനംതിട്ട മീഡിയാ പരമ്പര തികച്ചും വ്യാജവാര്‍ത്തയാണെന്ന് പ്രചരിപ്പിക്കുന്ന ഈ സ്ഥാപനത്തിലെ ജീവനക്കാര്‍ ഈ ചെറിയ കണക്കിന് ഉത്തരം നല്‍കുമെന്ന് പ്രതീക്ഷിക്കാം. നിക്ഷേപകരുടെ ന്യായമായ സംശയത്തിന് ഉത്തരം നല്‍കേണ്ട ബാധ്യത ബ്രാഞ്ചുകളിലെ ജീവനക്കാര്‍ക്കുണ്ട്, കാരണം അവരാണ് ജനങ്ങളെ പ്രലോഭിപ്പിച്ച് നിക്ഷേപങ്ങള്‍ കയ്ക്കലാക്കിയത്.

ഒരു ബ്രാഞ്ചിന്റെ പ്രവര്‍ത്തനത്തിന് പ്രതിമാസം കുറഞ്ഞത്‌ 80,000 രൂപ വേണമെന്ന് കരുതുക. അതായത് ബ്രാഞ്ച് മാനേജര്‍, അക്കൌണ്ടന്റ്, കാഷ്യര്‍, പാര്‍ട്ട് ടൈം സ്വീപ്പര്‍ എന്നിവരുടെ ശമ്പളം, വൈദ്യുതി ചാര്‍ജ്ജ്, കെട്ടിടത്തിന്റെ വാടക, ഇന്റര്‍നെറ്റ്‌ ചാര്‍ജ്ജ്, ഫോണ്‍ ബില്‍, മറ്റ് അനാമത്ത് ചിലവുകള്‍ എന്നിവ ഉള്‍പ്പെടും. നഗര പ്രദേശങ്ങളില്‍ കെട്ടിട വാടകയും ചെലവുകളും വളരെ ഉയര്‍ന്നതായതിനാല്‍ പ്രതിമാസ ചെലവ് ഒരു ലക്ഷത്തിനു മുകളില്‍ വരും. നമുക്ക് ഏറ്റവും കുറഞ്ഞ തുകയായ 80,000 രൂപ പ്രതിമാസ ചെലവായി കണക്കാക്കാം. ഇതനുസരിച്ച് 1000 ബ്രാഞ്ചുകളുടെ പ്രതിമാസ ചെലവ് 1000 X 80,000 = 8 കോടി രൂപ. കോര്‍പ്പറേറ്റ് ഓഫീസിലെ ജീവനക്കാര്‍ക്ക് വളരെ ഉയര്‍ന്ന ശമ്പളം ആയിരിക്കും, കൂടാതെ അലവന്‍സുകളും ഉണ്ടാകും. സോണല്‍ ഓഫീസുകള്‍ക്കും അനുബന്ധ ഓഫീസുകള്‍ക്കും പ്രവര്‍ത്തന ചെലവുണ്ട്. ഇതെല്ലാം കൂടി പ്രതിമാസം ഒരു 4 കോടി എന്ന്  കണക്കാക്കാം. പരസ്യങ്ങള്‍, സംഭാവനകള്‍, അഭിഭാഷകരുടെ ഫീസ്‌, സോഫ്റ്റ്‌വെയര്‍, മെയിന്റനന്‍സ് തുടങ്ങിയക്ക് ഒരു കോടിയും ചെലവാകുമെന്ന് കരുതാം. ഈ കണക്കുകള്‍ പ്രകാരം 8 + 4 +1 =13 കോടി രൂപ പ്രതിമാസം ഓഫീസ് സംവിധാനങ്ങള്‍ പ്രവര്‍ത്തിക്കുവാന്‍ മാത്രം ഏറ്റവും കുറഞ്ഞത്‌ വേണം. ഇതിനുപുറമെ വര്‍ഷങ്ങളായി NCD യിലൂടെ വാങ്ങിയ നിക്ഷേപങ്ങളുടെ പലിശയും കണ്ടെത്തണം. ഏറ്റവും കുറഞ്ഞത്‌ പ്രതിമാസം 22 കോടി രൂപയെങ്കിലും പലിശ കൊടുക്കാന്‍ ആവശ്യമാണ്‌. ഈ കണക്കുകള്‍ പ്രകാരം 13 + 22 = 35 കോടി രൂപ ചെലവിനു മാത്രം ഈ NBFC കണ്ടെത്തണം. 40 കോടി രൂപയെങ്കിലും പ്രതിമാസം ലാഭം കിട്ടിയാല്‍ മാത്രമേ 35 കോടി രൂപ ചെലവാക്കുവാനും ഉടമക്ക് ചെറിയ ലാഭം കണ്ടെത്താനും കഴിയൂ. പറയൂ ….എന്താണ് ഇവര്‍ ചെയ്യുന്ന ബിസിനസ്, പ്രതിമാസം 40 കോടി രൂപ ലാഭം കിട്ടുന്ന ബിസിനസ് ഏതാണ്…അറിയാനുള്ള അവകാശം നിക്ഷേപകര്‍ക്കും ജനങ്ങള്‍ക്കുമുണ്ട് …..പറയണം ……ഇല്ലെങ്കില്‍ മുത്തശ്ശി പത്രത്തില്‍ ഒരു ഫുള്‍ പേജ് മാര്‍ക്കറ്റിംഗ് സപ്ലിമെന്റ് തന്നെയങ്ങ് കാച്ചിക്കോ …..! നിക്ഷേപകരും ജനങ്ങളും സത്യാവസ്ഥ അറിയട്ടെ.

കഴിഞ്ഞ ഏതാനും വര്‍ഷങ്ങളായി ഇവര്‍ പുറത്തിറക്കുന്ന NCD കള്‍ ഒന്നും ലക്‌ഷ്യം കാണുന്നില്ല. നനഞ്ഞ ചൈനീസ് പടക്കത്തിന്റെ കാര്യം പോലെയാണ്. പകുതിയേ പൊട്ടു… NCD ലക്‌ഷ്യം വെക്കുന്നതിന്റെ പകുതിയില്‍ താഴെ മാത്രമാണ് സമാഹരിക്കുവാന്‍ കഴിയുന്നത്‌. അതുകൊണ്ടുതന്നെ കാലാവധി പൂര്‍ത്തിയാകുന്ന NCD കള്‍ യഥാസമയം മടക്കിനല്കാനും കഴിയുന്നില്ല. NCD വീണ്ടും പുതുക്കി ഇടാന്‍ നിക്ഷേപകരില്‍ സമ്മര്‍ദ്ദം ചെലുത്തുകയാണ് ബ്രാഞ്ചുകളിലെ ജീവനക്കാര്‍. കടുത്ത സാമ്പത്തിക പ്രതിസന്ധിയിലേക്കാണ് ഓരോ ദിവസവും ഇവര്‍ നീങ്ങുന്നത്‌. റിസര്‍വ് ബാങ്കിന്റെ പുതിയ ഉത്തരവ് പ്രാബല്യത്തിലായതോടെ സ്വര്‍ണ്ണപ്പണയം ഗണ്യമായി കുറഞ്ഞു. പണയം വെക്കുവാന്‍ ദിവസം ഒരാള്‍പോലും ശാഖകളില്‍ കയറുന്നില്ല. ബ്രാഞ്ചുകളില്‍ ജീവനക്കാര്‍ ഈച്ചയെ ഓടിക്കുകയാണ്. സ്വര്‍ണ്ണ പണയ ബിസിനസ് മാത്രമാണ് ഇവരുടെ പ്രധാന വരുമാനം. ഇവിടെ പണയം വെച്ചാല്‍ സിബല്‍ റെക്കോഡില്‍ വരില്ലെന്നൊരു പ്രത്യേകതയുമുണ്ട്. അതായത് എന്തൊക്കെയോ കള്ളക്കളികള്‍ ഉണ്ടെന്നു സാരം. സ്വര്‍ണ്ണപ്പണയം നിലച്ചതോടെ കഴിഞ്ഞ 6 മാസമായി കനത്ത നഷ്ടത്തിലാണ് ബ്രാഞ്ചുകളുടെ പ്രവര്‍ത്തനം. റിസര്‍വ് ബാങ്കിന്റെ പുതിയ നിര്‍ദ്ദേശം അനുസരിച്ച് ഇരുപതിനായിരം രൂപയില്‍ കൂടിയ തുക പണയം വെക്കുന്നവരുടെ ബാങ്ക് അക്കൌണ്ടിലേക്ക് മാത്രമേ കൈമാറുവാന്‍ കഴിയൂ. അതിനാല്‍ H.O ഗോള്‍ഡ്‌ എന്ന പേരിലുള്ള മുക്കുപണ്ടം പണയം വെക്കാനും പറ്റുന്നില്ല. 2025 ജനുവരി 1 മുതല്‍ കാലാവധി പൂര്‍ത്തിയായില്ലെങ്കിലും നിക്ഷേപകര്‍ NCD തിരികെ ആവശ്യപ്പെടും. നിക്ഷേപത്തിന്റെ പകുതിയെങ്കിലും തിരികെ ലഭിക്കുമെന്ന ആശ്വാസത്തിലാണ് സാധാരണ ജനങ്ങള്‍. കൂടുതല്‍ നിക്ഷേപകര്‍ ncd ക്യാന്‍സല്‍ ചെയ്യുവാന്‍ എത്തിയാല്‍ സ്ഥിതി അതി സങ്കീര്‍ണ്ണമാകും. ഇത് തരണം ചെയ്യുവാന്‍ ഇവര്‍ക്കെന്നല്ല പല NBFC കള്‍ക്കും കഴിയുമെന്ന് തോന്നുന്നില്ല. സാമ്പത്തിക തട്ടിപ്പുകളെ കൂടുതല്‍ വാര്‍ത്തകള്‍ വായിക്കുവാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക https://pathanamthittamedia.com/category/financial-scams/ >>> തുടരും ……

നിക്ഷേപകര്‍ക്കും പണമിടപാട് സ്ഥാപനങ്ങളിലെ ജീവനക്കാര്‍ക്കും കൂടുതല്‍ വിവരങ്ങള്‍ നല്‍കാം. ഇന്‍ഫോര്‍മറെക്കുറിച്ചുള്ള വിവരങ്ങള്‍ അതീവ രഹസ്യമായി സൂക്ഷിക്കുന്നതാണ്. ചീഫ് എഡിറ്റര്‍ പ്രകാശ് ഇഞ്ചത്താനം – Call/Whatsapp 94473 66263, Call 85471 98263, Mail – [email protected].

tvs 2
ncs-up
rajan-new
memana-ad-up
previous arrow
next arrow
Advertisment
silpa-up
asian
sam
WhatsAppImage2022-07-31at72444PM
life-line
previous arrow
next arrow

FEATURED

കൊച്ചി മെട്രോ സ്റ്റേഷൻ നിർമ്മാണത്തിനിടെ ഉണ്ടായ അപകടത്തിൽ കാക്കനാട് തൊഴിലാളിക്ക് ദാരുണാന്ത്യം

0
കൊച്ചി: കൊച്ചി മെട്രോയുടെ ഭാഗമായ സ്റ്റേഷൻ നിർമ്മാണത്തിനിടെ ഉണ്ടായ അപകടത്തിൽ കാക്കനാട്...

അംബേദ്കറെ അപമാനിക്കുന്നത് രാഷ്ട്രത്തെ അപമാനിക്കുന്നതിനു തുല്യം : രമേശ് ചെന്നിത്തല

0
തിരുവനന്തപുരം : ഇന്ത്യന്‍ ഭരണഘടനയേയും ഭരണഘടനാശില്‍പിയായ അംബേദ്കറെയും അപമാനിക്കുന്നത് ഇന്ത്യഭരിക്കുന്ന സര്‍ക്കാരും...

സാമ്പത്തിക തട്ടിപ്പ് കേസ് : ഒന്നര വർഷത്തോളമായി ഒളിവിലായിരുന്ന പ്രതി പിടിയിൽ

0
കോഴിക്കോട് : മാവൂർ സാമ്പത്തിക തട്ടിപ്പ് കേസിലെ പ്രതി മാവൂർ പോലീസിൻ്റെ...

പാലക്കാട്-കോയമ്പത്തൂർ ദേശീയപാതയിൽ കാറുകൾ കൂട്ടിയിടിച്ച് അപകടം

0
പാലക്കാട്: പാലക്കാട്-കോയമ്പത്തൂർ ദേശീയപാതയിൽ കാറുകൾ കൂട്ടിയിടിച്ച് അപകടം. 7 പേർക്ക് പരിക്കേറ്റു....