കൊടുങ്ങല്ലുര്‍: തൃശൂരില്‍ യു.ഡി.എഫ് സ്ഥാനാര്‍ഥിയുടെ സ്കൂട്ടര്‍ കത്തിച്ചു. ജില്ലാ പഞ്ചായത്ത് കൈപ്പമംഗലം ഡിവിഷന്‍ യു.ഡി.എഫ് സ്ഥാനാര്‍ഥി വാണി പ്രയാഗിന്റെ ആക്ടിവ സ്കൂട്ടറാണ് അജ്ഞാതര്‍ കത്തിച്ചത്.
എസ്.എന്‍.പുരം ശംഖുകുളങ്ങര കാടിന് സമീപമുള്ള വീട്ടിനു മുന്‍പില്‍ വെച്ചിരുന്ന വാഹനം തിങ്കളാഴ്ച പുലര്‍ച്ചെ മൂന്നു മണിയോടെയാണ് കത്തിച്ചത്. തീ ആളിപ്പടര്‍ന്ന് വീടിന്റെ ജനല്‍ ചില്ലും തകര്‍ന്ന നിലയിലാണ്.
പരിസരത്ത് മുളക് പൊടിയും വിതറുകയും പ്രചാരണസാമഗ്രികള്‍ നശിപ്പിക്കുകയും ചെയ്തിട്ടുണ്ട്. വിവരമറിഞ്ഞ് മതിലകം പോലീസും യു.ഡി.എഫ് നേതാക്കളും സ്ഥലത്തെത്തി. പോലീസ് അന്വേഷണം തുടരുന്നു.