തിരുവനന്തപുരം : സ്വന്തം നഗ്നശരീരത്തില്‍ കുട്ടികളെക്കൊണ്ട് ചിത്രം വരപ്പിച്ച ആക്ടിവിസ്റ്റ് രഹ്ന ഫാത്തിമയ്‌ക്കെതിരെ കേസ്. ഐ.ടി ആക്‌ട് പ്രകാരമാണ് കേസെടുത്തിരിക്കുന്നത്. സോഷ്യല്‍ മീഡിയയില്‍ വീഡിയോ വിവാദമായതിന് പിന്നാലെയാണ് നടപടി. ജാമ്യമില്ലാവകുപ്പുകള്‍ പ്രകാരമാണ് കേസെടുത്തിരിക്കുന്നത്.
വീഡിയോയില്‍ കുട്ടികളെ ഉപയോഗിച്ചതില്‍ സമൂഹ മാധ്യമങ്ങളില്‍ രഹ്നയ്‌ക്കെതിരെ രൂക്ഷമായ വിമര്‍ശനമാണ് ഉയര്‍ന്നത്. അതേസമയം സ്ത്രീ ശരീരത്തെക്കുറിച്ചുള്ള കപട സദാചാര ബോധവും ലൈംഗികത സംബന്ധിച്ച മിഥ്യാ ധാരണകള്‍ക്കുമെതിരെയാണ് തന്റെ വീഡിയോ എന്നാണ് രഹ്ന ഫാത്തിമയുടെ വാദം. കടുത്ത ലൈംഗിക നിരാശ അനുഭവിക്കുന്ന സമുഹത്തില്‍ കേവലം വസ്ത്രത്തിനുള്ളില്‍ സ്ത്രീ സുരക്ഷിതയല്ലെന്നും സ്തീ ശരീരം എന്താണെന്നും ലൈംഗികത എന്താണെന്നും തുറന്നു പറയുകയും കാണിക്കുകയും വേണമെന്നും അത് വീട്ടില്‍ നിന്ന് തന്നെ തുടങ്ങണമെന്നും രഹ്ന ഫാത്തിമ പറഞ്ഞു