കൊയിലാണ്ടി : സ്‌കൂൾ വിദ്യാർഥികൾക്ക് മുന്നിൽ നഗ്നത പ്രദർശനം നടത്തിയ സംഭവത്തിൽ പ്രതിക്ക് തടവും പിഴയും. നടക്കാവ് ജംഷില മൻസിൽ ജംഷീറിന് (36) ആണ് കൊയിലാണ്ടി ഫാസ്റ്റ് ട്രാക്ക് സ്‌പെഷൽ കോടതി ജഡ്ജി ടി.പി അനിൽ പോക്സോ നിയമപ്രകാരം മൂന്നുവർഷം തടവും 25,000 രൂപ പിഴയും ശിക്ഷയും വിധിച്ചത്.
പിഴ അടച്ചില്ലെങ്കിൽ ആറു മാസം കൂടി തടവനുഭവിക്കണം. 2018 ൽ ആണ് കേസിന് ആസ്പദമായ സംഭവം. കൊയിലാണ്ടി റെയിൽവേ സ്റ്റേഷനടുത്തുകൂടി ക്ലാസിലേക്ക് പോകുകയായിരുന്ന കുട്ടികൾക്ക് മുന്നിലായിരുന്നു നഗ്നത പ്രദർശിപ്പിച്ചത്. പ്രോസിക്യൂഷന് വേണ്ടി സ്‌പെഷൽ പ്രോസിക്യൂട്ടർ പി.ജെതിൻ ഹാജരായി.