മീനങ്ങാടി : പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടികള്‍ക്ക് നേരെ നഗ്നതാ പ്രദര്‍ശനം നടത്തിയ സ്ത്രീയെ പോലീസ് അറസ്റ്റ് ചെയ്തു. കുട്ടികളോട് അസഭ്യം പറയുകയും നഗ്നതാ പ്രദര്‍ശനം നടത്തുകയും ചെയ്ത കേസില്‍ പള്ളി കടവില്‍ പ്രേമയെയാണ് മീനങ്ങാടി പോലീസ് അറസ്റ്റ് ചെയ്തത്. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു. വയനാട് മീനങ്ങാടി സിസിയില്‍ ആണ് സംഭവം . 12, 13 വയസ്സുള്ള വിദ്യാര്‍ത്ഥിനികള്‍ക്ക് നേരെയാണ് ഇവര്‍ നഗ്‌നതാ പ്രദര്‍ശനം നടത്തിയത് . രണ്ടാഴ്ച മുമ്പാണ് കേസിന് കാരണമായ സംഭവം നടന്നത് . കുട്ടികളുടെ അമ്മയാണ് പോലീസില്‍ പരാതി നല്‍കിയത്.
പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടികള്‍ക്ക് നേരെ നഗ്നതാ പ്രദര്‍ശനം : സ്ത്രീയെ പോലീസ് അറസ്റ്റ് ചെയ്തു
RECENT NEWS
Advertisment