തലസ്ഥാനത്ത് കീം എഴുതിയ ഒരു വിദ്യാര്‍ത്ഥിനിക്കു കൂടി കോവിഡ്

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരo : കീം പരീക്ഷയെഴുതിയ ഒരാള്‍ക്ക് കൂടി കോവിഡ്. കൊല്ലം അഞ്ചല്‍ കൈതടി സ്വദേശിയായ വിദ്യാര്‍ത്ഥിനിക്കാണ് കോവിഡ് 19 വൈറസ് ബാധ സ്ഥിരീകരിച്ചു. ഇതോടെ വിദ്യാര്‍ത്ഥികള്‍ക്കിടയില്‍ ആശങ്ക ഉയരുകയാണ്.

തിരുവനന്തപുരം കൈമനത്തെ മന്നം റസിഡന്‍ഷ്യല്‍ പബ്ലിക് സ്‌കൂളില്‍ നിന്നാണ് വിദ്യാര്‍ത്ഥിനി പരീക്ഷയെഴുതിയത്. കുട്ടിയോടൊപ്പം വന്ന അച്ഛന് നേരത്തെ കോവിഡ് സ്ഥിരീകരിച്ചിരുന്നു. സ്‌കൂളിലെ ഇരുപതാം നമ്പര്‍ മുറിയിലിരുന്നാണ് വിദ്യാര്‍ത്ഥിനി പരീക്ഷ എഴുതിയത്.

ഇതോടെ ഈ വിദ്യാര്‍ത്ഥിനിക്കൊപ്പം പരീക്ഷയെഴുതിയവരോട് നിരീക്ഷണത്തില്‍ പോകാന്‍ നിര്‍ദ്ദേശം നല്‍കി. സംസ്ഥാനത്ത് എഞ്ചിനീയറിംഗ് പ്രവേശന പരീക്ഷ എഴുതിയ നാല് വിദ്യാര്‍ത്ഥികള്‍ക്കും വിദ്യാര്‍ത്ഥിയുടെ കൂട്ടിനായെത്തിയ ഒരു രക്ഷിതാവിനുമാണ് ഇതുവരെ കോവിഡ് ബാധിച്ചത്.

തിരുവനന്തപുരത്ത് മൂന്ന് വിദ്യാര്‍ത്ഥികള്‍ക്കും ഒരു രക്ഷിതാവിനും കോഴിക്കോട് ഒരു വിദ്യാര്‍ത്ഥിക്കുമാണ് രോഗബാധ. ഇതോടെ വിദ്യാര്‍ത്ഥികള്‍ക്കൊപ്പം പരീക്ഷാ ഹാളിലുണ്ടായിരുന്നവരെ നിരീക്ഷണത്തിലേക്ക് മാറ്റിയിട്ടുണ്ട്. തെക്കാട് ബിഎഡ് സെന്ററില്‍ പരീക്ഷ എഴുതിയ പൊഴിയൂര്‍ സ്വദേശിയായ വിദ്യാര്‍ത്ഥിക്കും കരമന ഗവണ്‍മെന്റ് ഗേള്‍സ് ഹയര്‍സെക്കന്ററി സ്‌കൂളില്‍ പരീക്ഷ എഴുതിയ കരകുളം സ്വദേശിയായ വിദ്യാര്‍ത്ഥിക്കുമാണ് തിരുവനന്തപുരത്ത് രോഗബാധ സ്ഥിരീകരിച്ചത്.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

നിതിൻ രാജ് ജീവനൊടുക്കിയ സംഭവത്തിൽ മുഖ്യപ്രതി ഡോ. റാമിൻ്റെ അറസ്റ്റില്‍ വീഴ്ച വരുത്തിയ ഡിവൈഎസ്പി...

0
തിരുവനന്തപുരം: അഞ്ചരക്കണ്ടി ഡെന്റൽ കോളേജ് വിദ്യാർത്ഥി നിതിൻ രാജ് ജീവനൊടുക്കിയ സംഭവത്തിൽ...

അടവി കുട്ടവഞ്ചി സവാരി കേന്ദ്രത്തില്‍ പുതിയ വഞ്ചികളെത്തി : അവിട്ടം ദിനത്തില്‍ നീരണിയും

0
തണ്ണിത്തോട് : അടവി കുട്ടവഞ്ചി സവാരി കേന്ദ്രത്തില്‍ പുതിയ കുട്ടവഞ്ചികള്‍ എത്തിച്ചു. കര്‍ണ്ണാടകയിലെ...

പാലക്കാട് റെയിൽവേ ഡിവിഷൻ വിഭജന നടപടിയിൽ ഡിവൈഎഫ്ഐ പ്രതിഷേധം അടിച്ചമർത്താൻ നോക്കണ്ടെന്ന് എം വിജിൻ...

0
പാലക്കാട്: പാലക്കാട് റെയിൽവേ ഡിവിഷൻ വിഭജന നടപടിയിൽ ഡിവൈഎഫ്ഐ പ്രതിഷേധം അടിച്ചമർത്താൻ...

മണ്‍സൂണ്‍ മഴയില്‍ 23 ശതമാനം കുറവ്

0
തിരുവനന്തപുരം: കേരളത്തില്‍ മണ്‍സൂണ്‍ മഴയില്‍ 23 ശതമാനം കുറവ് ഉണ്ടായതായി...