സംസ്ഥാനത്ത് മൂന്നുപേര്‍കൂടി കൊറോണ ബാധിച്ച്‌ മരിച്ചു ; ആകെ മരണം 47

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് രണ്ട് പേര്‍കൂടി കൊറോണ ബാധിച്ച്‌ മരിച്ചു. കാസര്‍​ഗോഡ്, കോഴിക്കോട്, കൊല്ലം സ്വദേശികളാണ് ഇന്ന് മരിച്ചത്. ഇതോടെ സംസ്ഥാനത്ത് കൊറോണ ബാധിച്ച്‌ മരിച്ചവരുടെ എണ്ണം 47 ആയി.

കാസര്‍​ഗോഡ് അണങ്കൂര്‍ സ്വദേശിനി ഖൈറുന്നീസ (48) ആണ് കൊറോണ ബാധിച്ച്‌ ഇന്ന് മരിച്ച ഒരാള്‍. കടുത്ത ന്യൂമോണിയയെ തുടര്‍ന്ന് പരിയാരം മെഡിക്കല്‍ കോളേജില്‍ വെന്‍റിലേറ്ററില്‍ ആയിരുന്നു ഇവര്‍.

പരിയാരം മെഡിക്കല്‍ കോളജില്‍ ചികിത്സയിലിരുന്ന കോഴിക്കോട് സ്വദേശി കോയ ആണ് മരിച്ച രണ്ടാമത്തെയാള്‍. കാര്യമായ കൊറോണ ലക്ഷണങ്ങള്‍ ഉണ്ടായിരുന്നില്ല. ഹൃദ്രോഗത്തിന് ചികില്‍സയിലായിരുന്നു. തിങ്കളാഴ്ച്ചയാണ് കോയയ്ക്ക് കൊറോണ സ്ഥിരീകരിച്ചതും തുടര്‍ ചികിത്സക്കായി പരിയാരം മെഡിക്കല്‍ കോളേജിലേക്ക് മാറ്റിയതും. ഇന്ന് പുലര്‍ച്ചെ അഞ്ചരയോടെ മരണം സംഭവിച്ചു. ഇയാളുടെ രോഗ ഉറവിടം വ്യക്തമല്ല.

കൊല്ലത്ത് കുലശേഖരപുരം സ്വദേശി റഹിയാനത്ത് ആണ് മരിച്ച മറ്റൊരാള്‍. വീട്ടില്‍ കുഴഞ്ഞ് വീഴുകയായിരുന്നു. സ്രവപരിശോധനയിലാണ് കോവിഡ് സ്ഥിരീകരിച്ചത്. ബന്ധുക്കളുടെ സ്രവ പരിശോധന നടത്തിയതിൽ മകന്റെ  പരിശോധനാ ഫലവും പോസിറ്റീവാണ്.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

രാത്രി യാത്രയ്‌ക്കിടെ വനിതാ യാത്രക്കാരിയോട് സ്വകാര്യ ബസ് ജീവനക്കാരുടെ ക്രൂരത

0
കോഴിക്കോട്: രാത്രി യാത്രയ്‌ക്കിടെ വനിതാ യാത്രക്കാരിയോട് സ്വകാര്യ ബസ് ജീവനക്കാരുടെ ക്രൂരത....

മാമ്മൻ മാപ്പിള മുതൽ മുൻസിപ്പൽ ചെയർമാൻ വരെ ! മിന്നൽ വേഗവരയിലൂടെ കോട്ടയം നഗരസഭയിൽ...

0
കോട്ടയം: കോട്ടയത്തെ അക്ഷരനഗരിയാക്കാൻ പ്രഥമകാരണക്കാരനായ കെ. സി. മാമ്മൻ മാപ്പിള യുടെ...

ബാങ്ക് ഓഫ് ബറോഡയിൽ ലോക്കൽ ബാങ്ക് ഓഫീസർ തസ്തികയിലേക്ക് അപേക്ഷ ക്ഷണിച്ചു

0
തിരുവനന്തപുരം: ബാങ്ക് ഓഫ് ബറോഡയിൽ ലോക്കൽ ബാങ്ക് ഓഫീസർ തസ്തികയിലേക്ക് അപേക്ഷ...