കൊല്ലം: കുരീപ്പുഴ പയസ് വര്‍ക്കേഴ്‌സ് ഓഫ് സെന്റ് ജോസഫ് കോണ്‍വെന്റില്‍ കന്യാസ്ത്രീ കിണറ്റില്‍ മരിച്ച നിലയില്‍. പാവുമ്പ സ്വദേശിനി മേബിൾ ജോസഫാണ് മരിച്ചത്. ഇവരുടെ മുറിയിൽ നിന്ന് ആത്മഹത്യാ കുറിപ്പ് കണ്ടെടുത്തു. ശാരീരിക ബുദ്ധിമുട്ട് സഹിക്കാന്‍ കഴിയാത്തതിനാലാണ് ജീവനൊടുക്കുന്നതെന്നും തന്റെ മൃതദേഹം കിണറില്‍ ഉണ്ടാകുമെന്നും ആത്മഹത്യാകുറിപ്പില്‍ പറയുന്നു. രാവിലെ പ്രാര്‍ത്ഥനയ്ക്ക് സിസ്റ്റര്‍ മേബിള്‍ എത്താത്തതിനെതുടര്‍ന്നുള്ള അന്വേഷണത്തിലാണ് കത്ത് ലഭിക്കുന്നതും കിണറ്റില്‍ മൃതദേഹം കണ്ടെത്തിയതും.
കൊല്ലത്ത് കോണ്‍വെന്റിലെ കിണറ്റില്‍ കന്യാസ്ത്രീയുടെ മൃതശരീരം
RECENT NEWS
Advertisment