കണ്ണൂര്‍: നെടുംപൊയില്‍ വാരപീടികയില്‍ ബസില്‍ കയറുന്നതിനിടെ വീണ് ഗര്‍ഭിണിയായ നഴ്സ് മരിച്ചു. പെരുംന്തോടിയിലെ കുരീക്കാട് മറ്റത്തില്‍ ബിനുവിന്റെ ഭാര്യ ദിവ്യ (26)യാണ് മരിച്ചത്.
ബുധനാഴ്ച രാവിലെ ഏഴോടെയാണ് സംഭവം. കണ്ണൂര്‍ ചാല മിംസ് ഹോസ്പിറ്റലില്‍ നഴ്സായ ദിവ്യ ജോലിസ്ഥലത്തേക്ക് പോകുന്നതിനിടെയായിരുന്നു അപകടം. കാറിലെത്തിയ യുവതി ബസില്‍ കയറുന്നതിനിടെ ബസിനടിയിലേക്ക് വീഴുകയായിരുന്നു.
ഉടന്‍തന്നെ കണ്ണൂരിലെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. ദിവ്യ ആറുമാസം ഗര്‍ഭിണിയാണ്.