കൊച്ചി : കളമശേരി മെഡിക്കല്‍ കോളജിലെ കോവിഡ് വാര്‍ഡില്‍ മോഷണം നടത്തിയ നഴ്‌സ് പിടിയില്‍. കോവിഡ് ബാധിച്ച് ചികിത്സയില്‍ കഴിഞ്ഞിരുന്ന 77കാരിയുടെ സ്വര്‍ണവള മോഷണം പോയ കേസിലാണ് നഴ്‌സ് പിടിയിലായത്. കരാര്‍ അടിസ്ഥാനത്തില്‍ ജോലി ചെയ്യുന്ന ആലുവ സ്വദേശി എന്‍.എസ് സുലുവിനെ (32) ആണ് പോലീസ് അറസ്റ്റു ചെയ്തത്.
മെഡിക്കല്‍ കോളജിലെ എച്ച് വാര്‍ഡില്‍ ചികിത്സയില്‍ കഴിഞ്ഞിരുന്ന ചേരാനല്ലൂര്‍ പാറേക്കാടന്‍ വീട്ടില്‍ മറിയാമ്മയുടെ 12 ഗ്രാമിന്റെ വളയാണ് മോഷണം പോയത്. മറിയാമ്മയുടെ മകള്‍ ശുചിമുറിയില്‍ പോയ സമയത്തായിരുന്നു മോഷണം. മകള്‍ മടങ്ങിയെത്തിയപ്പോള്‍ മറിയാമ്മയുടെ കയ്യില്‍ ഘടിപ്പിച്ചിരുന്ന ഐവി സെറ്റ് ഊരിക്കിടക്കുന്ന നിലയിലായിരുന്നു. 22 നാണ് സംഭവമുണ്ടാകുന്നത്. തുടര്‍ന്ന് ആ സമയത്ത് ഡ്യൂട്ടിയിലുണ്ടായിരുന്ന മൂന്നു നഴ്‌സുമാരെ പോലീസ് ചോദ്യം ചെയ്യുകയായിരുന്നു. തുടര്‍ന്നാണ് സുലു കുറ്റസമ്മതം നടത്തിയത്. മോഷ്ടിച്ച സ്വര്‍ണം കങ്ങരപ്പടിയിലെ ജൂവലറിയില്‍ വിറ്റിരുന്നു. ഇത് പോലീസ് കണ്ടെടുത്തു.