കളമശേരി മെഡിക്കല്‍ കോളജിലെ കോവിഡ് രോഗിയുടെ സ്വര്‍ണവള മോഷ്ടിച്ച നഴ്‌സ് അറസ്റ്റില്‍

For full experience, Download our mobile application:
Get it on Google Play

കൊച്ചി : കളമശേരി മെഡിക്കല്‍ കോളജിലെ കോവിഡ് വാര്‍ഡില്‍ മോഷണം നടത്തിയ നഴ്‌സ് പിടിയില്‍. കോവിഡ് ബാധിച്ച്‌ ചികിത്സയില്‍ കഴിഞ്ഞിരുന്ന 77കാരിയുടെ സ്വര്‍ണവള മോഷണം പോയ കേസിലാണ് നഴ്‌സ് പിടിയിലായത്. കരാര്‍ അടിസ്ഥാനത്തില്‍ ജോലി ചെയ്യുന്ന ആലുവ സ്വദേശി എന്‍.എസ് സുലുവിനെ (32) ആണ് പോലീസ് അറസ്റ്റു ചെയ്തത്.

മെഡിക്കല്‍ കോളജിലെ എച്ച്‌ വാര്‍ഡില്‍ ചികിത്സയില്‍ കഴിഞ്ഞിരുന്ന ചേരാനല്ലൂര്‍ പാറേക്കാടന്‍ വീട്ടില്‍ മറിയാമ്മയുടെ 12 ഗ്രാമിന്റെ വളയാണ് മോഷണം പോയത്. മറിയാമ്മയുടെ മകള്‍ ശുചിമുറിയില്‍ പോയ സമയത്തായിരുന്നു മോഷണം. മകള്‍ മടങ്ങിയെത്തിയപ്പോള്‍ മറിയാമ്മയുടെ കയ്യില്‍ ഘടിപ്പിച്ചിരുന്ന ഐവി സെറ്റ് ഊരിക്കിടക്കുന്ന നിലയിലായിരുന്നു. 22 നാണ് സംഭവമുണ്ടാകുന്നത്. തുടര്‍ന്ന് ആ സമയത്ത് ഡ്യൂട്ടിയിലുണ്ടായിരുന്ന മൂന്നു നഴ്‌സുമാരെ പോലീസ് ചോദ്യം ചെയ്യുകയായിരുന്നു. തുടര്‍ന്നാണ് സുലു കുറ്റസമ്മതം നടത്തിയത്. മോഷ്ടിച്ച സ്വര്‍ണം കങ്ങരപ്പടിയിലെ ജൂവലറിയില്‍ വിറ്റിരുന്നു. ഇത് പോലീസ് കണ്ടെടുത്തു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

എയര്‍ ഇന്ത്യ പൈലറ്റിനെ ഹോട്ടല്‍ മുറിയില്‍ മരിച്ച നിലയില്‍ കണ്ടെത്തി

0
ന്യൂഡല്‍ഹി : ഡല്‍ഹിയില്‍ എയര്‍ ഇന്ത്യ പൈലറ്റ് മരിച്ച നിലയില്‍. ഹോട്ടല്‍...

സിപിഎമ്മിൽ വീണ്ടും കുടുംബനിയമന വിവാദത്തിന് തീപിടിപ്പിച്ച് ജി. സുധാകരൻ

0
ആലപ്പുഴ : സിപിഎമ്മിൽ വീണ്ടും കുടുംബനിയമന വിവാദത്തിന് തീപിടിപ്പിച്ച് ജി. സുധാകരൻ....

അടിമാലിയിൽ ഇരട്ടക്കുട്ടികൾ മരിച്ച സംഭവം ; കീടനാശിനി ഉള്ളില്‍ ചെന്നതെന്ന് പോസ്റ്റ്‌മോര്‍ട്ടം റിപ്പോർട്ട്

0
ഇടുക്കി: അടിമാലി ഒഴുവത്തടത്ത് ഒരു വയസ്സുള്ള ഇരട്ടക്കുട്ടികൾ മരിച്ച സംഭവത്തിൽ കൂടുതൽ...

അനുവാദമില്ലാതെ വസ്ത്രങ്ങളും മറ്റ് വ്യക്തിഗത വസ്തുക്കളും ഉപയോഗിച്ചു ; തർക്കത്തെ തുടർന്ന് യുവാവിനെ സുഹൃത്ത്...

0
മുംബൈ: അനുവാദമില്ലാതെ വസ്ത്രങ്ങളും മറ്റ് വ്യക്തിഗത വസ്തുക്കളും ഉപയോഗിച്ചതിനെച്ചൊല്ലിയുണ്ടായ തർക്കത്തിനൊടുവിൽ...