തൃശ്ശൂര്‍ : കോവിഡ് ബാധിച്ച് നഴ്സ് മരിച്ചു. അഴീക്കോട് പുത്തന്‍പള്ളി മമ്മന്തറ ഇല്ലത്ത് ഹംസയുടെ മകള്‍ അന്‍സിയ (28) ആണ് തൃശൂര്‍ ജുബിലി മിഷന്‍ ആശുപത്രിയില്‍ മരിച്ചത്.
ടി.കെ.എസ് പുരം മെഡികെയര്‍ ആശുപത്രിയില്‍ സ്റ്റാഫ് നഴ്സായിരുന്നു. ഇതേ ആശുപത്രിയിലാണ്
18 ദിവസം മുമ്പ് അന്‍സിയ പ്രസവിച്ചത്. കോവിഡ് ബാധിച്ചതോടെ തൃശൂര്‍ ജൂബിലി മിഷന്‍ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു. തൃശൂര്‍ കണിമംഗലം സ്വദേശി ചെപ്പന്‍ കാര്‍ഡ് വീട്ടില്‍ ഷാജിയാണ് ഭര്‍ത്താവ്. ജോലി കൊടുങ്ങല്ലൂരില്‍ ആയതിനാല്‍ അഴീക്കോട് വീട്ടില്‍തന്നെ താമസിച്ചുവരുകയായിരുന്നു. മകന്‍: മുഹമ്മദ് റിസ്വാന് (അഞ്ച്).