Friday, July 4, 2025 9:08 am

പുതിയ നഴ്സിംഗ് ബില്ലിനെതിരെ പ്രതിഷേധവുമായി നഴ്സസ് സംഘടനകള്‍

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം : നഴ്സിങ് മേഖലയിലെ സംസ്ഥാന സര്‍ക്കാരുകളുടെ അധികാരം എടുത്തുകളയുന്ന പുതിയ ബില്ലിനെതിരെ പ്രതിഷേധം. സംസ്ഥാന സര്‍ക്കാരുകളുടെയോ സംസ്ഥാന നഴ്സിങ് കൗണ്‍സിലുകളുമായോ കൂടിയാലോചന നടത്താതെയാണ് കരട് ബില്‍ തയ്യാറാക്കിയത്. പ്രതിഷേധത്തിനൊരുങ്ങി നഴ്സിങ് സംഘടനകള്‍. ഈ കമ്മീഷന്‍ നിലവില്‍ വരുന്നതോടെ ഇന്ത്യന്‍ നഴ്സിങ് കൌണ്‍സിലും സംസ്ഥാന നഴ്സിങ് കൌണ്‍സിലുകളും ഇല്ലാതാവും. നാല് ഓട്ടോണമി ബോര്‍ഡുകളായിരിക്കും കമ്മീഷനിലുണ്ടാവുക. വിദഗ്ധരുമായി ചര്‍ച്ച ചെയ്യാതെയാണ് കരട് ബില്‍ തയ്യാറാക്കിയതെന്ന് കേരള നഴ്സിങ് കൗണ്‍സില്‍ പ്രസിഡന്‍റ്  പറഞ്ഞു.

കരിക്കുലം, കോഴ്സുകളുടെ നടത്തിപ്പ്, നഴ്സിങ് സ്കൂളുകള്‍ക്കുള്ള അംഗീകാരം, യോഗ്യതാ പരിശോധന തുടങ്ങിയവയെല്ലാം ദേശീയ കമ്മീഷന്‍റെ അധികാര പരിധിയിലായിരിക്കും. 45 അംഗങ്ങളുള്ള കമ്മീഷനില്‍ 40 അംഗങ്ങളെയും കേന്ദ്രസര്‍ക്കാര്‍ നോമിനേറ്റ് ചെയ്യുന്നവരായിരിക്കും. നഴ്സുമാരുടെ വേതനം, തൊഴില്‍ സുരക്ഷ തുടങ്ങിയ കാര്യങ്ങളെ കുറിച്ച് ബില്ലില്‍ പരാമര്‍ശമില്ല. ഏറ്റവും കൂടുതല്‍ നഴ്സുമാരുള്ള കേരളത്തിന്‍റെ നഴ്സിങ് മേഖലയെ തകര്‍ക്കുന്ന ബില്ലിനെതിരെ പ്രതിഷേധം ശക്തമാക്കുമെന്ന് ഗവണ്‍മെന്‍റ്  നഴ്സസ് അസോസിയേഷന്‍ അറിയിച്ചു.‌

dif
ncs-up
rajan-new
previous arrow
next arrow
Advertisment
life new add up
silpa-up
asian
WhatsAppImage2022-07-31at72444PM
life-line
previous arrow
next arrow

FEATURED

ഫേസ്ബുക്ക് പരിചയം ; അവിവാഹിതയെ പീഡിപ്പിച്ചയാളെ പോലീസ് പിടികൂടി

0
തിരുവല്ല : ഫേസ്ബുക്കിലൂടെ പരിചയപ്പെട്ട് ബന്ധം സ്ഥാപിച്ചശേഷം അവിവാഹിതയെ (40)ലോഡ്ജുകളിലെത്തിച്ച്...

ചെങ്ങന്നൂരിൽ വീട്ടുമുറ്റത്ത് കിടന്ന കാറിന് അജ്ഞാതൻ തീയിട്ടു

0
ആലപ്പുഴ : ചെങ്ങന്നൂരിൽ വീട്ടുമുറ്റത്ത് കിടന്ന കാറിന് അജ്ഞാതൻ തീയിട്ടു. ചെങ്ങന്നൂർ...

രക്ഷാപ്രവർത്തനം നേരത്തെ തുടങ്ങിയിരുന്നെങ്കിൽ ബിന്ദുവിനെ രക്ഷപെടുത്താൻ കഴിയുമായിരുന്നവെന്ന് ഭർത്താവ് വിശ്രുതൻ

0
കോട്ടയം : നേരത്തെ രക്ഷാപ്രവർത്തനം തുടങ്ങിയിരുന്നെങ്കിൽ ചിലപ്പോൾ ബിന്ദുവിനെ രക്ഷപെടുത്താൻ കഴിയുമായിരുന്നവെന്ന്...

ചികിത്സയിലിരിക്കെ മരിച്ച 18 വയസ്സുകാരിക്ക് പ്രാഥമിക പരിശോധനയിൽ നിപ സ്ഥിരീകരിച്ചു

0
മലപ്പുറം : ചികിത്സയിലിരിക്കെ മരിച്ച മലപ്പുറം മങ്കട സ്വദേശിനിയായ 18 വയസ്സുകാരിക്ക്...