പത്തനംതിട്ട : നഴ്സ് ടിഞ്ചു മൈക്കിളിന്റെ കൊലപാതകത്തിൽ പ്രതിയുമായി തെളിവെടുപ്പ് നടത്തി. തിരുവല്ലയിലെ സ്വാകാര്യ മെഡിക്കല്‍ കോളേജില്‍ നഴ്സായിരുന്ന ടിഞ്ചുവിനെ കൊലപ്പെടുത്ത കേസിലാണ് തെളിവെടുപ്പ്. പ്രതി കൊട്ടാങ്ങല്‍ പുളിമൂട്ടില്‍ നെയ്മോന്‍ എന്ന് വിളിക്കുന്ന നസീര്‍ (39) നെ ടിഞ്ചു താമസിച്ചു വന്ന വീട്ടിലും പരിസരങ്ങളിലും എത്തിച്ചാണ് തെളിവെടുപ്പ് നടത്തിയത്. ജില്ലാ ക്രൈം ബ്രാഞ്ച് ഡി വൈ എസ് പി ജെ ഉമേഷ് കുമാറിന്റെ നേതൃത്വത്തില്‍ ആയിരുന്നു തെളിവെടുപ്പ്.
ടിഞ്ചു മൈക്കിളിന്റെ മരണം ജില്ലാ ക്രൈം ബ്രാഞ്ചിന്റെ അന്വേഷണത്തിലാണ് കൊലപാതകമെന്നു കണ്ടെത്തിയത്. 2019 ഡിസംബര്‍ 15 നാണ് കാമുകനായ കോട്ടാങ്ങല്‍ പുല്ലാന്നിപ്പാറ ടിജിന്‍ ജോസഫിന്റെ വീട്ടില്‍ കൊട്ടാങ്ങല്‍ പുല്ലാഞ്ഞിപ്പാറ കണയങ്കല്‍ വീട്ടില്‍ ടിഞ്ചു മൈക്കിള്‍ (26) തൂങ്ങിമരിച്ച നിലയില്‍ കാണപ്പെട്ടത്. ഇത് ആത്മഹത്യ എന്ന് പറഞ്ഞു ലോക്കല്‍ പോലീസ് എഴുതി തള്ളിയിരുന്നു. അന്ന് നടത്തിയ അന്വേഷണത്തില്‍ തുമ്പ് ഉണ്ടാക്കാന്‍ പോലീസിന് കഴിഞ്ഞിരുന്നില്ല. ക്രൈം ബ്രാഞ്ച് നടത്തിയ അന്വേഷണത്തെ തുടര്‍ന്നാണ് ഇപ്പോള്‍ കൊട്ടാങ്ങല്‍ പുളിമൂട്ടില്‍ വീട്ടില്‍ നെയ്മോന്‍ എന്ന് വിളിക്കുന്ന നസീര്‍ (39) അറസ്റ്റിലായത്.