മഴയ്ക്ക് ശേഷം ബ്ലാസ്റ്റ് രോഗം പടരുന്നു ; കര്‍ഷകര്‍ ജാഗ്രത പാലിക്കണം

For full experience, Download our mobile application:
Get it on Google Play

പെരുമ്പിലാവ് : മഴക്കെടുതിക്കുശേഷം കർഷകർക്ക് ആശങ്കയായി ബ്ലാസ്റ്റ് രോഗം പടരുന്നു. കുമിളാണ് രോഗകാരണം. മൂടിക്കെട്ടിയ അന്തരീക്ഷം രോഗവ്യാപനം കൂട്ടുന്നുണ്ട്. കടവല്ലൂർ പഞ്ചായത്തിലെ കോട്ടോൽ, കൊരട്ടിക്കര, പൊറവൂർ പാടശേഖരങ്ങളിലാണ് രോഗബാധ കണ്ടെത്തിയത്. നെല്ലോലകളിലും കതിരിലുമാണ് രോഗം ബാധിക്കുന്നത്. തവിട്ടുനിറത്തിലുള്ള പുള്ളികൾ രൂപപ്പെട്ട് ഓലകൾ പൂർണമായും കരിഞ്ഞുപോകും. കതിരിനാണ് ബാധിക്കുന്നതെങ്കിൽ ഒടിഞ്ഞുതൂങ്ങി നശിക്കും.

വിളവിനെ കാര്യമായാണ് ബാധിക്കുന്നത്. രോഗം ബാധിച്ച പാടശേഖരങ്ങൾ കടവല്ലൂർ കൃഷി ഓഫീസർ ഐശ്വര്യ സന്ദർശിച്ചു.നാറ്റിവോ എന്ന കുമിൾനാശിനി നാല് ഗ്രാം 10 ലിറ്റർ വെള്ളത്തിൽ ചേർത്ത് തളിച്ച് പ്രാരംഭഘട്ടത്തിൽ രോഗം നിയന്ത്രിക്കാനാകുമെന്ന് അവർ പറഞ്ഞു. ഒരേക്കർ സ്ഥലത്തേക്ക് 50 മുതൽ 100 ഗ്രാം വരെ മരുന്നാണ് വേണ്ടിവരുക.

ഒരേക്കർ സ്ഥലത്തേക്ക് മരുന്നിന് 1000 രൂപയോളം ചെലവ് വരും. തളിക്കുന്നതിനുള്ള കൂലിച്ചെലവ് ഇനത്തിലും 1000 രൂപയോളം വരുന്നുണ്ട്. കീട, കുമിൾ നാശിനികളുടെ ഉപയോഗത്തിന് മഴ തടസ്സമാകുന്നുണ്ട്. കുഴൽപ്പുഴു, ഇലപ്പേൻ, ലീഫ് ബ്ലൈറ്റ് രോഗങ്ങളും പാടശേഖരങ്ങളിൽ കാണുന്നുണ്ട്. കാലാവസ്ഥയിലുണ്ടാകുന്ന മാറ്റമാണ് രോഗ കീട ബാധ കൂടുന്നതിന് കാരണമാകുന്നതെന്നാണ് കൃഷിവകുപ്പ് അധികൃതർ പറയുന്നത്.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

യുഎസ്-ഇറാൻ യുദ്ധം രൂക്ഷം ; ഹോർമുസ് കടലിടുക്കിനെ നടുക്കി വൻ സ്ഫോടനങ്ങൾ

0
ടെഹ്‌റാൻ : പശ്ചിമേഷ്യയിൽ അമേരിക്കയും ഇറാനും തമ്മിലുള്ള നാവിക-സൈനിക സംഘർഷം തുടരുന്നതിനിടയിൽ,...

തിരുവനന്തപുരത്ത് വ്യാജ വാട്സ്ആപ്പ് ലിങ്ക് വഴി ഓൺലൈൻ ടാക്‌സി ഡ്രൈവർമാരെപ്പറ്റിച്ച് ഡിജിറ്റൽ തട്ടിപ്പ്

0
തിരുവനന്തപുരം : ഓൺലൈൻ ടാക്സിഡ്രൈവർമാരെപ്പറ്റിച്ച് സൈബർ തട്ടിപ്പുസംഘം. ഓൺലൈൻ വഴി ബുക്കുചെയ്ത...

ബ്രിക്സ് പ്രഖ്യാപനത്തിൽ സമവായം ; മോദിയുടെ ഇടപെടലിൽ ഇറാൻ നിലപാട് മയപ്പെടുത്തി

0
ഡൽഹി: ബ്രിക്സ് ഉച്ചകോടിയുടെ പ്രഖ്യാപനത്തിൽ സമവായം സാധ്യമാക്കുന്നതിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ...

ബ്രിക്സ് ഉച്ചകോടി : മാനുഷിക സഹായം എത്തിക്കുന്നത് ഉറപ്പാക്കണം ; പലസ്തീന് പൂർണ പിന്തുണ...

0
ന്യൂഡൽഹി : യുദ്ധങ്ങളും പശ്ചിമേഷ്യാ പ്രതിസന്ധിയും പലസ്തീൻപ്രശ്നങ്ങളും സാമ്പത്തിക ഉപരോധങ്ങളും അവയോട്...